മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു


മലപ്പുറം: മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു. 51 വയസ്സായിരുന്നു. രോഗ ബാധിതയായിതിനെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയി ലായിരുന്നു.

നാലു പതിറ്റാണ്ടോളം മാപ്പിളപ്പാട്ടു രംഗത്ത് അസ്മ സജീവമായിരുന്നു. കലാ കുടുംബാം ഗമായ അസ്മ അഞ്ചാം വയസ്സിലാണ് പാടിത്തുടങ്ങുന്നത്. പിതാവ് ചാവക്കാട് ഖാദര്‍ ഭായ് ഗായകനും തബലിസ്റ്റുമാണ്. 

മാതാവ് ആമിന ബീവിയും ഗായികയാണ്. തബലിസ്റ്റ് മുഹമ്മദലി എന്ന ബാവയാണ് ഭര്‍ത്താവ്. ലൗ എഫ് എം എന്ന സിനിമയില്‍ പിന്നണി പാടിയിട്ടുണ്ട്. ദര്‍ശന ടിവിയിലെ കുട്ടിക്കുപ്പായം റിയാലിറ്റി ഷോയില്‍ ജഡ്ജസായിരുന്നിട്ടുണ്ട്.


Read Previous

രണ്ടു വര്‍ഷമായി ഒരു പദവിയിലും ഇല്ല, ഒഴിവാക്കപ്പെട്ടപ്പോള്‍ വിഷമം തോന്നി; വിഴുപ്പലക്കാനില്ലെന്ന് ചെന്നിത്തല

Read Next

ഓണ്‍ലൈന്‍ ആങ്ങളമാരോട് പറയാനുളളത്, പെങ്ങളെ താലോലിക്കുന്നത് സത്യാവസ്ഥ അറിഞ്ഞിട്ട് വേണം; വിശദീകരണവുമായി സന്ദിപ് വാചസ്പതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular