ക്രൈസ്തവരെ അവഹേളിച്ച എംവി ഗോവിന്ദന്‍ മാപ്പു പറയണം’; ഇരിങ്ങാലക്കുട രൂപത


തൃശൂര്‍: ഇംഗ്ലണ്ടിലെ പള്ളികള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനയില്‍ പ്രതിഷേധവുമായി ഇരിങ്ങാലക്കുട രൂപത. ക്രൈസ്തവരെയും വൈദിക-സന്ന്യാസ ജീവിതത്തെയും അവഹേളിച്ച എം വി ഗോവിന്ദന്‍ മാപ്പുപറഞ്ഞു പരാമര്‍ശം പിന്‍വലിക്കണമെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ പുറത്തിറക്കിയ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

സഭയുടെ അവസ്ഥയെപ്പറ്റിയല്ല, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയത്തെപ്പറ്റിയാണ് എംവി ഗോവിന്ദന്‍ ആശങ്കപ്പെടേണ്ടത്. ഭരണരംഗത്തെ പരാജയങ്ങള്‍ മൂടിവയ്ക്കാനും ജനശ്രദ്ധ തിരിക്കാനും വേണ്ടി ക്രൈസ്തവരെ അവഹേളിച്ചത് പൊതുസമൂഹം തിരിച്ച റിഞ്ഞു. ക്രൈസ്തവ സമൂഹത്തെ ഇനിയും അവഹേളിക്കരുതെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.

നാട്ടുകാരായ വിശ്വാസികള്‍ പള്ളികളില്‍ പോകാതായതോടെ ഇംഗ്ലണ്ടില്‍ പള്ളികള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണെന്നയിരുന്നു എംവി ഗോവിന്ദന്‍ പറഞ്ഞത്. ആറരക്കോടി രൂപയാണ് ഒരു പള്ളിയുടെ വിലയെന്നും അവിടെ കന്യാസ്ത്രീകളുടെ സേവനം തൊഴില്‍ പോലെയായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന്റെ നവീകരിച്ച ഹാളുകള്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് തന്റെ ഇംഗ്ലണ്ട് യാത്രാനുഭവങ്ങള്‍ എംവി ഗോവിന്ദന്‍ പങ്കുവച്ചത്.


Read Previous

ക്ഷമിക്കുക, മറക്കുക’: ഖാർഗെയുടെ ഉപദേശം, രാജസ്ഥാൻ തെരഞ്ഞെടുപ്പിന് മുന്നേ ഒന്നിച്ച് സച്ചിൻ പൈലറ്റും ഗെഹ്‌ലോട്ടും

Read Next

അന്ന് കോൺ​ഗ്രസ് ഒരു കുടുംബം, ഇന്ന് അങ്ങനെ അല്ല; സോണിയയുമായി ഇപ്പോഴും നല്ല ബന്ധം, രാഹുലുമായി അടുപ്പമില്ല’; ബിജെപിയുമായും നല്ല ബന്ധം – കെവി തോമസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular