കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക


തൃശൂർ: കടുത്ത ചൂടിൽ തൊഴാൻ എത്തുന്ന ഭക്തർക്ക് ആശ്വാസം പകർന്ന് ​ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു. നാലമ്പലത്തിനുള്ളിലാണ് ശീതീകരണ സംവിധാനം യാഥാർഥ്യമാക്കിയത്. പഴനി ക്ഷേത്ര മാതൃകയിൽ എയർ കൂളർ സംവിധാനമാണ് ഉപയോഗിച്ചത്. ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ നാലമ്പലത്തിൽ സ്ഥാപിച്ച ശീതീകരണ സംവിധാനത്തിൻ്റെ സമർപ്പണം നിർവ്വഹിച്ചു.

ഇന്നലെ ഉച്ചപൂജയ്ക്ക് ശേഷമായിരുന്നു സമർപ്പണം. കെപിഎം പ്രോസസിങ്ങ് മിൽ എംഡി ശേഖറാണ് വഴിപാടായി ഇത് സമർപ്പിച്ചത്. ഇനി ചുറ്റമ്പലം, കൗണ്ടിങ്ങ്ഹാൾ എന്നിവിടങ്ങളിലും ശീതീകരണ സംവിധാനമൊരുക്കും. സമർപ്പണ ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങൾ അടക്കം പങ്കെടുത്തു.


Read Previous

ഗ്രേസ് മാർക്ക് നിശ്ചയിച്ചു; പ്ലസ് വൺ പ്രവേശനത്തിന് ബോണസ് മാർക്കില്ല

Read Next

അമേരിക്കയില്‍ ഭീതി പടർത്തി ശക്തമായ ചുഴലിക്കാറ്റ് ; വന്‍ നാശനഷ്ടം

Leave a Reply

Your email address will not be published. Required fields are marked *

Most Popular