തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം രാജ്യത്ത് ഇതുവരെ പിടിച്ചെടുത്തത് കണക്കില്‍ പെടാത്ത 4,650 കോടി; ചരിത്രത്തില്‍ ആദ്യമെന്ന് കമ്മിഷന്‍


ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇതുവരെ പിടികൂടിയത് കണക്കില്‍ പെടാത്ത 4650 കോടി രൂപ. രാജ്യത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ തുക പിടിച്ചെടുക്കുന്നത്. 2019 തിരഞ്ഞെടുപ്പ് സമയത്ത് കണ്ടുകെട്ടിയ പണത്തേക്കാള്‍ എത്രയോ ഇരട്ടിയാണിതെന്നും കമ്മിഷന്‍ വ്യക്തമാക്കി.

മാര്‍ച്ച് ഒന്നിന് ശേഷം എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഓരോ ദിവസവും 100 കോടി രൂപയിലധികം വീതമാണ് പിടിച്ചെടുത്തത്. 2024 ലെ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്ത് 75 വര്‍ഷത്തെ ലോക്‌സഭ തിരഞ്ഞെടുപ്പു ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ് കണ്ടുകെട്ടിയതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

ഫ്‌ളയിങ് സ്‌ക്വാഡുകള്‍, സ്റ്റാറ്റിസ്റ്റിക്‌സ് നിരീക്ഷണ സംഘങ്ങള്‍, വീഡിയോ വ്യൂവിങ് സംഘങ്ങള്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ അടക്കം മുഴുവന്‍ സമയത്തും പരിശോധന കര്‍ശനമാക്കുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് പണം, മദ്യം, സൗജന്യങ്ങള്‍, മയക്കുമരുന്ന് എന്നിവയുടെ വിതരണവും ഇല്ലെന്ന് ഉറപ്പാ ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും കമ്മിഷന്‍ വ്യക്തമാക്കി.

രാജ്യത്ത് ഏഴ് ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 19 ന് ആദ്യ ഘട്ടം ആരംഭിക്കും. കേരളത്തില്‍ രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ്. ഏപ്രില്‍ 26, മെയ് ഏഴ്, മെയ് 13, മെയ് 20, മെയ് 25, ജൂണ്‍ ഒന്ന് തിയതികളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ജൂണ്‍ നാലിനാണ് ഫല പ്രഖ്യാപനം.


Read Previous

‘ചന്ദ്രനില്‍ മനുഷ്യനെ ഇറക്കും, ഒളിമ്പിക്‌സ് ഇന്ത്യയില്‍ നടത്തും, ബിജെപി പ്രകടനപത്രികയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. രാജ്യത്ത് കോവിഡ് മഹാമാരി വന്നപ്പോള്‍ കൈക്കൊട്ടിക്കളിക്കാന്‍ പറഞ്ഞയാളാണ് പ്രധാനമന്ത്രി മോഡി

Read Next

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ ശ്രമം; ചീഫ് ജസ്റ്റിന് കത്തയച്ച് 21 മുന്‍ ജഡ്ജിമാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular