സംസ്ഥാന സ്കൂൾ കലോത്സവം: സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; കണ്ണൂര്‍ മുന്നിൽ


കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പിനായി ജില്ലകൾ തമ്മിൽ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. 115 ഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോൾ 425 പോയിന്‍റുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. 410 പോയിന്‍റുമായി പാലക്കാടും കോഴിക്കോടും രണ്ടാം സ്ഥാനത്താണ്. ആതിഥേയരായ കൊല്ലം തൊട്ടുപിന്നാലെയുണ്ട്.

ഇന്ന് 24 വേദികളിലായി 59 ഇനങ്ങളിലാണ് മത്സരങ്ങൾ. മിമിക്രി, മോണോ ആക്ട്, നാടോടി നൃത്തം, മൈം തുടങ്ങിയവയാണ് ഇന്നത്തെ ഗ്ലാമർ ഇനങ്ങൾ. അതിനിടെ ഇന്ന് നടക്കാനിരുന്ന മിമിക്രി മത്സരത്തിന്റെയും, മൂകാഭിനയത്തിന്റെയും വേദികൾ പരസ്പരം മാറ്റിയിട്ടുണ്ട്. ജനപ്രിയ ഇനങ്ങളുടെ മത്സരം നടക്കുന്നതിനാൽ രണ്ടാം ദിനം സദസ് ഒഴിഞ്ഞ് കിടന്നിരുന്നില്ല. നാടോടി നൃത്തത്തിൻ്റെയും നാടകത്തിൻ്റെയും ഭരതനാട്യത്തിൻ്റെയും വേദികൾ കാണികളാൽ നിറഞ്ഞിരുന്നു.

അതേസമയം, കലോത്സവങ്ങളിൽ അപ്പീലുകളുടെ എണ്ണം നിയന്ത്രിക്കാൻ വേണ്ടി വന്നാൽ നിയമ നിർമ്മാണം നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അപ്പീലുകളുടെ എണ്ണം കൂടുന്നതാണ് മത്സരങ്ങൾ വൈകാൻ കാരണം എന്നാണ് സംഘാടക സമിതി പറയുന്നത്. പലയിനങ്ങൾക്കും എത്ര അപ്പീലുകൾ വന്നിട്ടുണ്ടെന്ന് പോലും സംഘാടകർക്ക് നിശ്ചയം ഇല്ലാത്ത അവസ്ഥയും ഉണ്ട്. വരും വർഷങ്ങളിൽ ഇത് ആവർത്തിക്കാതിരിക്കാനാണ് നിയമ നിർമാണം സർക്കാർ ആലോചിക്കുന്നത്.


Read Previous

എംഎല്‍എയെ അപമാനിച്ചെന്ന പരാതി; കണ്ണൂര്‍ ടൗണ്‍ എസ്‌ഐക്കെതിരെ ഇന്ന് നടപടി ഉണ്ടായേക്കും

Read Next

ടി20 2024 ലോകകപ്പില്‍ ഇന്ത്യ പാക് പോരാട്ടം ജൂണ്‍ ഒമ്പതിന്; ഫിക്‌സ്ചര്‍ പുറത്തുവിട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular