തിരുവനന്തപുരത്ത് ഒരു കോണ്‍ഗ്രസ് നേതാവ് കൂടി പാര്‍ട്ടി വിട്ടു; വെള്ളനാട് ശശി സിപിഎമ്മില്‍ # Another Congress leader left the party in Thiruvananthapuram


തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് വെള്ളനാട് ശശി സിപിഎമ്മില്‍ ചേര്‍ന്നു. വെള്ളനാട് ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂര്‍ നാഗപ്പന്‍ വെള്ളനാട് ശശിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

പ്രാദേശിക തലത്തില്‍ സ്വാധീനമുള്ള നേതാവായ വെള്ളനാട് ശശി കെപിസിസി അംഗമാണ്. ദീര്‍ഘകാലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കോണ്‍ഗ്രസ് നേതൃത്വവുമായുള്ള പടലപ്പിണക്കത്തെത്തുടര്‍ന്നാണ് ശശി പാര്‍ട്ടി വിടുന്നത്.

കോണ്‍ഗ്രസിന്റെ തെറ്റായ പോക്കില്‍ പ്രതിഷേധിച്ച് ഇനിയും ആളുകള്‍ പാർട്ടിയി ലേക്ക് വന്നേക്കുമെന്ന് ആനാവൂർ ​നാ​ഗപ്പൻ പറഞ്ഞു. സിപിഎമ്മിൽ ചേർന്നതിന് പിന്നാലെ, വെള്ളനാട് ശശിയെ പുറത്താക്കിയതായി കോൺഗ്രസ് അറിയിച്ചു. വെള്ളനാട് സർവീസ് സഹകരണ ബാങ്ക് ക്രമക്കേടിന്മേലാണ് നടപടിയെന്നാണ് ഡിസിസി നേതൃത്വം അറിയിച്ചത്.


Read Previous

കോട്ടയത്ത് യുഡിഎഫില്‍ പൊട്ടിത്തെറി; ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചു #Joseph Group District President Saji Manjakadampil has resigned

Read Next

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകി; എട്ടു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് കടുത്ത മത്സരം നേരിടുന്നുവെന്ന് റിപ്പോര്‍ട്ട് #Reportedly, Congress is facing tough competition in eight constituencies

Leave a Reply

Your email address will not be published. Required fields are marked *

Most Popular