ജയറാമിന് പിന്നാലെ മമ്മൂട്ടിയും പൃഥ്വിരാജും! ഇടുക്കിയിലെ കുട്ടി കർഷകർക്ക് സഹായം


തൊടുപുഴയിലെ വെള്ളിയാമറ്റത്ത് കുട്ടി കർഷകർ വളർത്തിയ ഇരുപതോളം പശുക്കൾ ചത്ത സംഭവം വാർത്തയായിരുന്നു. ഇപ്പോഴിതാ കുട്ടി കർഷകരെ തേടി സിനിമാ ലോകത്ത് നിന്നും വീണ്ടും സഹായം എത്തിയിരിക്കുക യാണ്. മമ്മൂട്ടി ഒരു ലക്ഷവും പൃഥ്വിരാജ് രണ്ട് ലക്ഷവും കുട്ടികൾക്ക് നൽകുമെന്ന് വാഗ്ദാനം ചെയ്തു. ഇന്ന് രാവിലെ വീട്ടിലെത്തി കുട്ടികൾക്ക് സഹായം നൽകിയ നടൻ ജയറാമാണ് ഇവർക്ക് കൂടുതൽ സഹായം എത്തുമെന്ന് അറിയിച്ചിരുന്നു.

പുതിയ ചിത്രത്തിൻറെ ട്രെയിലർ ലോഞ്ചിന് വേണ്ടി മാറ്റിവച്ച പണമാണ് ജയറാം ഇന്ന് രാവിലെ തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടി കർഷകരുടെ വീട്ടിലെത്തി ജയറാം കൈമാറിയത്. കുടുംബം അനുഭവിച്ച സമാനഅവസ്ഥ തനിക്കും ഉണ്ടായിട്ടുണ്ടെന്നും താൻ വളർത്തിയ പശുക്കൾ നേരെത്തെ സമാനമായ രീതിയിൽ ചത്തിരുന്നു. നഷ്ടപ്പെടുന്ന വേദന വലുതാണ്. താനും ഭാര്യയും ഏറ്റവും കരഞ്ഞത് പശുക്കൾ ചത്തപ്പോഴാണെന്നും ജയറാം സഹായം കൈമാറിക്കൊണ്ട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്ത് പശുക്കൾ കൂട്ടത്തോടെ ചത്തു. കുട്ടിക്കർഷകരായ ജോർജു കുട്ടിയടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. കപ്പത്തൊണ്ട് കഴിച്ചതിനെ തുടർന്നാണ് പശുക്കൾ ചത്തത്. മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് കുട്ടിയാണ് മാത്യു. അവശേഷിക്കുന്നവയിൽ 5 പശുക്കളുടെ നില ഗുരുതരമാണ്.

18ഉം 15ഉം വയസുള്ള രണ്ട് കുട്ടികൾ നടത്തുന്ന ഫാമിലെ പശുക്കളാണ് മരിച്ചത്. പിതാവ് മരണപ്പെട്ടതിന് പിന്നാലെ അദ്ദേഹം നടത്തിവന്ന ഫാം ഏറ്റെടുത്ത് നടത്തിയ കൗമാര ക്കാരായ വിദ്യാർത്ഥികളുടെ വാർത്ത സംസ്ഥാനതലത്തിൽ ഏറെ ശ്രദ്ധയാകർഷിച്ചി രുന്നു. പുലർച്ചെ നാലുമണി മുതൽ രാത്രി 10 മണി വരെ പശുക്കളെ പരിചരിക്കലും മറ്റുമായി സമയം നീക്കിവെച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു ഇവരുടെ പതിവ്.

പശുക്കളുടെ മരണം കുട്ടികൾക്ക് വലിയ ആഘാതമാണ് നൽകിയിരിക്കുന്നത്. പശുക്കളെ സ്വന്തം ജീവനായി സ്‌നേഹിക്കുന്ന കുട്ടികൾ മാനസികമായി തകർന്ന അവസ്ഥയിലാണ്. ഈ അവസ്ഥയ്ക്ക് ആശ്വാസമായിരിക്കുകയാണ് സഹായം.


Read Previous

കലാപത്തിന് ആഹ്വാനം നല്‍കി; പൊലീസ് സ്റ്റേഷന്‍ ഉപരോധത്തില്‍ എംപിക്കും എംഎല്‍എമാര്‍ക്കുമെതിരെ കേസെടുത്തു

Read Next

300 ലേറെ യാത്രക്കാര്‍; ജപ്പാനില്‍ വിമാനത്തിന് തീപിടിച്ചു; വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular