മദീനയില്‍ 70 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രധാന റോഡുകളില്‍ സൈക്കിള്‍ പാതയൊരുക്കി; 2025ല്‍ 220 കി.മീറ്റര്‍ സൈക്കിള്‍ ട്രാക്ക്; നഗരത്തിലെ 33 പ്രധാന സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തും


മദീന: നഗരത്തിലെ പ്രധാന റോഡുകളിലും പാര്‍പ്പിട പരിസരങ്ങളിലുമായി 70 കിലോമീറ്റര്‍ ചുറ്റളവില്‍ സൈക്കിള്‍ പാതകള്‍ നടപ്പിലാക്കിയതായി മദീന മുനിസിപ്പാലിറ്റി. നിരവധി ലക്ഷ്യങ്ങളോടെയാണ് സൈക്കിള്‍ പാതകള്‍ നിര്‍മിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

നഗരത്തിന്റെ മാനവികവല്‍ക്കരണം’ എന്ന പദ്ധതിയിലൂടെയും നഗരവികസന പദ്ധതികളിലൂടെയുമാണ് ഒരു വര്‍ഷം കൊണ്ട് ഇത്രയധികം ഭാഗങ്ങളില്‍ സൈക്കിള്‍ പാതയൊരുക്കിയത്. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുക, കായികവിനോദങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് പൊതുഇടങ്ങള്‍ ഉപയോഗപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

പൊതുജനങ്ങളെ സൈക്കിളുകള്‍ ഗതാഗതത്തിന് ഉപയോഗിക്കാന്‍ പ്രാപ്തമാക്കുന്ന തിനും പൊതുഗതാഗത സംവിധാനത്തിനുള്ളില്‍ സുരക്ഷിതമായ ബദല്‍ പ്രദാനം ചെയ്യുന്നതിനും ഇത് സഹായിക്കുന്നു. പുതിയ പാതകള്‍ തുടക്കക്കാരുടെയും പ്രൊഫഷണലുകളുടെയും കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനും താമസക്കാര്‍ക്കിടയില്‍ ആരോഗ്യ-കായിക അവബോധം വളര്‍ത്തുന്നതിനും ഉപകരിക്കും.

മദീനയില്‍ കൂടാതെ കരീം ബൈക്ക് സേവനങ്ങള്‍ ലഭിക്കുന്ന 165 ലധികം സൈക്കിള്‍, സ്‌കൂട്ടര്‍ സ്റ്റേഷനുകളുണ്ട്. നഗരത്തിന്റെ മിക്ക പ്രധാന സ്ഥലങ്ങളിലും വാടകയ്ക്ക് സൈക്കിളുകള്‍ ലഭ്യമാണ്. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും നഗരത്തിനുള്ളിലെ യാത്ര ഇത് സുഗമമാക്കും. പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗമെന്ന നിലയിലും സൈക്കിളുകള്‍ക്ക് പ്രചാരം വര്‍ധിക്കുകയാണ്.

സൈക്കിള്‍ യാത്ര സുരക്ഷിതമാക്കുന്നതിന് മറ്റു വാഹനങ്ങള്‍ പോകുന്ന നിരത്തുകളില്‍ നിന്ന് വേര്‍തിരിച്ചിട്ടുണ്ട്. പ്രൊഫഷണലുകള്‍ക്കും അല്ലാത്തവര്‍ക്കും എല്ലാ വിഭാഗ ങ്ങള്‍ക്കും പ്രായക്കാര്‍ക്കും ഉപയോഗിക്കാനാവുന്ന വിധത്തില്‍ സുരക്ഷാ മാനദണ്ഡങ്ങ ള്‍ക്കനുസൃതമായി പാത രൂപകല്‍പ്പന ചെയ്തിരിക്കുന്നു.

2025 അവസാനത്തോടെ മദീനയിലെ 33 പ്രധാന സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി 220 കിലോ മീറ്ററില്‍ സൈക്കിള്‍ പാതകളുടെ സുരക്ഷിത ശൃംഖല വ്യാപിപ്പിക്കാനും മുനിസി പ്പാലിറ്റി ലക്ഷ്യമിടുന്നു. മദീനയിലെ പുണ്യസ്ഥലങ്ങളും ചരിത്രപ്രദേശങ്ങളും സന്ദര്‍ശിക്കുന്നവര്‍ക്കും ഇത് ഏറെ ഉപകാരപ്രദമാവുമെന്നാണ് പ്രതീക്ഷ. ‘കരീം ബൈക്ക്’ വാടക സ്റ്റേഷനുകള്‍ എല്ലായിടത്തേക്കും വ്യാപിപ്പിക്കും.


Read Previous

എല്ലാം ഒന്നിനൊന്ന് മെച്ചം; ജീവിതനിലവാര സൂചികയില്‍ ഗള്‍ഫില്‍ വീണ്ടും മുന്നിലെത്തി ഖത്തര്‍

Read Next

അജ്‌മാനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ മലയാളി യുവതിയെ കണ്ടെത്തി, കൊല്ലം സ്വദേശിനിയാണ്, മരണകാരണം വ്യക്തമല്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular