പി എൻ മഹേഷ് നമ്പൂതിരി ശബരിമല മേൽശാന്തി


പത്തനംതിട്ട: ശബരിമല മേൽശാന്തിയായി മഹേഷ് പിഎൻ തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സ്വദേശിയാണ്. പുത്തലത്ത് മന എനാനല്ലൂർ സ്വദേശിയാണ്. നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രം മേൽശാന്തിയാണ്. ആദ്യ തവണയിലെ നറുക്കെടുപ്പിൽ തന്നെ മഹേഷ് നമ്പൂതിരിയുടെ നറുക്കെടുത്തു. പന്തളം കൊട്ടാരത്തിലെ വൈദേഹ് എന്ന ബാലനാണ് മേൽശാന്തിയുടെ നറുക്കെടുത്തത്.

അന്തിമ മേൽശാന്തി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 17 പേരുകൾ രാവിലെ 7.30ന് ഉഷ: പൂജയ്ക്കു ശേഷം ഓരോന്നായി എഴുതി ഒരു വെള്ളിക്കൂടത്തിൽ ചുരുട്ടിയിട്ടു. മറ്റൊരു വെള്ളിക്കുടത്തിൽ 16 വെള്ളപ്പേപ്പറും മേൽശാന്തി എന്ന് എഴുതിയ പേപ്പറും ഇട്ടു. തുടർന്ന് തന്ത്രി കുടങ്ങൾ ശ്രീലകത്തേക്ക് കൊണ്ടുപോയി പൂജിച്ച ശേഷം ശ്രീകോവി ലിന് മുന്നിൽ വച്ചു.

തുടർന്ന് പന്തളം കൊട്ടാരത്തിൽ നിന്ന് കെട്ടുമുറുക്കി എത്തിയ വൈ​ദേ​ഹ് ആദ്യത്തെ കുടത്തിൽ നിന്ന് പേര് നറുക്ക് എടുത്തു. അടുത്ത കുടത്തിൽ നിന്ന് മേൽശാന്തി എന്ന് എഴുതിയ നറുക്കും എടുത്തു. വൃശ്ചികം ഒന്നുമുതൽ അടുത്ത ഒരു വർഷത്തേക്കുള്ള മേൽശാന്തിയെയാണ് നറുക്കെടുത്തത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസി ഡന്റ് അഡ്വ.കെ.അനന്തഗോപൻ അടക്കമുള്ളവർ സന്നിഹിതരായിരുന്നു.


Read Previous

ഞങ്ങളുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവര്‍, സ്വന്തം കുട്ടികളെയും കൊല്ലുന്നു; ഞങ്ങള്‍ അത് ചെയ്തിട്ടില്ല’; ആശുപത്രി ആക്രമിച്ചത് ഹമാസ് ആണെന്ന് നെതന്യാഹു, വീഡിയോയുമായി ഇസ്രയേല്‍ സേന

Read Next

ബിജു രാധാകൃഷ്ണന്റെ മകന്‍ വീട്ടില്‍ മരിച്ച നിലയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular