അക്കാഫ് ഇവന്‍റ്സിന്‍റെ നേതൃത്വത്തിൽ നടന്ന അക്കാഫ് ബാഡ്മിന്‍റൺ ലീഗ് 2023 ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി ഉദ്‌ഘാടനം ചെയ്തു.


അക്കാഫ് സ്പോർട്സ് ഫിയെസ്റ്റയുടെ ഭാഗമായ അക്കാഫ് ബാഡ്മിന്‍റൺ ലീഗ് (ABL -23 ) ഷാർജ XTRA സ്പോർട്സ് അക്കാഡമിയിൽ നടന്നു. നൂറിലധികം വാശിയേറിയ മത്സരങ്ങൾ വിവിധ വിഭാഗങ്ങളിലായി അരങ്ങേറിയ ABL -23 ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി ഉദ്‌ഘാടനം ചെയ്തു. പ്രവാസികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യ സംരക്ഷണത്തിന് അക്കാഫ് നടത്തുന്ന വിവിധ പദ്ധതികൾ ഏറെ പ്രശംസ അർഹിക്കുന്നുവെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ ഡോ. അമൻ പുരി പറഞ്ഞു. ദീർഘകാല പദ്ധതികളുടെ ഭാഗമായി നടത്തുന്ന ബാഡ്മിന്റൺ മത്സരങ്ങൾ കൂടുതൽ പ്രവർത്തനങ്ങളുടെ തുഠകാമാണെന്നും പ്രവാസ സമൂഹത്തിനു ഉപകാരപ്രദമാകുന്ന പദ്ധതികൾ നടപ്പിലാക്കാൻ അക്കാഫ് സജ്ജമാണെന്നും അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ് പറഞ്ഞു. അക്കാഫ് sports fiesta 23 സംഘടിപ്പിക്കുന്നതിലൂടെ അക്കാഫ് പ്രവർത്തകരുടെ ആരോഗ്യവും ജീവിതവും കൂടുതൽ നന്മയുള്ളതാക്കാൻ അക്കാഫ് പ്രതിജ്ഞാബദ്ധമാണെന്നു അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ സൂചിപ്പിച്ചു.അക്കാഫ് സെക്രട്ടറി മനോജ് കെ വി സ്വാഗതവും അക്കാഫ് ട്രെഷറർ ജൂഡിന് ഫെർണാണ്ടസ് നന്ദിയും പറഞ്ഞു.

സിയാദ് സലാഹുദീൻ (ബാർട്ടൻഹിൽ എഞ്ചിനീയറിംഗ് കോളേജ്)-ABL ജനറൽ കൺവീനർ , രമ്യ P D ( MG കോളേജ് )-ABL ജോയിന്റ് കൺവീനർ എന്നിവരും അക്കാഫ് ലേഡീസ് വിങും ചേർന്ന് നേതൃത്വം നൽകുന്ന കമ്മിറ്റി മത്സരങ്ങൾ ഏകോപിപ്പിച്ചു.

പുരുഷന്മാരുടെ ഡബിൾസ് അഡ്വാൻസ്ഡ് മത്സരത്തിൽ ശ്രീ കേരള വർമ്മ കോളേജിലെ രോഹൻ ജ്യോതിഷ്, റെനോയ് സോണി കൂട്ടുകെട്ട് ഒന്നാം സ്ഥാനവും ഗവണ്മെന്റ് ബ്രെണ്ണൻ കോളേജിലെ സനീർ എം വി, ഷജീർ ടി പി കൂട്ടുകെട്ട് രണ്ടാം സ്ഥാനം നേടുകയുമുണ്ടായി.
പുരുഷന്മാരുടെ അമച്വർ ഡബിൾസിൽ സേക്രഡ് ഹാർട്ട് കോളേജിലെ റഹിം ഫ്രഡ്‌ഡി-കിരൺ വടക്കേടത് സഖ്യം ഒന്നാം സ്ഥാനവും, സെന്റ് അലോഷ്യസ് കോളേജിലെ സുനിൽ ജേക്കബ് – ബൈജു ജോസഫ് സഖ്യം രണ്ടാം സ്ഥാനവും നേടി.

അമച്വർ മിക്സഡ് ഡബിൾസിൽ സേക്രഡ് ഹാർട്ട് കോളേജിലെ കിരൺ വടക്കേടത്-ജൂലി ജസ്റ്റിൻ സഖ്യം ഒന്നാം സ്ഥാനവും പനമ്പള്ളി മെമ്മോറിയൽ കോളേജിലെ ധനീഷ് നാരായണൻ – സാന്ദ്ര സതീശൻ സഖ്യം രണ്ടാം സ്ഥാനവും നേടി.

അമച്വർ വിമെൻസ് ഡബിൾസിൽ കുസാറ്റിനെ പ്രതിനിധീകരിച്ച ഐശ്വര്യ -വാണി മുരളീധരൻ സഖ്യം ഒന്നാം സ്ഥാനവും, കാര്യവട്ടത്തെ ഗവണ്മെന്റ് കോളേജിലെ വിദ്യ അനീഷ് – പ്രിയ രാജൻ സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

Beginner പുരുഷ ഡബിൾസിൽ സെന്റ് സേവിയേഴ്‌സ് തുമ്പയെ പ്രതിനിധീകരിച്ച ഗ്ലാഡ്‌സൺ ഫ്രാൻസിസ് -രഞ്ജിത് സഖ്യം ഒന്നാം സ്ഥാനം നേടി. ഗവണ്മെന്റ് കോളേജ് മടപ്പള്ളിയെ പ്രതിനിധീകരിച്ച ഷാജി ബാലയമ്പത് – അനുപമ സഖ്യം രണ്ടാം സ്ഥാനം നേടി.
beginner മിക്സഡ് ഡബിൾസിൽ ഗവണ്മെന്റ് കോളേജ് മടപ്പള്ളിയിലെ
ഷാജി ബാലയമ്പത്-അനുപമ സഖ്യം ഒന്നാം സ്ഥാനവും, സെന്റ് തെരേസാസ് കോളേജിലെ പ്രതാപ് നായർ – ബിന്ദു സേവ്യർ സഖ്യം രണ്ടാം സ്ഥാനവും നേടി.

Beginner വിമെൻസ് ഡബിൾസ് ഒന്നാം സ്ഥാനം സെന്റ് തെരേസാസ് കോളേജിലെ ഫ്ലെമിന്-ജസ്‌ന പടിയത് കരസ്ഥമാക്കി. തെരേസാസ് കോളേജിലെ ഷംല – ബിന്ദു സേവ്യർ രണ്ടാം സ്ഥാനവും നേടി.

പതിനഞ്ചു വയസ്സിനു താഴെയുള്ള ബോയ്സ് ഡബിൾസിൽ ടി കെ എം കോളേജിലെ ആദം ജെസ്ലിൻ -ആദിത്യ കിരൺ സഖ്യം ഒന്നാം സ്ഥാനവും എം ജി കോളേജിലെ ആദിത്യ ബിജു മോൻ -മാത്യു ബോണി സഖ്യം രണ്ടാം സ്ഥാനവും നേടി. മിക്സഡ് ഡബിൾസിൽ സെന്റ് തോമസ് കോളേജ് കോഴഞ്ചേരിയിലെ സ്റ്റീവ് മാത്യു -അലെക്സിയ എൽസ സഖ്യം ഒന്നാം സ്ഥാനവും, എം ജി കോളേജിലെ ആദിത്യ ബിജുമോൻ -അദിതി ബിജുമോൻ സഖ്യം രണ്ടാം സ്ഥാനവും നേടി.

പതിമൂന്നു വയസ്സിനു താഴെയുള്ള ബോയ്സ് ഡബിൾസിൽ ടി കെ എം കോളേജിലെ ആദം ജെസ്ലിൻ -ആരോൺ ജെസ്ലിൻ സഖ്യം ഒന്നാം സ്ഥാനവും, എം ജി കോളേജിലെ അമൽ നിഹാൽ -ആദിത്യ കൃഷ്ണ സഖ്യം രണ്ടാം സ്ഥാനവും നേടി. മിക്സഡ് ഡബിൾസിൽ ക്രൈസ്റ്റ് കോളേജിലെ നിവേദ് വലിയപറമ്പിൽ – സോഫിയ അജയ് മാത്യു കൂട്ടുകെട്ട് ഒന്നാം സ്ഥാനവും, എം ജി കോളേജിലെ ദാർഷ് നവീൻ പിള്ള – മൈക്കേൽ ദാസ് സഖ്യം രണ്ടാം സ്ഥാനവും നേടി. Girls ഡബിൾസിൽ എം ജി കോളേജിലെ അദിതി ബിജുമോൻ -അഫ്രീൻ ഖാത്തുൽ സഖ്യം ഒന്നാം സ്ഥാനവും, സെന്റ് അലോഷ്യസ് കോളേജിലെ അനിഷ്‌ക അനു-ക്രിസ്റ്റിൻ എലിസബത്ത് സുനിൽ സഖ്യം രണ്ടാം സ്ഥാനവും നേടി.

Akcaf Sports Fiesta യുടെ excom coordinator പ്രതാപ് നായർ, ജോൺസൻ മാത്യു, Akcaf Sports Fiesta ജനറൽ കൺവീനർ സതീഷ് കുമാർ എന്നിവർ നയിച്ച വിശദമായ കമ്മിറ്റി പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു.


Read Previous

പൂച്ചയ്ക്കെന്തു കാര്യം… കാര്‍ട്ടൂണ്‍ പംക്തി

Read Next

മലര്‍ക്കൊടിയെ’ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ഷഹജ മലപ്പുറം ,മണികണ്ഠൻ പെരുമ്പടവ് ,ജംഷീദ് മഞ്ചേരിയും റിയാദില്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular