നാലാം ലോക കേരള സഭ ജൂണില്‍; പ്രവാസി കേരളീയര്‍ക്ക് അപേക്ഷിക്കാം


തിരുവനന്തപുരം: ലോക കേരള സഭയുടെ നാലാം സമ്മേളനം 2024 ജൂണ്‍ 05 മുതല്‍ 07 വരെ കേരള നിയമസഭാമന്ദിരത്തിലെ ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ചേരും. സഭയില്‍ അംഗത്വത്തിന് താല്‍പര്യമുളള പ്രവാസി കേരളീയര്‍ക്ക് മാര്‍ച്ച് നാലു മുതല്‍ അപേക്ഷ നല്‍കാവുന്നതാണെന്ന് ഡയറക്ടര്‍, ലോക കേരള സഭ സെക്രട്ടറിയേറ്റ് അറിയിച്ചു.

വിദേശത്തും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുളള വര്‍ക്കും, പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസി കേരളീ യര്‍ക്കും അപേക്ഷിക്കാം. ലോക കേരള സഭയുടേയും നോര്‍ക്ക റൂട്ട്‌സിന്റെയും ഔദ്യോഗിക വെബ്‌സൈറ്റുകള്‍ മുഖേന അപേക്ഷ നല്‍കാവുന്നതാണ്. ഓണ്‍ലൈന്‍ മുഖേന മാത്രമേ അപേക്ഷ നല്‍കാനാകൂ.

ലോക കേരള സഭയില്‍ 182 പ്രവാസി പ്രതിനിധികളാണ് അംഗങ്ങളായുള്ളത്. ഇവരെ കൂടാതെ പ്രത്യേക ക്ഷണിതാക്കളും സഭയില്‍ പങ്കെടുക്കുന്നതാണ്. അപേക്ഷകള്‍ പരിശോധിച്ച് ഓരോ ഭൂപ്രദേശങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കിയായി രിക്കും സഭയിലേക്ക് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ലോക കേരള സഭ സെക്രട്ടേറിയേറ്റിന്റെ +91 9446423339 (ഓഫീസ് സമയത്ത്, പ്രവൃത്തി ദിനങ്ങളില്‍) നമ്പറിലോ, 24 മണിക്കൂറും പ്രവര്‍ത്തി ക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.


Read Previous

കേരള സര്‍വകലാശാല കലോത്സവം ‘ഇന്‍തിഫാദ’ വിവാദത്തില്‍; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Read Next

ജൂഡീഷ്യറിയിലെ പുഴുക്കുത്തുകള്‍ക്കെതിരെ പ്രതികരിക്കണം; ഹൈക്കോടതി വിധിക്കെതിരെ പി ജയരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular