ചാരി വെച്ച കിടക്ക ദേഹത്ത് വീണു; രണ്ട് വയസുകാരന് ദാരുണാന്ത്യം


കോഴിക്കോട് മുക്കത്ത് കിടക്ക ദേഹത്ത് വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. മണാശ്ശേരി പന്നൂളി സന്ദീപ്-ജിന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ സന്ദീപാണ് മരിച്ചത്. കുട്ടി ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം.

ചുവരില്‍ ചാരിവെച്ച കിടക്ക തലയില്‍ വീഴുകയായിരുന്നു. കുട്ടിയെ ഉറക്കി കിടത്തി അമ്മ കുളിക്കാന്‍ പോയ സമയത്താണ് അപകടം ഉണ്ടായത്. മൃതദേഹം പോസ്റ്റുമോര്‍ ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇതിന് ശേഷം ബന്ധു ക്കള്‍ക്ക് വിട്ടുകൊടുക്കും.


Read Previous

വരാനിരിക്കുന്ന ജി 20 ഉച്ചകോടിയിലേക്ക് ആഗോള ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്ത്, ന്യൂ ഡല്‍ഹി ലോകത്തോട് എന്താണ് പറയാന്‍ ആഗ്രഹിക്കുന്നത്|പ്രാധാന്യമുളള വിഷയങ്ങളില്‍ ശ്രദ്ധിക്കൂ; ഇന്ത്യ- ഭാരത് പേരുമാറ്റ തര്‍ക്കത്തില്‍ ഉപദേശവുമായി ചൈന

Read Next

സനാതന ചിന്തകളുള്ളവരുടെ വംശഹത്യക്ക് ആഹ്വാനം ചെയ്‌തെന്ന കള്ളം അവര്‍ പ്രചരിപ്പിക്കുന്നു| മകന്റെ വിവാദ പരാമര്‍ശത്തില്‍ മൗനം വെടിഞ്ഞ് സ്റ്റാലിന്‍| ഉദയനിധിയെക്കുറിച്ച് പ്രചരിക്കുന്ന നുണകളെക്കുറിച്ച് പ്രധാനമന്ത്രി മറച്ചുവെക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular