റീ കൗണ്ടിങ് സമയത്ത് രണ്ടുതവണ വൈദ്യുതി നിലച്ചു; എസ്എഫ്‌ഐ വോട്ടുകള്‍ സാധുവാകുന്ന മായാജാലമാണ് കേരള വര്‍മയില്‍ കണ്ടത്’


തൃശൂര്‍: കേരള വര്‍മ്മ കോളജ് തെരഞ്ഞെടുപ്പില്‍ ആദ്യ കൗണ്ടിങ്ങില്‍ വിജയിച്ച കെഎസ്‌യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി റീ കൗണ്ടിങ്ങില്‍ പരാജയപ്പെട്ട സംഭവ ത്തില്‍ എസ്എഫ്‌ഐക്കെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളവര്‍മ്മയിലെ കുട്ടികളുടെ തീരുമാനമായിരുന്നു കെഎസ്‌യു സ്ഥാനാര്‍ഥിയായ ശ്രീക്കുട്ടനെ വിജയിപ്പിച്ചത്. എന്നാല്‍, വിജയം അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിങ് നടത്തി എസ്എഫ്‌ഐ ജനാധിപത്യത്തെ അട്ടിമറിച്ചുവെന്ന് സതീശന്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സതീശന്റെ വിമര്‍ശനം.

എന്ത് കാരണത്താല്‍ കെഎസ്‌യുവിന് ലഭിച്ച വോട്ടുകള്‍ അസാധുവാകുന്നുവോ അതേ കാരണത്താല്‍ എസ്എഫ്‌ഐ വോട്ടുകള്‍ സാധുവാകുന്ന മായാജാലമാണ് കേരള വര്‍മ്മയില്‍ കണ്ടത്. റീ കൗണ്ടിങ് സമയത്ത് രണ്ട് തവണ വൈദ്യുതി നിലച്ചു. ആ സമയത്ത് ഇരച്ചുകയറിയ എസ്എഫ്‌ഐ ക്രിമിനലുകളാണ് അവിടെ ജനാധിപത്യത്തെ കശാപ്പ് ചെയ്തതെന്ന് സതീശന്‍ ആരോപിച്ചു. കാഴ്ച പരിമിതിയുള്ള ശ്രീക്കുട്ടന്റെ കണ്ണിലും ഹൃദയത്തിലും തിളങ്ങുന്ന വെളിച്ചമുണ്ടെന്നും ഇരുട്ട് ബാധിച്ചിരിക്കുന്നത് അവന്റെ വിജയം അട്ടിമറിച്ചവരുടെയും അതിന് കൈക്കോടാലിയായി നിന്നവരുടേയും മനസിലാണെന്നും സതീശന്‍ പറഞ്ഞു.

ആദ്യ കൗണ്ടിങ്ങില്‍ കെഎസ്‌യു സ്ഥാനാര്‍ഥി ഒരു വോട്ടിനായിരുന്നു ജയിച്ചത്. തുടര്‍ന്ന് എസ്എഫ്‌ഐ റീ കൗണ്ടിങ് ആവശ്യപ്പെട്ടു. എന്നാല്‍, എണ്ണി പകുതിയായതോടെ അട്ടിമറി ശ്രമമാരോപിച്ച് കെഎസ്‌യു പരാതിപ്പെട്ടു. ഇതോടെ വോട്ടെണ്ണല്‍ നിര്‍ത്തി. രണ്ടാമത് എണ്ണിയപ്പോള്‍ മൂന്നുവോട്ടിന് എസ്എഫ്‌ഐ സ്ഥാനാര്‍ഥി അനിരുദ്ധന് ജയം. ഇതോടെ കെഎസ്‌യു റീകൗണ്ടിങ് ബഹിഷ്‌കരിച്ചു. പിന്നീട് രാത്രി 12 മണിയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 11 വോട്ടിന് വിജയിച്ച് അനിരുദ്ധനെ ചെയര്‍മാനായി പ്രഖ്യാപിക്കുകയായിരുന്നു.


Read Previous

മുഖ്യമന്ത്രിക്ക് ഏഴാം ക്ലാസുകാരന്റെ വധഭീഷണി; അസഭ്യവര്‍ഷം നടത്തിയെന്ന് പൊലീസ് 

Read Next

ആദ്യം ഒറ്റ വോട്ടിന് കെഎസ് യു; റീ കൗണ്ടിങ്ങിൽ‌ എസ്എഫ്ഐക്ക് വിജയം; കേരളവർമ്മ കോളജ് ചെയർമാൻ തെരഞ്ഞെടുപ്പിൽ നാടകീയ രം​ഗങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular