അരാക്കൻ വിഘടനവാദികൾ മ്യാന്മാറിലെ സെെനികക്യാമ്പുകൾ പിടിച്ചെടുത്തു



ഐസ്വാൾ: തങ്ങളുടെ ക്യാമ്പുകൾ വിഘടനവാദികൾ പിടിച്ചെടുത്തതിന് പിന്നാലെ മിസോറമിലേക്ക് കടന്ന് മ്യാന്മാറിലെ സെെനികർ. അസം റെെഫിൾസ് ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 150-ലധികം സെെനികർ മിസോറമിലെ ലോങ്‌ട്ലായ് ജില്ലയിലേക്ക് കടന്നതായാണ് അദ്ദേഹം പറയുന്നത്.

മ്യാന്മറിലെ സെെനികർ ആയുധങ്ങളുമായി രക്ഷപ്പെട്ട് അസം റെെഫിൾസിനെ സമീപിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം. അരാക്കൻ വിഘടനവാദ സംഘങ്ങൾ ക്യാമ്പുകൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇവർ അഭയം തേടിയത്. ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മ്യാന്മർ സെെനികരും അരാക്കൻ വിഘടനവാദികളുമായി വെടിവയ്പ്പുണ്ടായിരുന്നതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

രാജ്യത്തെത്തിയ സൈനികരിൽ പലർക്കും ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു. നിലവിൽ അവർ അസം റൈഫിൾസിന്റെ സുരക്ഷിതത്വത്തിലാണ്. അടുത്ത് തന്നെ അവരെ മ്യാന്മാറിലേക്കയക്കും. മ്യാന്മാർ സർക്കാറുമായും കേന്ദ്ര വിദേശകാര്യമന്ത്രാലയവുമായി ചർച്ചകൾ പുരാഗമിക്കുകയാണ്, അസം റെെഫിൾസ് ഉദ്യോഗസ്ഥൻ പറഞ്ഞു.


Read Previous

വായിൽ തുണിതിരുകി കൈകാലുകൾ കെട്ടിയനിലയില്‍ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം;അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

Read Next

ഭാര്യയെയും മക്കളെയും വെട്ടിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി, വെട്ടേറ്റ ഭാര്യ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular