വീണ്ടും കര്‍ഷക അത്മഹത്യ: കണ്ണൂരിൽ കർഷകൻ ജീവനൊടുക്കി: കൃഷി ഉപേക്ഷിക്കേണ്ടിവന്നതാണ് മരണകാരണമെന്ന് കുടുംബം


കണ്ണൂർ അയ്യൻകുന്നിൽ കർഷകൻ ജീവനൊടുക്കി. വന്യമൃഗ ശല്യത്തെ തുടർന്ന് കൃഷി ഉപേക്ഷിക്കേണ്ടിവന്നതാണ് ആത്മഹത്യക്ക് കാരണമെന്നും കുടുംബം പറഞ്ഞു. മുടിക്കയം സുബ്രഹ്മണ്യൻ (71) ആണ് മരിച്ചത്. ക്യാൻസർ ബാധിതൻ ആയിരുന്നു. വന്യമൃഗ ശല്യത്തെ തുടർന്ന് രണ്ടേക്കർ ഭൂമി സുബ്രഹ്മണ്യന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. രണ്ടര വർഷമായി വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. ഭാര്യ കനകമ്മ തൊഴിലുറപ്പ് ജോലിക്ക് പോയപ്പോഴാണ് 71 കാരനായ സുബ്രഹ്മണ്യൻ തൂങ്ങിമരിച്ചത്. സ്വന്തം സ്ഥലം ഉപയോഗിക്കാൻ കഴിയാത്തത്തിന്റെയും വീടില്ലാത്ത തിന്റയും ക്യാൻസർ രോഗ ബാധയുടെയും വിഷമങ്ങളിലായിരുന്നു സുബ്രഹ്മണ്യ നെന്നും കുടുംബം പറഞ്ഞു.

അയ്യൻകുന്ന് പഞ്ചായത്തിലെ മുടിക്കയത്ത് രണ്ടേക്കർ ഇരുപത് സെന്റ് സ്ഥലവും വീടും സ്വന്തമായി ഉണ്ടായിരുന്നു. അതിൽ കൃഷി ചെയ്തുള്ള ആദയം ആയിരുന്നു വരുമാന മാർഗം. എന്നാൽ കാട്ടാന ശല്യം രൂക്ഷമായതോടെ അവിടെ ജീവിക്കാൻ വയ്യാതായി. രണ്ടര വർഷം മുമ്പ് വീടും സ്ഥലവും ഉപേക്ഷിക്കേണ്ടി വന്നു. ചികിത്സ വേണ്ടി വന്നതോടെ നാല് ലക്ഷത്തോളം ബാധ്യതയുമായി. വാർദ്ധക്യ പെൻഷനും ഭാര്യയുടെ തൊഴിലുറപ്പ് വരുമാനവും മാത്രമായിരുന്നു ആശ്രയം. വീടിന് ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചെങ്കിലും രണ്ടേക്കർ സ്ഥലം ഉള്ളതിനാൽ അർഹതയുണ്ടായില്ല. താമസിക്കുന്ന വാടക വീടിന്റെ ‌

നവംബർ 11നാണ് ആലപ്പുഴയിലെ കുട്ടനാട്ടിൽ ഒരു കർഷകൻ ആത്മഹത്യ ചെയ്തത്. കടബാധ്യതയെ തുടർന്ന് തകഴി സ്വദേശി പ്രസാദാണ്(55) ആത്മഹത്യ ചെയ്തത്. കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്. കിസാൻ സംഘ് ജില്ലാ പ്രസിഡന്റായിരുന്നു പ്രസാദ്. കൃഷി ആവശ്യത്തിന് വായ്പക്ക് വേണ്ടി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ പിആർഎസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. ഇതോടെ മനംനൊന്ത പ്രസാദ് ആത്മഹത്യ ചെയ്യുകയായിരുന്നു.

പിആർഎസ് കുടിശ്ശിക കർഷകരെ ബാധിക്കില്ലെന്നും സർക്കാർ അടയ്ക്കുമെന്നു മായിരുന്നു മന്ത്രിമാർ പറഞ്ഞുകൊണ്ടിരുന്നത്. കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനുമായുള്ള പ്രസാദിന്റ ഫോൺ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. ഇതിൽ നിന്നാണ് ആത്മഹത്യയാണെന്ന് വ്യക്തമായത്. പിന്നാലെ ആത്മഹത്യാ കുറിപ്പും കണ്ടെത്തി.

അതേസമയം ആത്മഹത്യ കാരണം പിആർഎസ് വായ്പയിലെ കുടിശ്ശിക സിബിൽ സ്‌കോറിനെ ബാധിച്ചല്ലെന്ന് മന്ത്രി ജിആർ അനിൽ പറഞ്ഞു. ബാങ്കുകൾ വായ്പ നിഷേധിച്ചതാണ് ആത്മഹത്യയിലേയ്ക്ക് എത്തിച്ചെന്ന വെളിപ്പെടുത്തൽ സംബന്ധിച്ച വിശദാംശങ്ങൾ കൂടുതൽ അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ട്. പിആർഎസ് വായ്പാ തിരിച്ചടവിന്റെ സമയപരിധി ആവുന്നതേയുള്ളൂയെന്നും അദ്ദേഹം വാർത്താകുറിപ്പിലൂടെ അറിയിച്ചു.


Read Previous

പാര്‍ട്ടിയെയും അണികളെയും വഞ്ചിച്ച യൂദാസിനെ പുറത്താക്കുക’; ലീഗ് എംഎല്‍എ അബ്ദുള്‍ ഹമീദിനെതിരെ മലപ്പുറത്ത് പോസ്റ്റര്‍

Read Next

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ലഷ്‌കർ ഭീകരരെ വധിച്ചതായി സുരക്ഷാ സേന

Leave a Reply

Your email address will not be published. Required fields are marked *

Most Popular