മദ്ധ്യപ്രദേശിൽ പകരം വീട്ടാൻ കോൺഗ്രസ്, ബിജെപിയെ താഴെയിറക്കി 125 സീറ്റുമായി അധികാരത്തിൽ കയറുമെന്ന് എബിപി -സി വോട്ടർ സർവ്വേ


ഭോപ്പാൽ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പ്രാദേശിക പാർട്ടികൾ ഭരിക്കുന്ന തെലങ്കാന, മിസോറാം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും തീയതിയായി. ഛത്തീസ്ഗഡിൽ നവംബർ 7, 17 തീയതികളിലും മിസോറമിൽ 7നും മദ്ധ്യപ്രദേശിൽ 17നും രാജസ്ഥാനിൽ 23നും തെലങ്കാനയിൽ 30നുമാണ് വോട്ടെടുപ്പ്. അഞ്ചിടത്തും ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് തന്ത്ര ങ്ങൾ മെനയുന്ന തിരക്കിലാണ്. 2018ൽ 114 സീറ്റ് നേടി കോൺഗ്രസ് അധികാരം പിടി ച്ചെടുത്തെങ്കിലും ഒടുവിൽ കൈവിട്ട മദ്ധ്യപ്രദേശിൽ ഇത്തവണ അഭിമാന പോരാട്ട മാണ്. 2003 മുതൽ ബിജെപി ഭരിച്ചിരുന്ന മദ്ധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയുടെ ‘ചതി’ തിരിച്ചടിയായി.അന്ന് സിന്ധ്യ രണ്ടു ഡസൻ എംഎൽഎമാരെക്കൂട്ടി ബിജെപിയിലെത്തി. 109 സീറ്റുണ്ടായിരുന്ന ബി.ജെ.പിക്ക് ഇതോടെ ഭൂരിപക്ഷമായി.

കമൽനാഥ് സർക്കാർ വീണു. 2005 മുതൽ മുഖ്യമന്ത്രിയായിരുന്ന ശിവ്‌രാജ് ചൗഹാൻ വീണ്ടും മുഖ്യമന്ത്രിയായി. ഇത്തവണ കമൽനാഥിന്റെ തന്നെ നേതൃത്വത്തിൽ പകരം വീട്ടാനാണ് കോൺഗ്രസ് ശ്രമം. സംസ്ഥാനത്ത് കോൺഗ്രസിന് അനൂകൂല സാഹചര്യ മാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.എബിപി -സി വോട്ടർ നടത്തിയ അഭിപ്രായ സർവ്വേയിൽ മദ്ധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ ഭരണമാറ്റം സംഭവിക്കുമെന്ന് സൂചിപ്പിക്കുന്നു.

കോൺഗ്രസ് കേവല ഭൂരിപക്ഷത്തോടെ ബിജെപി സർക്കാരിനെ താഴെയിറക്കു മെന്നാണ് സർവേയിൽ ചൂണ്ടിക്കാണിക്കുന്നത്. സർവ്വേയുടെ ഭാഗമായി വോട്ടർമാരു മായി സംവദിച്ചപ്പോൾ 230 സീറ്റിൽ 113 മുതൽ 125 സീറ്റ് വരെ നേടുമെന്ന് അഭിപ്രായ പ്പെടുന്നു. ബിജെപിക്ക് 104 മുതൽ 116 സീറ്റ് വരെ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നും അഭിപ്രായ സർവ്വേ വ്യക്തമാക്കുന്നു.വോട്ടിംഗ് ശതമാനത്തിന്റെ കണക്കെടുത്ത് പരിശോധിച്ചാൽ കോൺഗ്രസിനേക്കാൾ 0.1 ശതമാനം വോട്ട് ബിജെപിക്ക് ലഭിക്കും. 44.6 ശതമാനം വോട്ട് വിഹിതമാണ് കോൺഗ്രസിന് പ്രവചിക്കുന്നത്. ബിജെപിക്ക് 44.7 ശതമാനവും ബിഎസ്പിക്ക് 2.1 ശതമാനം വോട്ടിംഗ് വിഹിതം നേടുമെന്നും അഭിപ്രായ സർവ്വേ ചൂണ്ടിക്കാണിക്കുന്നു. മറ്റുള്ള പാർട്ടികൾ 8.6 ശതമാനം വോട്ട് നേടുമെന്നാണ് പ്രവചിക്കുന്നത്.

അതേസമയം, പെരുമാറ്റച്ചട്ടം ഇന്നലെ നിലവിൽ വന്നെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ്കുമാർ അറിയിച്ചിരുന്നു. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പു കൾ കഴിഞ്ഞ് മൂന്നോ നാലോ മാസങ്ങൾക്കകം രാജ്യം പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്നതിനാൽ എൻഡിഎ- ഇന്ത്യ മുന്നണി ബലപരീക്ഷണമായും വ്യാഖ്യാനിക്കാം. മൂന്നാമൂഴം തേടുന്ന മോദി സർക്കാരിന്റെ വിലയിരുത്തലുമാകും. വനിതാ സംവരണം, ജാതി സെൻസസ് തുടങ്ങിയവയും പ്രചാരണ വിഷയമാകും. ബിജെപിയിൽ മോദിയും കോൺഗ്രസിൽ രാഹുലും പ്രിയങ്കയുമാവും താര പ്രചാരകർ.


Read Previous

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; അരവിന്ദാക്ഷനും ജില്‍സും പതിനാല് ദിവസം റിമാന്‍ഡില്‍

Read Next

ഹമാസിന്റെ ആഭ്യന്തര, ധനമന്ത്രിമാര്‍ കൊല്ലപ്പെട്ടു; ഇസ്രയേല്‍ നഗരത്തില്‍ വ്യോമാക്രമണം, അഷ്‌കെലോണ്‍ ആക്രമിക്കുമെന്ന് ഹമാസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular