റിയാദില്‍ പനി ബാധിച്ച് കൊല്ലം സ്വദേശി മരിച്ചു


റിയാദ് : പനി ബാധിച്ചതിനെ തുടർന്ന്  ചികിത്സയിലായിരുന്ന കൊല്ലം കോവൂർ സ്വദേശി സജീവ് രാജപ്പൻ (53) റിയാദിൽ നിര്യാതനായി. അരിനല്ലൂർ സൂരജ്‌ ഭവനത്തിൽ രാജപ്പൻ സരസ്വതി ദമ്പതികളുടെ മകനാണ്.

ഭാര്യ ബിന്ദു. മക്കൾ സൂരജ്, ആവണി. കഴിഞ്ഞ ഒമ്പത് വർഷമായി ന്യൂ സനയ്യയിൽ ഗാൽവൻകോ കമ്പനിയിലെ തൊഴിലാളിയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കമ്പനിയോടൊപ്പം സാമൂഹ്യ പ്രവർത്തകരും രംഗത്തുണ്ട്.


Read Previous

അടിമത്വത്തിന്റെ ചുള്ളിക്കാടുകള്‍ക്കിടയില്‍ നിന്ന് ധീരമായി എത്തിനോക്കുന്ന ഒരു പൂമൊട്ടാണ് എം ടി’ 

Read Next

കുട്ടികളും ചെറുപ്പക്കാരും മടിയന്മാരാവുന്നു, തന്നെ സേവിക്കാന്‍ മറ്റുള്ളവര്‍ ഉണ്ടെന്ന ചിന്ത വളരുന്നു പ്രവാസി ഹോം ഡെലിവറി ബോയ്സിനെ വിലക്കണമെന്ന് സൗദി എഴുത്തുകാരന്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular