100 കോടിയുടെ ‘ജി ആന്റ് ജി’ സാമ്പത്തിക തട്ടിപ്പ്; അച്ഛനും മകനും പിടിയില്‍; പണം ആവശ്യപ്പെട്ട് നിക്ഷേപകര്‍ സ്റ്റേഷനില്‍


പത്തനംതിട്ട: പത്തനംതിട്ട പുല്ലാട് ജി ആന്റ് ജി നിക്ഷേപ തട്ടിപ്പില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി. ഗോപാലകൃഷ്ണന്‍ നായര്‍, മകന്‍ ഗോവിന്ദ് എന്നിവരാണ് തിരുവല്ല ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങിയത്. ഭാര്യ സിന്ധുവും മരുമകള്‍ ലക്ഷ്മിയും ഒളിവിലാണ്. പ്രതികള്‍ക്കായി പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടു വിച്ചിരുന്നു.

സാമ്പത്തിക തട്ടിപ്പിന് തെള്ളിയൂർ അസ്ഥാനമായി പ്രവർത്തിക്കുന്ന ജി ആൻഡ് ജി ഫിനാൻസിയേഴ്സ് ഉടമകളായ ഗോപാലകൃഷ്ണൻ നായർ, സിന്ധു വി നായർ, ഗോവിന്ദ് ജി നായർ, ലക്ഷ്മി എന്നിവർക്കെതിരെയാണ് കോയിപ്രം പൊലീസ് കേസെടുത്തിരുന്നത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 124 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 100 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഒരു കൊല്ലത്തെ സ്ഥിരനിക്ഷേപത്തിന് 14 ശതമാനം, രണ്ടു കൊല്ലത്തേക്ക് 15 ശതമാനം, മൂന്ന് കൊല്ലത്തേക്ക് 16 ശതമാനം എന്നിങ്ങനെ അമിത പലിശ വാഗ്ദാനം ചെയ്താണ് സ്ഥാപന ഉടമകൾ നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത്. പത്തനംതിട്ട, ആലപ്പുഴ ,കോട്ടയം, തിരുവനന്തപുരം ജില്ലകളിലായി കമ്പനിയുടെ 48 ബ്രാഞ്ചുകൾ പ്രവർത്തിച്ചിരുന്നു. പ്രതികൾ പൊലീസിൽ കീഴടങ്ങിയത് അറിഞ്ഞതോടെ, നിക്ഷേപകർ പണം തിരികെ ആവശ്യപ്പെട്ട് പൊലീസ് സ്‌റ്റേഷനിലെത്തി. ഇവര്‍ സ്‌റ്റേഷന് മുന്നില്‍ ബഹളമുണ്ടാക്കു കയുംചെയ്തു.

കേസിലെ രണ്ടാംപ്രതിയും ഗോപാലകൃഷ്ണന്‍ നായരുടെ ഭാര്യയുമായ സിന്ധു വി നായര്‍, നാലാംപ്രതിയായ മരുമകള്‍ ലക്ഷ്മി ലേഖകുമാര്‍ എന്നിവരാണ് ഇനി പിടിയിലാകാനു ള്ളത്. ഇതില്‍ ലക്ഷ്മി രണ്ടുമാസം മുന്‍പേ ബഹ്‌റൈനിലേക്ക് പോയതായാണ് റിപ്പോർട്ടു കൾ. ഇവരെ പിടികൂടാനായി ഇന്റര്‍പോളിന്റെ സഹായം തേടിയേക്കുമെന്നും സൂചനയുണ്ട്.


Read Previous

പദയാത്രയിലെ ‘പാട്ടു’ വിവാദം; ബിജെപി ഐടി സെല്‍ ചെയര്‍മാനെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രന്‍

Read Next

ഓൾഡ് സനായ സെക്ടർ ഐ സി എഫ് മെഡിക്കോൺ

Leave a Reply

Your email address will not be published. Required fields are marked *

Most Popular