മരുഭൂമികൾ  സന്ദർശിക്കുന്ന പൗരന്മാരുടേയും, താമസക്കാരുടേയും ശ്രദ്ധയ്ക്ക്; മുന്നറിയിപ്പുമായി സൗദി


റിയാദ്: രാജ്യത്തെ മരുഭുമികൾ സന്ദർശിക്കുന്ന പൗരന്മാരോടും താമസക്കാരോടും നിയന്ത്രിത അതിർത്തി പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ നിർദേശം നൽകി സൗദി അധികൃതർ. ഇത്തരം പ്രദേശങ്ങളിലേക്കുള്ള യാത്ര പൂർണ്ണമായും ഒഴിവാക്കണം. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പ്രദേശങ്ങൾ മുന്നറിയിപ്പ് ബോർഡുകളും മറ്റും വ്യക്തമാക്കികൊണ്ട് നിരവധി സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതെല്ലാം വ്യക്തമായി നോക്കണം പാലിക്കണം എന്നാണ് നിർദേശം നൽകിയിരിക്കുന്നത്.

മുന്നറിയിപ്പ് അടയാളങ്ങൾ മറികടന്ന് നിയന്ത്രിത മേഖലകളിൽ പ്രവേശിക്കുന്നവർക്ക് കടുത്ത ശിക്ഷയാണ് നൽകുക. സുരക്ഷാ നിയമങ്ങൾ പാലിക്കണം. അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളും അനുശാസിക്കുന്ന പിഴകൾ വിധേയമായിട്ടായിരിക്കണം പെരുമാറേണ്ടത്. നിയമം അനുസരിക്കാത്തവർക്ക് 30 മാസം വരെ തടവും 25,000 റിയാൽ വരെ പിഴയും ലഭിക്കുന്ന രീതിയിലുള്ള ശിക്ഷയാണ് നൽകുക.

വിവിധ വിഭാഗങ്ങളിലെ ഫാൽക്കൺസ് കപ്പ് മത്സരങ്ങളിലെ വിജയികൾക്ക് ആഭ്യന്തര മന്ത്രിയും സൗദി ഫാൽക്കൺസ് ക്ലബ് ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ സമ്മാനങ്ങൾ നൽകി. സൗദിയിൽ നടക്കുന്ന അന്താരാഷ്ട്ര മേളകളിൽ ഒന്നാണ് അൽഉല ഫാൽക്കൺസ് കപ്പ്. വിവിധ സ്ഥലങ്ങളിൽ നിന്നും ഇങ്ങോട്ട് മന്തരത്തിൽ പങ്കെടുക്കാനും മത്സരം കാണാനും വേണ്ടി ആളുകൾ എത്താറുണ്ട്. സൗദി കിരീടാവകാശിയാണ് മേളയെ വലിയ ആഗോള മേളയാക്കിയത്. പുരാതന പൈതൃകത്തിന്‍റെ ആഘോഷമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് വേണ്ടിയുള്ള പരിശ്രമങ്ങൾക്ക് നന്ദി പറയുന്നുവെന്നും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.

വിവിധ തരത്തിലുള്ള മത്സരങ്ങൾ ആണ് ഇപ്പോൾ സൗദിയിൽ നടക്കുന്നത്. രാജ്യത്തേക്ക് കൂടുതൽ ആളുകളെ കൊണ്ടുവരുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള പരിപാടികൾ നടക്കുന്നത്. ഒമ്പത് ദിവസമായി നടന്ന ഫാൽക്കൺസ് കപ്പ് മത്സരം അൽഉല ഗവർണറേറ്റിലെ മുഗീറ ഹെറിറ്റേജ് സ്‌പോർട്‌സ് വില്ലേജിലാണ് സംഘടിപ്പി ച്ചിരുന്നത്. ഫാൽക്കൺ പ്രേമികൾ ആയ നിരവധി പേർ ഇങ്ങോട്ട് എത്തിയിരുന്നു. പക്ഷികളുടെ കഴിവും വേഗവും സൗന്ദര്യവും പ്രദർശിപ്പിക്കുന്ന മത്സരം ആണ് ഇവിടെ നടന്നത്. ഫാൽക്കൺ വളർത്തുകാരായ സ്വദേശികളും ഫാൽക്കൺ പക്ഷികളെ കാണുന്നതിനുള്ള 2000 വിദേശികളും ഇവിടെ പരിപാടി കാണാൻ വേണ്ടിയെത്തിയിരുന്നു.


Read Previous

പ്രവാസികള്‍ നാട്ടിലയക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ചുമത്താന്‍ ബഹ്‌റൈന്‍ പാര്‍ലമെന്റിന്റെ അനുമതി; ശൂറ കൗണ്‍സില്‍ അന്തിമ തീരുമാനമെടുക്കും’ ബില്ല് പാസാക്കിയത് സര്‍ക്കാര്‍ എതിര്‍പ്പ് മറികടന്ന്;

Read Next

ബിൽക്കിസ് ബാനു കേസ്; പ്രതികളെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular