വര്‍ഗീയ പ്രസ്താവന തുടര്‍ന്ന് മോഡി: കോണ്‍ഗ്രസ് വന്നാല്‍ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് മതത്തിന്റെ അടിസ്ഥാനത്തിലായിരിക്കും’


ഭോപാല്‍: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കായിക താരങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കുമെന്നും ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് മതത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. മധ്യപ്രദേശിലെ ധര്‍മണ്ഡലത്തിലെ യോഗത്തില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി വര്‍ഗീയത ലക്ഷ്യംവച്ചുളള ആരോപണം ഉന്നയിച്ചത്.

താന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം കപട മതനിരപേക്ഷത വിജയിക്കാന്‍ അനുവദിക്കില്ല. കാശ്മീരിന്റെ പ്രത്യേക പദവി തിരിച്ച് നല്‍കുന്നത് തടയാനും രാമക്ഷേത്രത്തിന് ബാബറി പൂട്ട് വീഴാതിരിക്കാനും ആണ് 400 സീറ്റ് ആവശ്യപ്പെടുന്നത്. താന്‍ മുസ്ലീംങ്ങള്‍ക്കോ ഇസ്ലാമിനോ എതിരല്ല. അതുമാത്രമല്ല ഭരണഘടന എഴുതിയുണ്ടാക്കിയതില്‍ അംബേദ്കറിന് കാര്യമായ പങ്കില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞതായും മോഡി ആരോപിച്ചു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കമുള്ള ബിജെപി നേതാക്കളുടെ വര്‍ഗീയ, വിദ്വേഷ പ്രചാരണത്തിനെതിരെ ഇന്ത്യാ സഖ്യത്തിന്റെ നേതാക്കള്‍ ഇന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ കാണും. പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കിയ നോട്ടിസിന് കോണ്‍ഗ്രസ് മറുപടി നല്‍കി. കമ്മീഷന്റെ നോട്ടിസിന്മേല്‍ ബിജെപി വീണ്ടും സമയം തേടിയെന്നാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവര്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ ഏപ്രില്‍ 25നാണ് ബിജെപിക്കും കോണ്‍ഗ്രസിനും കമ്മിഷന്‍ നോട്ടിസയച്ചത്.


Read Previous

തൃശൂരില്‍ സുരേഷ് ഗോപി 30,000 വോട്ടിന് ജയിക്കും; രാജീവ് ചന്ദ്രശേഖര്‍ക്ക് 15,000 ഭൂരിപക്ഷം; ബിജെപി കണക്കുകൂട്ടല്‍ ഇങ്ങനെ

Read Next

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ. പി യോഹന്നാന്‍ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular