കഴിഞ്ഞ പത്ത് വര്‍ഷം കേരളത്തിന് നല്‍കിയത് 1,50,140 കോടി; നികുതി വിഹിത കണക്കുമായി ധനമന്ത്രി


ന്യൂഡല്‍ഹി: കേരളത്തിന് കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ 1,50,140 കോടി നികുതി വിഹിതം നല്‍കിയെന്ന് ധമനന്ത്രി നിര്‍മല സീതാരാമന്‍. എന്നാല്‍ യുപിഎ ഭരണ കാലത്ത് 2004 മുതല്‍ 2014 വരെ ഇത് 46,303 കോടി ആയിരുന്നുവെന്നും ധമനന്ത്രി പറഞ്ഞു. കേന്ദ്രം നല്‍കിയ നികുതി വിഹിതത്തിന്റെയും ധനസഹായത്തിന്റെയും കണക്ക് പാര്‍ലമെന്റില്‍ നിര്‍മല സീതാരാമന്‍ വിവരിച്ചു.

യുപിഎ കാലത്തെക്കാള്‍ 224 ശതമാനം അധികം നികുതി വിഹിതം കേരളത്തിന് മോദി സര്‍ക്കാര്‍ നല്‍കി. കേന്ദ്ര ധനസഹായം യുപിഎ കാലത്ത് 25,629 കോടിയായി രുന്നുവെങ്കില്‍ എന്‍ഡിഎ കാലത്ത് ഇത് 1,43,117 കോടിയായി വര്‍ധിച്ചെന്നും ധനമന്ത്രി പറഞ്ഞു.

കേന്ദ്ര അഗവണനയെന്ന് ആരോപിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സമരം നടത്തിന് പിന്നാലെ കേരളത്തിന് നല്‍കിയ കേന്ദ്ര ഫണ്ടിന്റെ കണക്കുകള്‍ നിരത്തി രാജ്യസഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ മറുപടി നല്‍കി. അഞ്ചര മടങ്ങ് വര്‍ധന. ധനകാര്യ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശയില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും ഫണ്ട് വെട്ടിക്കുറച്ചിട്ടില്ലെന്നും ധനമന്ത്രി വിശദീകരിച്ചു.


Read Previous

ചെന്നൈ മെട്രോ ട്രെയിനുകൾ ഡ്രൈവറില്ലാതെ ഓടും; രണ്ടാംഘട്ടം പൂർണമായും ഓട്ടോമാറ്റിക്

Read Next

സുരേന്ദ്രനെ കുഴല്‍പ്പണക്കേസില്‍ രക്ഷിച്ചു; വി മുരളീധരൻ പിണറായിയുടെ ഇടനിലക്കാരൻ; സിപിഎം തീവ്രവലതുപക്ഷ പാര്‍ട്ടിയായി:’ വിഡി സതീശൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular