ജൂലായ് 6 പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബഹു. ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.


അടുത്ത മൂന്ന് മണിക്കൂറിൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള സാധ്യത യുള്ളതായി കാണുന്നു എന്ന് ജില്ലാ കളക്ടർ ഫേസ് ബുക്കിൽ മുന്നറിയിപ്പായി കുറിച്ചു.. നിലവിൽ ജില്ലയിൽ പന്ത്രണ്ടു റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടായതു മൂലം സഞ്ചാരം സുഗമമല്ലാതായിരിക്കുകയാണ്.

വിവിധ താലൂക്കുകളിലായി 33 ദുരിതാശ്വാസ ക്യാമ്പുകൾ ഇപ്പോൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ നാളെ ജില്ലയിലെ അംഗൻവാടികൾ മുതൽ പ്രൊഫഷണൽ കോളേ ജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്. മുൻനിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ലെന്നും കലക്ടർ കുറിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത തുടർച്ചയായ മഴയിൽ ജില്ലയിലെ ചില ഇടങ്ങളിൽ ക്യാമ്പുകൾ തുറന്നു.മഴയിൽ ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്നു ജില്ലാ കലക്ടർ അറിയിച്ചു. മഴ കനക്കുന്നതിനാൽ ജില്ലയ്ക്ക് അവധി പ്രഖ്യാപിക്കാത്തത്തിൽ രാഷ്ട്രീയ പ്രതിനിധികൾ പൊതുജനവും അവരുടെ അഭിപ്രായം സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിരുന്നു.I ഈ അവധി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ആശങ്ക കുറയ്ക്കും.


Read Previous

എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; മഴ കനക്കും

Read Next

പെട്രോള്‍ വില ലിറ്ററിന് 15 രൂപയാകും; പുത്തന്‍ ഫോര്‍മുലയുമായി നിതിന്‍ ഗഡ്കരി; 5 വര്‍ഷത്തിനുള്ളില്‍ പെട്രോളിനോടും ഡീസലിനോടും വിട പറയുമെന്നും മന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular