ചോദ്യങ്ങളെ ഞാൻ ഭയക്കാറുണ്ടോ? വീണയിലൂടെ ഏജൻസികളുടെ ലക്ഷ്യം ഞാൻ’; മുഖ്യമന്ത്രി


ഏഴു മാസം വാർത്താ സമ്മേളനം നടത്താത്തതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഞാൻ ചോദ്യങ്ങളെ ഭയപ്പെടുന്ന ആളല്ല. പിന്നെന്താണ് മാധ്യമങ്ങളെ കാണുന്നതിന് തനിക്ക് പ്രശ്നമെന്നും മുഖ്യമന്ത്രി ചോദിച്ചു.

വാർത്താ സമ്മേളനത്തിന് ഗ്യാപ് വന്നത് ഗ്യാപ് വന്നതുകൊണ്ട് തന്നെ. അതിലെന്താ വേറെ പ്രശ്നം വന്നിരിക്കുന്നത്. എല്ലാദിവസവും നിങ്ങളെ കാണാറില്ലായിരുന്നല്ലോ. ആവശ്യം ഉള്ളപ്പോൾ നിങ്ങളെ കാണാറുണ്ടല്ലോ. അതിനിയും കാണും. അതിനു വേറെ പ്രശ്നം ഒന്നുമില്ല. എല്ലാക്കാലത്തും നിങ്ങൾക്ക് അതറിയാമല്ലോ. ആവശ്യമുള്ളപ്പോൾ നിങ്ങളെ കാണാറുണ്ട്.

ശബ്ദത്തിന് ചില പ്രശ്നങ്ങൾ വന്നിരുന്നു. നിങ്ങൾ മാധ്യമങ്ങൾക്ക് നിങ്ങളെ കാണുന്നത് മാത്രമാണ് പ്രശ്നം. എനിക്ക് മാധ്യമങ്ങളെ കാണുന്നതിന് എന്താണ് പ്രശ്നം. ചോദ്യങ്ങളെ ഞാൻ ഭയക്കാറുണ്ടോ? നിങ്ങൾ ചോദിക്കാറുണ്ട്, അതിന് ഞാൻ മറുപടി നൽകാറുമുണ്ട്. വാർത്താ സമ്മേളനം നടത്താത്തതിൽ ഒരു അസ്വഭാവികതയുമില്ല, സാധാരണകാര്യം മാത്രമാണ്’-മുഖ്യമന്ത്രി പറഞ്ഞു.

മാസപ്പടി വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. ‘ മാസപ്പടി വിവാദത്തിലും മുഖ്യ മന്ത്രി പ്രതികരിച്ചു. ‘മാസപ്പടിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ തന്റെ ചുരുക്കപ്പേര് ഉണ്ടാകാനേ സാധ്യതയില്ല. ‘എത്ര പി വിമാരുണ്ട് ഈ നാട്ടില്‍. ബിജെപി സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ ഊഹിച്ചതിന് ഞാന്‍ എന്ത് പറയാനാണ്. ആ ഏജൻസി ഇത്തരമൊരു കാര്യത്തിൽ എന്തിനാണ് എന്റെ പേരെടുത്ത് ഉപയോഗിക്കുന്നത്? പ്രൊഫഷണൽ ഏജൻസികൾ ചെയ്യുന്നത് അതുമായി ബന്ധപ്പെട്ടയാളുടെ കാര്യങ്ങൾ പറയലാണ്. പക്ഷേ ഇവിടെ ആ ഏജൻസി ചെയ്തത് ഇന്നയാളുടെ ബന്ധുവാണ് എന്നാണ്.

കൃത്യമായ ഉദ്ദേശം അവര്‍ക്കുണ്ട്. ആ ഉദ്ദേശം ആളെ പറയലല്ല, ആ ആളിലൂടെ എന്നിലേ ക്കെത്തലാണ്. പൈസ വാങ്ങിയത് അവർ കണ്ടെത്തിയതാണോ? കമ്പനിയുടെ കണ ക്കിൽ ഉള്ളതല്ലേ? നിയമപ്രകാരമുള്ള ബാധ്യതകൾ നിറവേറ്റിയ കമ്പനിയല്ലേ? അതു മായി ബന്ധപ്പെട്ട് എന്തെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടോ?

പിണറായി വിജയനെ എങ്ങനെയെങ്കിലും അടിച്ചിരുത്താൻ കുറേക്കാലമായി നോക്കുക യാണല്ലോ, നോക്ക്. അതിന് കുടുംബാംഗങ്ങളെ കൂടി ഉപയോഗപ്പെടുത്താമെന്നും നോക്ക്. അതിന്റെ ഭാഗമായി തളർന്ന് പോകുന്നയാളൊന്നുമല്ല ഞാൻ’, മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസഭ പുനഃസംഘടനയെന്ന വാർത്തകളും മുഖ്യമന്ത്രി തള്ളി. എൽഡിഎഫിൽ പുനഃസംഘടന ചർച്ചകള്‍ നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പറഞ്ഞ കാര്യം നടപ്പാക്കുന്നതാണ് എൽഡിഎഫിന്റെ ശീലം. ഏതെങ്കിലും തീരുമാനം നേരത്തെ എടുത്തിട്ടുണ്ടെങ്കില്‍ അത് എൽഡിഎഫ് നടപ്പാക്കും. അത് കൃത്യ സമയത്ത് ചർച്ച ചെയ്യും. അതിലെന്താണ് സംശയം. ആരും സംശയിക്കേണ്ട, നടപ്പാക്കു മെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ നടപ്പാക്കുക തന്നെ ചെയ്യും’,മുഖ്യമന്ത്രി പറഞ്ഞു.


Read Previous

ഇതുപോലൊരു സാധനത്തെ പിടിച്ചു മന്ത്രിയാക്കിയാല്‍ സര്‍ക്കാരിന്റെ മുഖം ചീഞ്ഞളിയും’; ഗണേഷ് കുമാറിന് എതിരെ എം എം ഹസ്സന്‍

Read Next

ഇന്ത്യയെ പ്രശംസിച്ച് സുല്‍ത്താന്‍ നിയാദി,സ്‌പേസ് സ്റ്റേഷനില്‍ നിന്ന് ഇന്ത്യയെ കാണുന്നത് മനോഹരം. ഒരുപാട് ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. അത് ഇന്ത്യയുമായി പങ്കു വെക്കുന്നതില്‍ സന്തോഷമേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular