എന്നെ ഞെക്കിക്കൊന്ന ശേഷം നിങ്ങളും മരിക്കണം´: കാമുകിയുടെ വാക്ക് താൻ അനുസരിക്കുകയായിരുന്നു എന്ന് അച്ചു, മൃതദേഹത്തിനൊപ്പം ആ രാത്രി മുഴുവൻ കിടന്നുറങ്ങി, പിറ്റേന്ന് എഴുന്നേറ്റ് ജോലിക്കും പോയി


വിതുരയിൽ യുവാവ് വിവാഹിതയായ കാമുകിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കിമാക്കി പൊലീസ്. വിതുര മണലി ചെമ്പിക്കുന്ന് സ്വദേശിനിയും വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ സുനിലയെ കാമുകനായ അച്ചു തിങ്കളാഴ്ച രാത്രിയിലാണ് കൊലപ്പെടുത്തിയത്. ഒരുമിച്ചു ജീവിക്കാൻ കഴിയാത്തതിനെ തുടർന്ന് കൊലപാതകം നടത്തിയെന്നാണ് അച്ചു പോലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസിൻ്റെ വാദം. സുനിലയുടെ ആവശ്യപ്രകാരമാണ് താൻ കൊല നടത്തിയ തെന്നും അതിനുശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തൻ്റെ ഉദ്ദേശമെന്നും അച്ചു പൊലീസിനോട് വ്യക്തമാക്കിയിരുന്നു. എന്നാൽ ആത്മഹത്യ ചെയ്യാനുള്ള ധൈര്യം ഉണ്ടായില്ലെന്നും പ്രതി നൽകിയ മൊഴിയിൽ വെളിപ്പെടുത്തിയിരുന്നു.

പാലോട് കുറുപ്പൻകാല സ്വദേശികളും അയൽവാസികളുമാണ് കൊല്ലപ്പെട്ട സുനിലയും കൊലയാളിയായ അച്ചുവും ഏകദേശം ആറ് മാസമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്നാണ് വിവരം. കാമുകനുമൊത്ത് ജീവിക്കണമെന്ന ആഗ്രഹം സാധിക്കാത്തതിനാലാണ് ഇരുവരും ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചതെന്നാണ് പ്രതി പറയുന്നത്. തൂങ്ങിമരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ അത് ഒഴിവാക്കുകയായിരുന്നു. തൂങ്ങി മരിക്കുമ്പോൾ വേദനിക്കുമെന്നും പകരം എന്നെ കഴുത്ത് ഞെരിച്ച് കൊന്നശേഷം നിങ്ങൾ മരിക്കണമെന്ന് സുനില പറഞ്ഞെന്നുമാണ് അച്ചു പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ അച്ചുവിൻ്റെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല.

കഴുത്തിൽ ചരട് മുറുക്കി സുനിലയെ കൊലപ്പെടുത്തിയ ശേഷം താൻ മരിക്കാൻ ശ്രമിച്ചുവെന്നും എന്നാൽ നടന്നില്ലെന്നാണ് ഇയാൾ പറയുന്നത്.തന്നോടൊപ്പം കല്ലും കുടിയിലെത്തിയ സുനില ഇനി ഭർത്താവ് സിബിയുടെ അടുത്തേക്ക് പോകില്ലെന്ന് പറഞ്ഞതായും അച്ചു വെളിപ്പെടുത്തി. നമുക്ക് മരിക്കാമെന്ന് പറഞ്ഞു നിർബന്ധിച്ചത് സുനിലയാണെന്നാണ് പ്രതി പറയുന്നത്. അതേസമയം പ്രതി സുനിലയെ കൊല പ്പെടുത്തി എന്ന് സമ്മതിക്കുന്നുണ്ടെങ്കിലും കൊലപാതക കാരണം എന്തായിരുന്നു എന്ന സംശയത്തിലാണ് പൊലീസ്. സുനിലയെ ഒഴിവാക്കാൻ കൊലപ്പെടുത്തിയതാണോ അതോ പ്രതി മൊഴി നൽകിയത് പോലെ സംഭവിച്ചതാണോ എന്ന കാര്യത്തിൽ സ്ഥിരീകരണം വരേണ്ടതുണ്ട്.

അതിനിടെ സുനിലയെ കൊലപ്പെടുത്തിയ ശേഷം ആ മൃതദേഹത്തിനൊപ്പം അന്ന് രാത്രി മുഴുവൻ അച്ചു കിടന്നുറങ്ങിയിരുന്നു എന്നും പൊലീസ് പറഞ്ഞു. പിറ്റേന്ന് രാവിലെ അവിടെ നിന്നും എഴുന്നേറ്റ് തിരുവനന്തപുരത്ത് ജോലി സ്ഥലത്തു പോകുകയും ചെയ്തിരുന്നു. സുനിലയെ കൊലപ്പെടുത്തിയ ശേഷം താൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു എന്നാണ് അച്ചു പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. അങ്ങനെയുള്ള വ്യക്തി മൃതദേഹത്തിനൊപ്പം കിടന്നുറങ്ങുകയും പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുകയും ചെയ്തത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്. ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചയാൾ ഇങ്ങനെയൊക്കെ ചെയ്തത് എന്തിനാണെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.

സുനിലയെ കാണാതായതിനു പിന്നാലെ സുനിലയുടെ ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടന്നിരുന്നു. ഈ അന്വേഷണത്തിലാണ് അച്ചു പിടിയിലാകുന്നത്. കൊലപാതകത്തിനു ശേഷം പാലോട് സ്റ്റേഷൻ പരിധിയിലെ പനയമുട്ടം ഭാഗത്തെ വനത്തിൽ ഒളിച്ച പ്രതിയെ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊ ടുവിലാണ് കണ്ടെത്തിയത്. പാലോട് സ്റ്റേഷനിലെ സിപിഒ സുജുകുമാർ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് സുനിലയെ കൊലപ്പെടുത്തിയെന്ന വിവരം പ്രതി തുറന്നു പറഞ്ഞത്. ഉടൻ പാലോട് സ്റ്റേഷൻ ഓഫീസർ പ ഷാജിമോനെ വിവരമറിയിക്കുകയും പ്രതിയെ സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു.അവിടെനിന്ന് പ്രതിയെ വിതുര പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.


Read Previous

ദിനകരന് പക, ഒറ്റയ്ക്കു കിട്ടിയാല്‍ തട്ടിക്കളയുമെന്നു പേടിയെന്ന് രാജു, മറുപടിയുമായി ജില്ലാ സെക്രട്ടറി; സിപിഐയില്‍ പരസ്യപോര്‌

Read Next

അശ്ലീല ഉള്ളടക്കങ്ങൾ: യൂട്യൂബ് ഇന്ത്യയ്ക്ക് ബാലാവകാശ കമ്മീഷന്റെ നോട്ടീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular