പല്ലുവേദനയ്ക്ക് ചികിത്സയ്‌ക്കെത്തി മൂന്നരവയസുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; ആശുപത്രിക്കെതിരെ പരാതി


തൃശൂര്‍: കുന്നംകുളം മലങ്കര ആശുപത്രിയില്‍ മൂന്ന് വയസുകാരന്റെ മരണം ചികിത്സാ പ്പിഴവെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. മുണ്ടൂര്‍ സ്വദേശി മൂന്നര വയസുകാരനായ ആരോണ്‍ ആണ് മരിച്ചത്. പല്ലുവേദനയ്ക്കുള്ള ചികിത്സയ്ക്കാണാണ് ഇന്നലെ വൈകീട്ട് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

ഇന്ന് രാവിലെ സര്‍ജറിക്ക് കൊണ്ടുപോയ കുട്ടിയെ കാണണമെന്ന് ബന്ധുക്കള്‍ ആവശ്യ പ്പെട്ടിട്ടും അധികൃതര്‍ കാണിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. സര്‍ജറിക്ക് ശേഷം ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് കുട്ടി മരിച്ചതായി അധികൃതര്‍ അറിയിക്കുക യായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. ചികിത്സ കഴിഞ്ഞതിന് ശേഷമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.


Read Previous

‘എന്റെ ജീവതത്തിലെ എല്ലാ പ്രചോദനങ്ങള്‍ക്കും പിന്നില്‍ പപ്പ; ‘പപ്പയാണ് യഥാർഥ റോക്ക്‌സ്റ്റാര്‍’; ജന്മദിനത്തില്‍ കമല്‍ഹാസനൊപ്പ മുള്ള നിമിഷങ്ങള്‍ റീല്‍സാക്കി ആശംസ നേര്‍ന്ന് ശ്രുതി

Read Next

ഈ കലകള്‍ ഇങ്ങനെയല്ലാതെ ഏത് വേഷത്തില്‍ അവതരിപ്പിക്കും?; ആദിവാസി പ്രദര്‍ശനത്തില്‍ വിശദീകരണവുമായി ഫോക്‌ലോര്‍ അക്കാദമി

Leave a Reply

Your email address will not be published. Required fields are marked *

Most Popular