‘വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്ക് മുകളിലാണ് പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം’; പാലക്കാടിനോട് വൈകാരികമായ അടുപ്പമെന്നും ഷാഫി


പാലക്കാട്: വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്ക് മുകളിലാണ് പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യമെന്ന് ഷാഫി പറമ്പില്‍. കോണ്‍ഗ്രസ് കരുത്തുറ്റതാകുക എന്നതിന്റെ സാരം ഇന്ത്യാ രാജ്യം ശക്തിപ്പെടുക എന്നതാണെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. തന്റെ പ്രവര്‍ത്തന മേഖലയായ പാലക്കാടിനോട് പദവികള്‍ക്കപ്പുറം വൈകാരികമായ അടുപ്പമാണുള്ളതെന്നും ഷാഫി പറഞ്ഞു.

വിശാലമായ ജനാധിപത്യ പ്രക്രിയയാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് തിരിച്ചുവരേണ്ടത് പ്രധാനമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്

കേരളത്തിലെ 16 സീറ്റുകളില്‍ ഉള്‍പ്പെടെ 39 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് ഇന്ന് ഡല്‍ഹിയില്‍ പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധി ഇത്തവണയും വയനാട്ടില്‍നിന്ന് ജനവിധി തേടും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി പ്രസി ഡന്റ് കെ സുധാകരന്‍ എന്നിവരും പട്ടികയില്‍ ഇടംപിടിച്ചു. വടകരയിലെ സിറ്റിങ് എംപി കെ മുരളീധരന്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയായി. മറ്റു മണ്ഡലങ്ങളില്‍ സിറ്റിങ് എംപിമാര്‍ക്കു തന്നെ അവസരം നല്‍കി.


Read Previous

സിദ്ധാര്‍ഥന്റെ മരണം സിബിഐയ്ക്ക്, ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍; നടപടി കുടുംബം മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ

Read Next

പത്മജയെ ബിജെപിയിലെത്തിച്ചത് ബെഹ്റ, ബിജെപിക്ക് നേമം സീറ്റ് നഷ്ടപ്പെട്ടതിൻ്റെ പക: കെ മുരളീധരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular