എസ്എഫ്ഐ കോട്ട തകർത്ത് കെഎസ്‌യു; 42 വർഷത്തിന് ശേഷം പട്ടാമ്പി ഗവ. കോളജ് പിടിച്ചെടുത്തു, വിക്ടോറിയയിലും ജയം


പാലക്കാട്: പാലക്കാട് ജില്ലയിലെ കോളജ് യൂണിയൻ തെരഞ്ഞടുപ്പിൽ വിജയക്കൊടി പാറിച്ച് കെഎസ്‌യുവിന്റെ ശക്തമായ തിരിച്ചു വരവ്. മൂന്ന് കോളജുകളിൽ കെഎസ്‌യു യൂണിയൻ പിടിച്ചെടുത്തു. പട്ടാമ്പി ഗവ. കോളജില്‍ 42 വര്‍ഷത്തിന് ശേഷവും വിക്ടോറിയ കോളജില്‍ 23 വര്‍ഷത്തിന് ശേഷവുമാണ് കെഎസ്‌യുവിന് യൂണിയൻ ലഭിക്കുന്നത്. നെന്മാറ എന്‍എസ്എസ് കോളജിലും കെഎസ്യുവിന് വിജയം.

ഒറ്റപ്പാലം എന്‍എസ്എസ് കോളജ്, തൃത്താല ഗവ. കോളജ് എന്നിവിടങ്ങളിലും കെഎസ്‌യുവിനാണ് ആധിപത്യം. ഇതാദ്യമായാണ് ഈ കോളജുകളിൽ  കെഎസ്‌യു മുന്നിലെത്തുന്നത്. മണ്ണാർക്കാട് എംഇഎസിൽ ആറിൽ നിന്നും പതിനെട്ടിലേക്ക് കെഎസ്‌യു സീറ്റ് നില ഉയർത്തി.


Read Previous

തകര്‍ത്തെറിഞ്ഞ് ബൗളര്‍മാര്‍; ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം

Read Next

പ്രമുഖ സംഗീതജ്ഞയും എഴുത്തുകാരിയുമായ ലീല ഓംചേരി അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular