പെരുമാറ്റച്ചട്ടം ലംഘിച്ചു; തോമസ് ഐസക്കിന് വരണാധികാരിയുടെ താക്കീത് #Violation of code of conduct


പത്തനംതിട്ട: കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തതിന് പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിന് ജില്ലാ വരണാധി കാരിയുടെ താക്കീത്. സര്‍ക്കാര്‍ പരിപാടികളില്‍ ഇനി പങ്കെടുക്കരുതെന്ന് തോമസ് ഐസക്കിന് നിര്‍ദേശം നല്‍കി. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തത് ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കലക്ടര്‍ താക്കീത് നല്‍കിയത്.

ഇടത് സ്ഥാനാര്‍ഥി ചട്ടലംഘനം നടത്തിയെന്നാരോപിച്ച് യുഡിഎഫ് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ്.പ്രേംകൃഷ്ണന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തോമസ് ഐസക്ക് ഗുരുതരമായ ചട്ടലംഘനങ്ങള്‍ നടത്തുന്നു, ഭരണ സ്വാധീനം ഉപയോഗിച്ച് സര്‍ക്കാര്‍ പരിപാടികളിലടക്കം പങ്കെടുക്കുന്നു, കുടുംബശ്രീ പ്രവര്‍ത്തക രെയും ഹരിതകര്‍മ്മ പ്രവര്‍ത്തകരെയും പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്നിവ ചൂണ്ടികാണിച്ചാണ് യുഡിഎഫ് കലക്ടര്‍ക്ക് കത്ത് നല്‍കിയത്.

തോമസ് ഐസക്ക് പങ്കെടുത്ത പരിപാടിയുടെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചിരുന്നു. പരാതിയില്‍ തോമസ് ഐസക്ക് നല്‍കിയിട്ടുള്ള വിശദീകരണം കൂടി പരിശോധിച്ചാണ് നടപടിയെടുത്തിട്ടുള്ളത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കലക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.


Read Previous

ലോക്‌സഭാ എംപിമാരില്‍ ക്രിമിനല്‍ കുറ്റം നേരിടുന്നവര്‍ 44 ശതമാനം, ശതകോടീശ്വരന്മാര്‍ അഞ്ച് ശതമാനം; സത്യവാങ്മൂലത്തിലെ കാണക്കുകള്‍ അറിയാം #44 percent of Lok Sabha MPs are facing criminal charges

Read Next

ഡല്‍ഹി മുഖ്യമന്ത്രിക്കസേരയിലേക്ക് സുനിത?; രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ച സജീവം #Sunita to Delhi Chief Minister?

Leave a Reply

Your email address will not be published. Required fields are marked *

Most Popular