മലയാളി യുവതി ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍


കോട്ടയം: മലയാളി യുവതി ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍.
ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തില്‍ സുരജ എസ് നായര്‍ ആണ് മരിച്ചത്. 45 വയസ്സുണ്ട്.

ആലപ്പുഴ – ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിനില്‍ ഇന്നു പുലര്‍ച്ചെ ജോലാര്‍പ്പേട്ടില്‍ വച്ചാണ് സുരജയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കാണുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വീട്ടില്‍ ലഭിച്ച വിവരം. 

ഒഡീഷയിലുള്ള സഹോദരി സുധയുടെ വീട്ടില്‍ പോയശേഷം തിരികെ ട്രെയിനില്‍ വൈക്കത്തേക്ക് വരികയായിരുന്നു. മരണവിവരമറിഞ്ഞ് ബന്ധുക്കള്‍ ജോലാര്‍പേട്ടയി ലേക്ക് പോയിട്ടുണ്ട്.


Read Previous

സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു

Read Next

മാലിദ്വീപിൽ 100 ശതമാനവും മുസ്ലീങ്ങളാണ്, പക്ഷേ…: മാലിദ്വീപ് വിഷയത്തിൽ തരൂരിൻ്റെ മുന്നറിയിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular