തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഛത്തീസ്ഗഡില്‍ ബിജെപി നേതാവിനെ മാവോയിസ്റ്റുകള്‍ വെട്ടിക്കൊന്നു


റായ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഛത്തീസ്ഗഡില്‍ പ്രചരണത്തിനിടെ ബിജെപി നേതാവ് കൊല്ലപ്പെട്ടു. ബിജെപി നാരായണ്‍പൂര്‍ ജില്ലാ പ്രസിഡന്റ് രത്തന്‍ ദുബെയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്നാണ് സംശയം.

കൗശല്‍നര്‍ മാര്‍ക്കറ്റ് പ്രദേശത്തു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അജ്ഞാതര്‍ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തെരഞ്ഞെടുപ്പിനു മൂന്നു ദിവസം മാത്രം ശേഷിക്കെയാണ് സ്ഥാനാര്‍ഥി കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി ബസ്തര്‍ റേഞ്ച് ഐജി പി സുന്ദര്‍രാജ് വ്യക്തമാക്കി.

സംഭവസ്ഥലത്ത് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ക്യാംപ് ചെയ്യുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്കെതിരെ രണ്ടു ദിവസം മുന്‍പ് മാവോയിസ്റ്റുകള്‍ ലഘു ലേഖകള്‍ പുറത്തിറക്കിയിരുന്നു.


Read Previous

ഐഎസ്ആര്‍ഒ ചെയര്‍മാനായി താന്‍ എത്തുന്നതു തടയാന്‍ മുന്‍ ചെയര്‍മാന്‍ കെ ശിവന്‍ ശ്രമം നടത്തി” വിവാദമായതിന് പിന്നാലെ ആത്മകഥ പിന്‍വലിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

Read Next

തലശ്ശേരി കോടതിയിൽ ഏഴ് പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു; ആശങ്ക

Leave a Reply

Your email address will not be published. Required fields are marked *

Most Popular