ബിജെപി ഉന്നയിക്കുന്ന എല്ലാ വ്യാജ വാര്‍ത്തകളെയും ആരോപണളെയും പൊളിച്ചടക്കും,പ്രചാരണത്തിന് എഐയും റീല്‍സും, കോണ്‍ഗ്രസിന്റെ’ വാര്‍ റൂം’ സജ്ജം


റായ്പൂര്‍: തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത് മുതല്‍ ഛത്തീസ്ഗഢില്‍ പ്രചാരണച്ചൂട് തുടങ്ങിക്കഴിഞ്ഞു. ഭരണത്തുടര്‍ച്ച നിലനിലര്‍ത്താന്‍ കോണ്‍ഗ്രസ് ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പുറത്തെടുത്ത് അങ്കം തുടങ്ങി. കൈവിട്ടു പോയ ഭരണം പിടിച്ചെടുക്കാന്‍ ബിജെപിയും സജ്ജമാണ്.

പ്രചാരണത്തിന് നവമാധ്യമങ്ങളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താന്‍ കോണ്‍ഗ്രസ് ‘വാര്‍ റൂം’ തയ്യാറായിക്കഴിഞ്ഞു. മുന്‍ വര്‍ഷങ്ങളെക്കാള്‍ ഇത്തവണ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യത കൂടി ഉണ്ടെന്നതാണ് പ്രത്യേകത. എഐ, റീല്‍സ്, വിഡിയോ എന്നിവയെല്ലാം നിരത്തി സൈബര്‍ പോരാളികളെ കോണ്‍ഗ്രസ് അങ്കത്തിനിറക്കി കഴിഞ്ഞു.

ഭൂപേഷ് ബഘേലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണ മികവ് വോട്ടര്‍മാരില്‍ എത്തിക്കുകയും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെയും വ്യാജ വാര്‍ത്തകളേയും പ്രതിരോധിക്കുകയുമാണ് കോണ്‍ഗ്രസ് ഉന്നം വെക്കുന്നത്.

ക്യാമ്പയിന്‍ മാനേജ്‌മെന്റ്, പൊളിറ്റിക്കല്‍ ഇന്റലിജന്റ്‌സ് യൂണിറ്റ്, സോഷ്യല്‍ മീഡിയ, കോള്‍ സെന്റര്‍ തുടങ്ങിയ വിഭാഗങ്ങള്‍ ഉള്‍പ്പെടെ 24 മണിക്കൂറും വാര്‍ റൂം സജ്ജമാണ്. 80 ഓളം പേരാണ് കോള്‍ സെന്ററില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത്. ദിവസവും 20,000 കോളുകളാണ് വരുന്നതെന്ന് എഐസിസിയുടെ സോഷ്യല്‍ മീഡിയ ആന്റ് ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ കോര്‍ഡിനേറ്റര്‍ ആയുഷ് പാണ്ഡെ പറയുന്നത്. 150 ഓളം ആളുകളാണ് ആകെ ടീമിലുള്ളത്. ബിജെപിയുടെ ഐടി സെല്‍ പ്രവര്‍ത്തനവും ശക്തമാണ്. ഇതിനെ നേരിടുകയാണ് ‘വാര്‍ റൂം’ വഴി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം.


Read Previous

പെണ്‍കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം; യുവതികള്‍ക്ക് വിവാഹത്തിന് പത്ത് ഗ്രാം സ്വര്‍ണം; തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെയും ബിആര്‍എസിന്റെയും ‘ഓഫര്‍’ യുദ്ധം

Read Next

ഗാസ പിടിച്ചെടുക്കാനോ കൈവശപ്പെടുത്താനോ ആഗ്രഹമില്ല. രണ്ട് ദശലക്ഷത്തിലധികം പലസ്തീനികളെ ഭരിക്കാന്‍ ഇസ്രയേൽ ആ​ഗ്രഹിക്കുന്നില്ലെന്ന് യുഎസിലെ ഇസ്രയേല്‍ സ്ഥാനപതി; ബൈഡനു മറുപടി; നാലുലക്ഷത്തോളം പേര്‍ ഗാസ വിട്ടുപോയതായി റിപ്പോര്‍ട്ടുകള്‍, ഗാസയില്‍ വെടിനിര്‍ത്തല്‍ ഇല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular