എംപിമാരും എംഎല്‍എമാരും കരിങ്കൊടി കാണിക്കും; പിണറായിയെ കേരളം അപമാനിച്ച് ഇറക്കിവിടും


കൊച്ചി: കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് ക്രിമിനല്‍ മനസ്സെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കണ്ണൂരില്‍ ഒരു സംഘം സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ഇന്നലെ നടത്തിയത് ഗുണ്ടായിസവും രാഷ്ട്രീയത്തിന്റെ ക്രിമിനല്‍ വത്കരണവുമാണ്. സമാധാനപരമായി പ്രതിഷേധിച്ചവരെ ക്രൂരമായാണ് മര്‍ദിക്കുകയായിരുന്നെന്ന് സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അംഗരക്ഷകന്‍ വയര്‍ലസ് സെറ്റ് ഉപയോഗിച്ചാണ് മര്‍ദനം നടത്തിയത്. ഹെല്‍മറ്റ് കൊണ്ടും ചെടിച്ചട്ടികൊണ്ടും ക്രൂരമായി മര്‍ദിച്ചു. ഇതിനെ ന്യായികരിക്കുക യാണ് മുഖ്യമന്ത്രി ചെയ്തത്. പരിണിത പ്രജ്ഞരായ വലിയ നേതാക്കന്‍മാര്‍ ഇരുന്ന കസേരയിലാണ് താന്‍ ഇരിക്കുന്നതെന്ന് പിണറായി വിജയന്‍ മറന്നുപോയിരിക്കുക യാണ്. പാര്‍ട്ടി സെക്രട്ടറിയായിരിക്കമ്പോള്‍ രാഷ്ട്രീയ എതിരാളികളെ കൊല്ലാനും വീട് കത്തിക്കാനും ഉത്തരവ് കൊടുത്ത ക്രിമിനലായിരുന്നു പിണാറായി. ആ ക്രിമിനല്‍ മനസുള്ള ഒരാളാണ് മുഖ്യമന്ത്രി കസേരയിലിരിക്കുന്നതെന്ന് ഓര്‍ത്ത് കേരളം ലജ്ജിക്കുകയാണ് സതീശന്‍ പറഞ്ഞു.

അക്രമം നടത്തിയ സിപിഎം പ്രവര്‍ത്തകരെ പ്രശംസിക്കുകയാണ് മുഖ്യമന്ത്രി. ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാനുള്ള ലൈസന്‍സ് കൊടുക്കുകയാണ് ഇയാള്‍ ചെയ്യുന്നത്. ഈ കസരേയില്‍ നിന്ന് ഈ മനുഷ്യനെ കേരളം അപമാനിച്ച് പുറത്താക്കും. പിണറായിയുടെ നേതൃത്വത്തില്‍ കേരളം ഗുണ്ടകളുടെ നാടായി മാറുകയാണ്. ഇത് തന്നെയാണ് ബംഗാളിലെ സിപിഎം പതനത്തിന് കാരണമായത്. അതേ അവസ്ഥയി ലേക്കാണ് പിണറായി സിപിഎമ്മിനെ കൊണ്ടുപോകുന്നത്. വഴിയില്‍ നിന്ന് കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ നേതാക്കള്‍, ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ള ആളുകള്‍, എംഎല്‍എമാര്‍, എംപിമാര്‍ ഉള്‍പ്പെടെയുളളവര്‍ പിണറായി വിജയനെ കരിങ്കൊടി കാണിക്കും. തല്ലിയൊതുക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ നമുക്ക് കാണാമെന്നും സതീശന്‍ വെല്ലുവിളിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നത് ജനസദസ് അല്ല, ഗുണ്ടാസദസ് ആണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥരാണ് കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി തല്ലിച്ചതച്ചത്. ഇത്രയും കോടികണക്കിന് രൂപ ചെലവഴിച്ചിട്ട് ഈ ഗുണ്ടാസദസ് നടത്താന്‍ മുഖ്യമന്ത്രി ഇറങ്ങിപ്പുറപ്പെട്ടത് അതിസാഹസമാണ്. നാടിനോട് കൂറുണ്ടെങ്കില്‍ ഇതിന്റെ പേര് മാറ്റാന്‍ തയ്യാറാകണം അല്ലെങ്കില്‍ യാത്ര നിര്‍ത്തണമെന്നും സുധാകരന്‍ പറഞ്ഞു.

കേരളയാത്രയില്‍ എവിടെയാണ് ജനങ്ങളെ മുഖ്യമന്ത്രി കാണുന്നത്. ഈ യാത്ര കേരളത്തിന് അപമാനമാണ്. ഗുണ്ടകളുമായിട്ടാണ് ഈ യാത്ര തുടരുന്നതെങ്കില്‍ തിരുവനന്തപുരത്ത് എത്താന്‍ സാധ്യത കുറവാണ്. ജനം പ്രതികരിക്കാന്‍ തുടങ്ങിയാല്‍ മുഖ്യമന്ത്രിയുടെ ഗുണ്ടകള്‍ക്ക് നാട്ടില്‍ നില്‍ക്കാന്‍ ആവില്ലെന്നും സുധാകരന്‍ പറഞ്ഞു.


Read Previous

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം

Read Next

മോദി അപശകുനം; സ്റ്റേഡിയത്തില്‍ എത്തിയതോടെ ഇന്ത്യ തോറ്റു; അധിക്ഷേപിച്ച് രാഹുല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular