അത്തിക്കയുടെ പ്രവാസം’ പ്രകാശനം ചെയ്തു.


റിയാദ് : ദീർഘകാലം സൗദിയിലെ അറാറിൽ പ്രവാസിയായിരുന്ന കുഞ്ഞമ്മദ് കൂരാച്ചുണ്ട് എഴുതിയ ‘അത്തിക്കയുടെ പ്രവാസം’ എന്ന പുസ്തകം കോഴിക്കോട്ട് പ്രകാശനം ചെയ്തു. അഞ്ച് പ്രവാസ കഥകൾ അടങ്ങുന്നതാണ് സമാഹാരം.കേരള പ്രവാസി സംഘം ഇരുപതാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന പുസ്തക പ്രകാശനം സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി കെ.വി അബ്ദുൽ ഖാദറിന് നൽകികൊണ്ട് നിർവഹിച്ചു. ചടങ്ങിൽ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.

പുരോഗമന സാംസ്കാരിക സംഘടനയായ അറാർ പ്രവാസി സംഘത്തിന്റെ മുഖ്യ രക്ഷാധികാരിയും രണ്ട് തവണ ലോക കേരള സഭ അംഗവുമായിരുന്ന കുഞ്ഞമ്മദ് അറാറിൽ മാത്രമല്ല സൗദിയുടെ മിക്ക സാംസ്കാരിക വേദികളിലെയും നിറ സാനിധ്യമായിരുന്നു. അറാറിൽ നിന്നും വിവിധ മധ്യമങ്ങളുടെ പ്രാദേശിക ലേഖകനായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ കൂരാചുണ്ട് സ്വദേശിയാണ്.


Read Previous

നടിക്ക് അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്; ദിലീപിന്റെ ആവശ്യം തള്ളി

Read Next

മോദിയും മുസ്ലിം രാജ്യങ്ങളും (ലേഖനം): മൊയ്തീന്‍ പുത്തന്‍‌ചിറ

Leave a Reply

Your email address will not be published. Required fields are marked *

Most Popular