തലശ്ശേരി ഗവ. കോളേജ് , ഇനി മുതൽ കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവ. കോളേജ്


തലശ്ശേരി ഗവ. കോളേജ് ഇനി മുതല്‍ കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവ.കോളേജ് എന്നറിയപ്പെടും. കോളേജിന്റെ ഉന്നമനത്തിനായി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ സംഭാവനകൾക്ക് ആദരമായാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പേരുമാറ്റം നടത്തിയത്. പേരുമാറ്റിയ വിവരം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവാണ് അറിയിച്ചത്.

കോളേജിന് കോടിയേരിയുടെ പേരിടാന്‍ തലശ്ശേരി എംഎല്‍എ കൂടിയായ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ കത്ത് നല്‍കിയിരുന്നു. ഒരു മണ്ഡലത്തില്‍ ഒരു കോളേജ് എന്ന സര്‍ക്കാരിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2014ലാണ് തലശ്ശേരി ഗവ. കോളേജ് ആരംഭിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്‍ എംഎല്‍എ ആയിരിക്കെ അദ്ദേഹത്തി ന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കോളേജ് നിര്‍മ്മിച്ചത്.

അതേസമയം സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷന്‍റെ പേരും മാറ്റിയിരുന്നു. കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ഇനി മുതൽ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ അഥവാ കേരള സ്റ്റേറ്റ് ഡിഫറന്റ്ലി ഏബിൾഡ് വെൽഫെയർ കോർപ്പറേഷൻ ലിമിറ്റഡ് എന്ന പേരിൽ അറിയപ്പെടുമെന്ന് മന്ത്രി അറിയിച്ചു.

വികലാംഗർ എന്നുള്ള പദപ്രയോഗം ഔദ്യോഗിക കാര്യങ്ങളിൽ നിന്ന് ഒഴിവാക്കാൻ മുമ്പുതന്നെ നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് തീരുമാനമെടുത്ത് കേന്ദ്രസർക്കാരിനു കീഴിലെ കമ്പനി മന്ത്രാലയത്തെ സമീപിച്ചു. പക്ഷെ സാങ്കേതിക കാരണങ്ങളാൽ അംഗീകാരം നിഷേധിക്കപ്പെട്ടു


Read Previous

‘ഇസ്രയേല്‍ അംബാസഡര്‍മാരെ പുറത്താക്കണം’;എണ്ണ ഉള്‍പ്പെടെയുള്ള മറ്റെല്ലാ വ്യാപാരങ്ങളും നിരോധിക്കണം. ഒഐസി യോഗത്തില്‍ ഇറാന്‍

Read Next

സെക്രട്ടറിയേറ്റ് ഉപരോധം: വിഡി സതീശൻ ഒന്നാം പ്രതി; യുഡിഎഫ് നേതാക്കൾക്കെതിരെ കേസെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular