അടിയന്തര വെടിനിറുത്തൽ ആവശ്യപെട്ട് യൂണിസെഫും, ഡബ്ല്യു.എച്ച്.ഒയും അടക്കം18 യു.എൻ ഏജൻസികള്‍ ,തള്ളി ഇസ്രയേല്‍; ശക്തമായ വ്യോമാക്രമണം തുടരുന്നു, ഗാസയിൽ മരണം 10000 കടന്നു,​ 4,104 കുഞ്ഞുങ്ങളുടെ ജീവന്‍ പൊലിഞ്ഞു; മരണത്തില്‍ വിറങ്ങലിച്ച് ഗാസ,​വെടിനിര്‍ത്തല്‍ ഫലം കാണാതെ ചര്‍ച്ചകള്‍.


ടെൽ അവീവ് : ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ മരിച്ചവരുടെ എണ്ണം 10000 കടന്നു. ഇതുവരെ 10022 പേർ മരിച്ടതായാണ് ഔദ്യോഗിക വിവരം. മരിച്ചവരിൽ 4104 കുഞ്ഞുങ്ങളും ഉൾപ്പെടുന്നതായി പാലസ്തീൻ ആരോഗ്യവകുപ്പ് അറിയിച്ചു. ഗാസയിൽ കനത്ത വ്യാേമാക്രമണമാണ് ഇസ്രയേൽ നടത്തുന്നത്. ഗാസ മുനമ്പിനെ തെക്കൻ ഗാസയെന്നും വടക്കൻ ഗാസയെന്നും രണ്ടായി വിഭജിച്ചെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ഗാസ സിറ്റിയെ വളഞ്ഞിരിക്കുന്ന സൈന്യം നാളെയോ മറ്റന്നാളോ ശക്തമായ കരയാക്രമണം തുടങ്ങും. വടക്കൻ ഗാസയിൽ ശേഷിക്കുന്നവർ തെക്കൻ മേഖലകളിലേക്ക് ഒഴിയണമെന്ന ലഘുലേഖകൾ ഇന്നും ഇസ്രയേൽ വിമാനങ്ങൾ വിതറി.

ഗാസയിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ വീണ്ടും നിശ്ചലമായി. യുദ്ധം തുടങ്ങി ഇത് മൂന്നാം തവണയാണ് പുറംലോകവുമായുള്ള ബന്ധം വിച്ഛേദി ക്കപ്പെടുന്നത്. ഞായറാഴ്ച രാത്രി മുതൽ ഇന്ന് പുലർച്ചെ വരെ 450 ഹമാസ് കേന്ദ്രങ്ങൾ ഇസ്രയേൽ തകർത്തു. 30 സാധാരണക്കാർ കൊല്ലപ്പെട്ടു. ഹമാസിന്റെ ഭൂഗർഭ ടണൽ, ഒബ്സർവേഷൻ പോയിന്റ്, പരിശീലന കേന്ദ്രം എന്നിവയടങ്ങുന്ന പ്രദേശത്തിന്റെ നിയന്ത്രണം ഇസ്രയേൽ പിടിച്ചെടുത്തു. മദ്ധ്യ ഗാസയിലെ അൽ ബുറൈജ് അഭയാർത്ഥി ക്യാമ്പിലുണ്ടായ വ്യോമാക്രമണത്തിൽ കഴിഞ്ഞ ദിവസം 13 പേർ കൊല്ലപ്പെട്ടിരുന്നു.

ഹമാസിന്റെ പ്രത്യേക സുരക്ഷാ ദൗത്യവിഭാഗത്തിന്റെ തലവൻ ജമാൽ മൂസയയെ വധിച്ചെന്ന് ഇസ്രയേൽ പറഞ്ഞു. ഏറ്റുമുട്ടലിൽ ഒരു ഇസ്രയേലി സൈനികനും കൊല്ല പ്പെട്ടു. ഈസ്റ്റ് ജെറുസലേമിൽ ഇസ്രയേൽ പട്ടാളക്കാരിക്ക് കുത്തേറ്റു. അക്രമിയെ പൊലീസ് വധിച്ചു.

ഗാസയിലെ ആശുപത്രികളെ ഹമാസ് ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നെന്ന് ആവർത്തിച്ച് ഇസ്രയേൽ. ഗാസ സിറ്റിക്ക് വടക്ക് ഷെയ്ഖ് ഹമദ് ആശുപത്രിക്ക് താഴെയു ള്ള ഭൂഗർഭ ടണലിൽ നിന്ന് ഹമാസ് ആയുധധാരികൾ പുറത്തുവരുന്നതിന്റെ ദൃശ്യം ഇസ്രയേൽ പുറത്തുവിട്ടു അതേസമയം ഗാസയിൽ സിവിലിയൻ മരണം ഉയരുന്നതിനെ അപലപിച്ചും അടിയന്തര വെടിനിറുത്തൽ ആവശ്യപ്പെട്ടും യൂണിസെഫ്, ഡബ്ല്യു.എച്ച്.ഒ തുടങ്ങി 18 യു.എൻ ഏജൻസികളുടെ മേധാവികൾ സംയുക്ത പ്രസ്താവനയിറക്കി. ഇതുവരെ കൊല്ലപ്പെട്ടത് യു.എന്നിന്റെ 88 ജീവനക്കാരാണ്.


Read Previous

ആര്യാടൻ ഷൗക്കത്തിനെതിരെ ഉടൻ നടപടിയില്ല,​ ഈ മാസം എട്ടിന് വീണ്ടും അച്ചടക്ക സമിതി യോഗം ചേരും,​ ഡി സി സിയുടെ അഭിപ്രായം തേടുമെന്ന് തിരുവഞ്ചൂർ

Read Next

സംരംഭകത്വം സ്വയം കണ്ടെത്തലിന്റെ ഏറ്റവും കഠിനമായ രൂപം; സത്യസന്ധത വിജയത്തിലേക്കുള്ള വഴി’; നെഗറ്റീവുകളോട് നോ പറയാന്‍ ശീലിക്കണം: അങ്കുര്‍ വാരിക്കൂ

Leave a Reply

Your email address will not be published. Required fields are marked *

Most Popular