മോദിയുടെ മുഖ്യമന്ത്രി സ്ഥാനം രക്ഷിച്ചത് അദ്വാനി’; ഭാരത് രത്‌ന പ്രഖ്യാപനത്തിന് പിന്നാലെ ജയറാം രമേശ്


2002ല്‍ നരേന്ദ്രമോദിയുടെ ഗുജറാത്ത് മുഖ്യമന്ത്രി കസേര രക്ഷിച്ചത് ബിജെപി നേതാവായ ലാല്‍ കൃഷ്ണ അദ്വാനിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നയ്ക്ക് അദ്വാനിയുടെ പേര് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം. മോദിയെ മിടുക്കനായ ഇവന്റ് മാനേജര്‍ എന്ന് വിളിച്ച് അദ്വാനി പ്രസിദ്ധമായ ഒരു പ്രസ്താവനയും നടത്തിയിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു.

രാഹുല്‍ ഗാന്ധിയുടെ ‘ഭാരത് ജോഡോ ന്യായ് യാത്ര’യുടെ ഭാഗമായി ജാര്‍ഖണ്ഡിലെ ദിയോഘറിലെ മോഹന്‍പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2002ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് സംസ്ഥാനം മാരകമായ വര്‍ഗീയ കലാപങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്.

‘2002 ല്‍ അദ്വാനിജി നരേന്ദ്ര മോദിയെ രക്ഷിച്ചു. അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി മോദിയെ ‘രാജ് ധര്‍മ്മ’ പാഠം ഓര്‍മ്മിപ്പിച്ച് അദ്ദേഹത്തെ മുഖ്യ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അന്ന് അദ്ദേഹത്തെ രക്ഷിച്ചത് ഒരാള്‍ മാത്രമാണ്, അത് അദ്വാനി ആയിരുന്നു.

നരേന്ദ്ര മോദി തന്റെ ശിഷ്യനല്ലെന്നും മിടുക്കനായ ഇവന്റ് മാനേജരാണെന്നുമാണ് 2014ലെ തിരഞ്ഞെടുപ്പിന് മുമ്പ് ഗാന്ധിനഗറിലേക്ക് അതിവേഗം മുന്നേറിയ അദ്വാനി പറഞ്ഞത്. ഞാന്‍ അദ്വാനി ജിയെയും മോദി ജിയെയും നോക്കുമ്പോള്‍, ഈ രണ്ട് കാര്യങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നുവെന്നും ജയറാ രമേശ് കൂട്ടിച്ചേര്‍ത്തു.


Read Previous

ജോലി മോസ്‌കോയിലെ ഇന്ത്യൻ എംബസിയിൽ! യുപിയിൽ പാക് ഐഎസ്ഐ ഏജന്റ് അറസ്റ്റിൽ

Read Next

‘മമതാ ബാനർജി ബിജെപിയെ ഭയക്കുന്നു’: അധീർ രഞ്ജൻ ചൗധരി

Leave a Reply

Your email address will not be published. Required fields are marked *

Most Popular