മോദിയുടെ നാടകീയ പ്രകടനങ്ങളെക്കാൾ രാഹുലിന്റെ ആധികാരികമായ രാഷ്ട്രീയം ജനങ്ങൾ ഇഷ്ടപ്പെടുന്നു. രാഹുലിനെ കളിയാക്കുന്തോറും അദ്ദേഹത്തിന്റെ ഗ്രാഫ് ഉയരുകയാണ്, രാമക്ഷേത്ര പ്രതിഷ്ഠ രാഷ്ട്രീയമായി ഗുണം ചെയ്തില്ല; ഇന്ത്യ മുന്നണി ജയിക്കാൻ 11 കാരണങ്ങൾ’: സഞ്ജയ് ഝാ


ന്യൂഡൽഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ത്യാ മുന്നണി ജയിക്കുമെന്നാണ് കോൺഗ്രസിന്റെ മുൻ നേതാവും മുൻ വക്താവുമായ സഞ്ജയ് ഝായുടെ അഭിപ്രായം. ഈ അഭിപ്രായം അദ്ദേഹം വെറുതെയങ്ങ് പറയുകയല്ല. തന്റെ വാദങ്ങൾ കൃത്യമായി സ്ഥാപിക്കാനാവശ്യമായ കാര്യങ്ങൾ അദ്ദേഹം പറയുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ എന്തുകൊണ്ട് കോൺഗ്രസ് ജയിക്കുമെന്നതിന് 11 കാരണങ്ങൾ നിരത്തുകയാണ് ഝാ. രാഹുൽ ഗാന്ധി, നരേന്ദ്ര മോദി എന്നീ ഘടകങ്ങളും മറ്റ് സ്വാധീന ഘടകങ്ങളുമെല്ലാം അദ്ദേഹം വിശദമായി പരിശോധിച്ചാണ് അനുമാനം തയ്യാറാക്കിയിരിക്കുന്നത്. അവ താഴെ.

വോട്ടർമാർ നുണകളും നിലവാരം കുറഞ്ഞ പ്രോപ്പഗാണ്ടയും കേട്ട് മടുത്തുകഴിഞ്ഞു. അവർ ഇപ്പോൾ ആരെയും വിശ്വസിക്കുന്നില്ല. 10 വർഷം അധികാരത്തിലിരുന്ന ബിജെപിയിൽ വോട്ടർമാർക്കുള്ള വിശ്വാസരാഹിത്യം വളരെ വലുതാണ്.
മോദിയുടെ കാര്യത്തിൽ ജനങ്ങൾ തളർന്നത് ഒരു ഘടകമാണ്. കുടുംബാധിപത്യം, പ്രീണനം, അഴിമതി തുടങ്ങി പ്രതിപക്ഷത്തിനെതിരെ അദ്ദേഹമുന്നയിക്കുന്ന സ്ഥിരം കുറ്റാരോപണങ്ങൾ ഇനി പ്രവർത്തിക്കില്ല. കാരണം ഈ കുറ്റാരോപണങ്ങളിൽ പറയുന്നതെല്ലാം ബിജെപിയിൽ കോൺഗ്രസ്സിലേതിനെക്കാൾ മോശം നിലയിൽ നടക്കുന്നത് അവർ‍ കാണുന്നു. മോദി ഒരേസമയം ബിജെപിയുടെ ആസ്തിയും ബാധ്യതയുമായിരിക്കുകയാണ്.

മുസ്ലീം വിരുദ്ധതയും ന്യൂനപക്ഷ വിരോധവും മുൻനിർത്തിയുള്ള ധ്രുവീകരണം പ്രവര്‍ത്തിക്കുന്നില്ലെന്ന് മാത്രമല്ല, അത് മോദിയുടെ വിശ്വാസ്യത തകർത്തിരിക്കുക യാണ്. കുരുട്ടുബുദ്ധി നിറഞ്ഞതും വൃത്തികെട്ടതും നിലവാരം കുറഞ്ഞതുമായ വ്യക്ത്യധിക്ഷേപങ്ങൾ സാധാരണ ജനങ്ങളുടെ ബോധത്തെ രോഷത്തിലാക്കിയിരി ക്കുന്നു. ഏറ്റവും കുറഞ്ഞത് അവർക്ക് നല്ല അസന്തുഷ്ടിയുണ്ട്.

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനു ശേഷം തെരഞ്ഞെടുപ്പ് നടത്തി തൂത്തുവാരാ മെന്നാണ് മോദിയും ബിജെപിയും കരുതിയത്. എന്നാൽ ഉത്തരേന്ത്യയിലെ ചില പോക്കറ്റുകളിലൊഴികെ തെരഞ്ഞെടുപ്പിൽ അതുണ്ടാക്കുന്ന സ്വാധീനം അവഗണി ക്കാവുന്നത്രയേ വരൂ. ഇന്ത്യൻ ജനത ഇപ്പോൾ തങ്ങളുടെ അന്നാന്നത്തെ ജീവിതത്തെ ക്കുറിച്ച് ആലോചിക്കാൻ തുടങ്ങിയിരിക്കുന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങളാണ് അവരിപ്പോൾ ആലോചിക്കുന്നത്.

അധികാരത്തിന്റെ ഗർവ്വ് മൂലമാണ് 370 സീറ്റുകളുടെ വിജയം പ്രവചിക്കാൻ മോദിക്ക് സാധിച്ചത്. ഈ ഗർവ്വ് തിരിച്ചറിഞ്ഞ ജനം കോൺഗ്രസ്സിന് അനുകൂലമായ ഒരു എതിർ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. നിലവിലെ സർക്കാർ തങ്ങൾക്ക് വേണ്ടതൊന്നും തന്നില്ലെന്ന വികാരം അവരിലുണ്ട്. നിലവിൽ ഉയർന്നുവന്ന ബദലിന് ഒരുപാട് പ്രശ്നങ്ങ ളുണ്ടെങ്കിലും അതിന് ആത്മാര്‍ത്ഥതയുണ്ടെന്ന് ജനം കരുതുന്നു.

കെജ്രിവാളിനെ അറസ്റ്റ് ചെയ്തതും കോൺഗ്രസ്സിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചതും മോദി ചെയ്ത മണ്ടത്തരങ്ങളാണ്. ഭീതിയും വെറുപ്പുമാണ് മോദിയുടെ നയമെന്നത് ജനങ്ങൾക്ക് ബോധ്യപ്പെടാൻ ഇത് മതിയായി. ബിജെപി ഒരു വാഷിങ് മെഷീൻ ആണെന്ന ബ്രാൻഡിങ് നടന്നുകഴിഞ്ഞു. ഇഡി, സിബിഐ, ആദായനികുതി വകുപ്പുകളെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നു എന്നത് എല്ലാവര്‍ക്കും അറിയാം. ഇലക്ടറൽ ബോണ്ട് പ്രശ്നം കൂടി പുറത്തുവന്നതോടെ ബിജെപിയുടെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയായി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ പ്രകടനപത്രിക വലിയ ചർച്ചയായി. അത് ജനാധിപത്യപരവും ഉദാരവും സത്യസന്ധവും എല്ലാവരെയും ഉൾക്കൊള്ളുന്നതും ആണെന്ന് സ്ഥാപിതമായി. അതിനെ ഇകഴ്ത്തിക്കാട്ടാൻ വർഗ്ഗീയവിഷം തുപ്പുകയാണ് മോദി ചെയ്തത്. ഇതോടെ പ്രകടനപത്രിക വലിയ ചർച്ചാവിഷയമായി മാറി. സ്ത്രീകളും യുവാക്കളും, കർഷകരും, സാധാരണക്കാരും, മധ്യവർഗ്ഗക്കാരുമെല്ലാം ഈ പ്രകടനപത്രികയിൽ ഗുണഭോക്താക്കളാണ്.

മോദിയുടെയും ബിജെപിയുടെ വ്യാജവാർത്താ കാമ്പയിനുകളിലൂടെ രാഹുൽ ഗാന്ധിയുടെ വ്യക്തിത്വത്തെ താഴ്ത്തിക്കാട്ടാൻ ബിജെപി ഐടി സെല്ലിനും മോദിക്കും സാധിച്ചിരുന്നു. എന്നാൽ രണ്ട് ഭാരത് ജോഡോ യാത്രകൾ അദ്ദേഹത്തിന്റെ പ്രതിച്ഛായ മാറ്റി. വലിയ ആത്മവിശ്വാസം ഉണ്ടാക്കി. മോദിയുടെ നാടകീയ പ്രകടനങ്ങളെക്കാൾ രാഹുലിന്റെ ആധികാരികമായ രാഷ്ട്രീയം ജനങ്ങൾ ഇഷ്ടപ്പെടുന്നു. രാഹുലിനെ കളിയാക്കുന്തോറും അദ്ദേഹത്തിന്റെ ഗ്രാഫ് ഉയരുകയാണ്.

കന്നി വോട്ടർമാരെക്കുറിച്ച് ബിജെപി അധികം സംസാരിക്കുന്നില്ല എന്നത് ശ്രദ്ധിച്ചോ? ജനറേഷൻ സൂമേഴ്സ് (Gen Z) രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞവരാണ്. അവര്‍ കാലാവസ്ഥാ വ്യതിയാനം, മാനസികാരോഗ്യം, സോഷ്യൽ മീഡിയ റെഗുലേഷൻ, ത1ഴിൽ, എല്ലാവരെയും ഉൾക്കൊള്ളൽ, ഭരണനിർവ്വഹണം തുടങ്ങിയ പ്രശ്നങ്ങളിൽ ധാരണയുള്ളവരാണ്. ടിവിയിലെ ഹൈപ്പും വാട്സാപ്പ് യൂണിവേഴ്സിറ്റി പ്രചാരണങ്ങളും അവരെ ബാധിക്കുന്നില്ല. മില്ലെനിയൽസിന്റെ കാര്യം തിരിച്ചായിരുന്നു മുമ്പ്. അവരെ രാഷ്ട്രീയ പ്രൊപ്പഗാണ്ടകൾ ബാധിച്ചു. തങ്ങളുടെ സ്വാതന്ത്ര്യം ബലികഴിച്ചാണ് അവർ തങ്ങൾക്കൊരു നേതൃത്വത്തെ നിർമ്മിച്ചത്. ജനറേഷൻ സൂമേഴ്സ് അതിനെ പൊളിച്ചുകളയുന്നത് ഈ തെരഞ്ഞെടുപ്പിൽ കാണാം.

മാറിമറിയുന്ന വോട്ടുകളുടെ ശതമാനം വളരെയധികമാണ് ഇന്ത്യയിൽ. ഇത് 50-60 ശതമാനം വരും. യുഎസ്സിലും യുകെയിലുമെല്ലാം വോട്ടിങ് പാറ്റേൺ ഒരുവിധം പ്രവചിക്കാൻ കഴിയുന്നതാണ്. ഇത് ഇന്ത്യയിലെ മാറിമറിയുന്ന വോട്ടുകളുടെ സാന്നിധ്യത്തിൽ അസാധ്യമാണ്. കോൺഗ്രസ്സും ബിജെപിയും ഏതാണ്ട് 20 ശതമാനം കോർ വോട്ട്ബാങ്ക് നിലനിർത്തുന്നവരാണ്. ഹിന്ദുത്വ ക്രോഡീകരണത്തിലൂടെയാണ് 2014ലും 2019 യഥാക്രമം 31 ശതമാനവും 37.8 ശതമാനവും വോട്ടുവിഹിതം ലഭിച്ചത് എന്ന് കരുതുന്നവരുണ്ടെങ്കില്‍ അവർക്ക് തെറ്റി. ജനങ്ങൾ തൊഴിലിലും വികസനത്തിനും വേണ്ടി വോട്ട് ചെയ്യുകയായിരുന്നു. അവർക്ക് വഞ്ചിക്കപ്പെട്ടതായി തോന്നലുണ്ട്. ബിജെപിയുടെ വോട്ടുവിഹിതം സാരമായി കുറയും.

ആവേഗ ഘടകം: രാഷ്ട്രീയത്തിൽ ആവേഗം ഒരു പ്രധാന ഘടകമാണ്. സ്പോർട്സി ലെന്നപോലെ നിങ്ങൾ വിജയിക്കുമ്പോൾ വിജയിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ ഈ ആവേഗം എല്ലായ്പ്പോഴും നിലനിൽക്കില്ല. ഇപ്പോൾ കാറ്റ് ഇന്ത്യാ മുന്നണിക്ക് അനു കൂലമാണ്. വരാനിരിക്കുന്ന ഘട്ടങ്ങളിൽ കൂടുതല്‍ മോശം വാർത്തകൾ ബിജെപി കേൾക്കേണ്ടിവരും. അധികം താമസിക്കാതെ ബിജെപിക്ക് ആഘാതം പരമാവധി കുറയ്ക്കുക എന്ന നയത്തിലേക്ക് പ്രചാരണം മാറ്റേണ്ടിവരും. കാരണം കാര്യങ്ങൾ അവരെ സംബന്ധിച്ച് കൂടുതൽകൂടുതൽ വഷളാവുകയാണ്. വിഭാഗീകരണത്തിന്റെ ഏറ്റവും അവസാനത്തെ കാർഡി മോദി ഇറക്കിക്കഴിഞ്ഞിട്ടുണ്ട്.


Read Previous

പോളിങ് ശതമാനത്തില്‍ ഇടിവ്: കൂട്ടിയും കിഴിച്ചും മുന്നണികള്‍; പ്രതീക്ഷയ്‌ക്കൊപ്പം ആശങ്കയും

Read Next

‘വാംപയർ ഫേഷ്യൽ’ ചെയ്ത യുവതികൾക്ക് എച്ച്.ഐ.വി. ബാധ

Leave a Reply

Your email address will not be published. Required fields are marked *

Most Popular