ചരിത്രപരമായ ഒരാവശ്യം’; എംടിയുടെ പ്രസം​ഗം 20 വർഷം മുമ്പ് എഴുതിയ ലേഖനം


പിണറായി വിജയൻ മുഖ്യമന്ത്രിയാകുന്നതിന്‌ 13 വർഷം മുമ്പ്‌ എംടി എഴുതിയ ലേഖനമാണിത്. തൃശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘തെരഞ്ഞെടുത്ത ലേഖനങ്ങൾ’ എന്ന എം ടിയുടെ പുസ്തകത്തിൽ ഈ ലേഖനം ഉൾപ്പെടുത്തിയിട്ടുണ്ട്. എം എൻ കാരശ്ശേരിയാണ്‌ പുസ്‌തകത്തിന് ആമുഖം എഴുതിയിരിക്കുന്നത്‌.

നാലുവരികളാണ്‌ തുടക്കത്തിലും അവസാനവുമായി ലേഖനത്തിന്റെ ഉള്ളടക്കത്തോട്‌ എം ടി കൂട്ടിച്ചേർത്തത്‌. ‘‘ഈ സാഹിത്യോത്സവത്തിന്‍റെ ആദ്യ വര്‍ഷം ഞാന്‍ പങ്കെടുത്തി രുന്നു. ഇത് ഏഴാമത്തെ വര്‍ഷമാണെന്ന് അറിയുന്നു. സന്തോഷം. ചരിത്രപരമായ ഒരാവശ്യത്തെ കുറിച്ച് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു’ എന്നു പറഞ്ഞാണ് പ്രസംഗം ആരംഭിക്കുന്നത്. 

‘ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവര്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തി ക്കാന്‍ തയ്യാറാകുമെന്ന് പ്രത്യാശിച്ചുകൊണ്ട് എന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നു’ എന്ന വരിയുമാണ് പ്രസം​ഗത്തിന്റെ അവസാനഭാ​ഗത്ത് ലേഖനത്തിൽ നിന്നല്ലാതെ കൂട്ടിച്ചേർത്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ എംടി നടത്തിയ പ്രസം​ഗം ഏറെ രാഷ്ട്രീയചർച്ചകൾക്ക് വഴിവെച്ചിരുന്നു. 


Read Previous

മലയാളം സര്‍വകലാശാലയിലെ എസ്എഫ്‌ഐ ജയം റദ്ദാക്കി; പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ ഹൈക്കോടതി ഉത്തരവ്

Read Next

വ്യക്തിപൂജ കമ്യൂണിസ്റ്റ് രീതിയല്ല, നേതാക്കൾ വിലക്കണം; എംടിയുടേത് പൊതു പ്രസ്താവമെന്ന് സച്ചിദാനന്ദന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular