ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
റിയാദ്: കൊടുങ്ങല്ലൂർ താലൂക്ക് നിവാസികളുടെ കൂട്ടായ്‍മ ‘കിയ റിയാദ്’ മാറ്റങ്ങള്‍ വരുത്തി പരിഷ്കരിച്ച ലോഗോയും 2025 പുതുവർഷ കലണ്ടറും പ്രകാശനം ചെയ്തു. ബത്ത അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലോഗോ പ്രകാശനം കൂട്ടായ്‍മ അംഗവും ന്യൂ സഫ മക്ക ക്ലിനിക്കിലെ ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. ഷാനവാസ്
തൃശ്ശൂര്‍: കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കഴിഞ്ഞ ഒൻപത് വർഷമായി പ്രവർത്തിക്കുന്ന ചൈൽഡ് പ്രൊട്ടക്റ്റ് ടീം എന്ന സന്നദ്ധ സംഘടനയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം തൃശ്ശൂരിൽ പൂർത്തിയായി. സംസ്ഥാന പ്രസിഡൻ്റ് സി കെ നാസർ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സംഘടനയുടെ രക്ഷാധികാരിയും മാർഗ്ഗദർശിയുമായ മെഹമൂദ് അപ്സര ഉദ്ഘാടനം ചെയ്തു.സംഘടനാ റിപ്പോർട്ട്
റിയാദ്: പ്രവാസികൾ അവരുടെ ജോലി സ്ഥലത്തെയും താമസസ്ഥലത്തേയും സാഹചര്യങ്ങൾ ജീവനും ആരോഗ്യത്തിനും ഭീഷണി യില്ലെന്ന് സ്വയം ഉറപ്പ് വറുത്തണമെന്നും കഴിഞ്ഞ ദിവസങ്ങളിൽ കുവൈറ്റിലും ബഹ്റൈനിലും മറ്റും നടന്ന അപകടങ്ങൾ ആശങ്ക വർദ്ദിപ്പിക്കുന്നതാണന്നും മുഹമ്മദ് വേങ്ങര അഭിപ്രായപ്പെട്ടു, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് വളണ്ടിയർ മീറ്റ് ഉദ്ഘാടനം
റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ലുലു ഹൈപ്പർ മാർക്കറ്റിന്റെ സഹകരണത്തോടെ ലേബർ ക്യാമ്പുകളിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. റിയാദിലെ ന്യൂ സനയ്യയിലെ പ്രമുഖ കമ്പനിയായ റിയാദ് ഫർണ്ണിച്ചർ കമ്പനിയുടെ ക്യാമ്പിലാണ് പ്രവർത്തകർ നാല് ടണ്ണോളം ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തത്. ഇന്ത്യക്കാരടക്കം വിവിധ രാജ്യങ്ങളിൽ നിന്നായി
റിയാദ്: ഉണർവ്വ് കുടുംബ കൂട്ടായ്മ കുടുംബ സംഗമവും കലാവിരുന്നും ഉപരി പഠനത്തിന് നാട്ടിലേക്ക് പോകുന്ന ഉണർവ്വ് കുടുംബാഗം നൈസിയാ നാസറിനു യാത്ര അയപ്പും, മെഹന്തി മത്സരവും സംഘടിപ്പിച്ചു സുലൈ യാനബി ഇസ്തിറാഹയിൽ വെച്ച് നടന്ന ചടങ്ങിന് ഉണർവ്വ് കാരണവർ നാസർ വണ്ടൂർ അധ്യക്ഷത വഹിച്ച ചടങ്ങ് സൗദി വനിത
റിയാദ് ഒഐസിസി വനിതാ വേദി ചുമതയേക്കല്‍ ചടങ്ങ് ഒഐസിസി വൈസ്പ്രസിഡന്റ് മുഹമ്മദലി മണ്ണാർക്കാട് ഉദ്ഘാടനം ചെയ്യുന്നു റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച വനിതാവേദി ഭാരവാഹികൾ അധികാര ചുമതലയേറ്റു. മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷുക്കൂർ ആലുവ അധ്യക്ഷത
സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം എ ശിവദാസൻ കേളി മലാസ് ഏരിയ ലൈബ്രറി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു റിയാദ് : അന്യം നിന്നു പോകുന്ന വായനാ സംസ്കാരത്തെ തിരിച്ചു പിടിക്കാൻ ഏരിയ ലൈബ്രറിയുമായി കേളി കലാ സാംസ്കാരിക വേദി മലാസ് ഏരിയ. സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും സംസ്ഥാന ലൈബ്രറി കൗൺസിൽ മലപ്പുറം ജില്ലാ പ്രസിഡന്റു മായ എ ശിവദാസൻ ലൈബ്രറി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പൊതുസമൂഹത്തിന് അറിവ് ലഭിക്കുന്ന രീതിയിൽ പുസ്തകങ്ങൾ ആളുകളിലേക്ക് എത്തിക്കുവാൻ കഴിയുമ്പോഴാണ് ലൈബ്രറി എന്ന മഹത്തരമായ ആശയം പൂർണ്ണതയിലെത്തുകയെന്ന് ദീർഘകാലത്തെ വയാനാനുഭവം സാക്ഷ്യപ്പെടുത്തുന്നുവെന്നും കേളിക്കും മലാസ് ഏരിയക്കും ഏറ്റവും നല്ല രൂപത്തിൽ ഈ ആശയം പ്രാവർത്തികമാക്കാൻ കഴിയട്ടെ എന്നും ഉദ്ഘാടന വേളയിൽ എ.ശിവദാസൻ അഭിപ്രായപ്പെട്ടു. ആദ്യ ഘട്ടമായി ആയിരത്തോളം പുസ്തങ്ങൾ കേളി അംഗങ്ങളിൽ നിന്നും ലൈബ്രറിയിലേക്ക് സംഭാവനയായി ലഭിക്കുകയുണ്ടായി. വിവിധ ഏരിയകളിലെ കേളി പ്രവർത്തകരും മലാസ് ഏരിയ ലൈബ്രറിയുടെ ഭാഗമാകുവാൻ സന്നദ്ധത പ്രകടിപ്പിച്ചു. ഏരിയ വൈസ് പ്രസിഡന്റ് സമീർ അബ്ദുൽ അസീസ് അധ്യക്ഷനായ യോഗത്തിൽ ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട്ചാലി സ്വാഗതം പറഞ്ഞു. കേളി മുഖ്യ രക്ഷധികാരി കൺവീനർ കെ പി എം സാദിഖ്, കേളി പ്രസിഡന്റ് സെബിൻ ഇഖ്‌ബാൽ, മുഖ്യ രക്ഷാധികാരി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി, ഫിറോഷ് തയ്യിൽ, കേളി ജോയിന്റ് സെക്രട്ടറിയും മലാസ് രക്ഷാധികാരി കമ്മിറ്റി കൺവീനറുമായ സുനിൽകുമാർ, കേളി കേന്ദ്രകമ്മിറ്റി അംഗം മധു പട്ടാമ്പി, ഇമ്പിച്ചിവാവ മെമ്മോറിയൽ ഹോസ്‌പിറ്റൽ സെക്രട്ടറിയും മുൻ ലൈബ്രേറിയനുമായ ഷുഹൈബ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു കേളി മലാസ് ഏരിയ ട്രഷറർ സിംനേഷ്, ഒലയ്യ മേഖല സെക്രട്ടറി ഷമീം മേലേതിൽ, ജോയിന്റ് ട്രഷറർ പി എൻ എം റഫീഖ്, ഏരിയ സെന്റർ കമ്മറ്റി
സംവിധായക ദമ്പതികളായ മായ ശിവയും ശിവ നായരും സംവിധാനം ചെയ്യുന്ന സസ്പെൻസ് ഹൊറർ ത്രില്ലർ ചിത്രം " ദി മിസ്റ്റേക്കർ ഹൂ" മെയ് 31 ന് തീയേറ്ററുകളിലെത്തുന്നു. തന്‍റെ കുടുംബത്തിന്‍റെ തകർച്ചയ്ക്ക് കാരണക്കാരായവരോടു പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിയ്ക്കുന്ന നായകന് നേരിടേണ്ടി വരുന്ന സങ്കീർണ്ണമായ പ്രശ്നങ്ങളും മാനസിക സംഘർഷങ്ങളുമാണ് ചിത്രത്തിന്‍റെ
റിയാദ് : ഓ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള മുഴുവൻ നിയോജകമണ്ഡലം കമ്മിറ്റികളും രൂപീകരിക്കുന്നതിന്റെ ഭാഗമായി OICC റിയാദ് മഞ്ചേരി നിയോജക മണ്ഡലം കമ്മറ്റി നിലവിൽ വന്നു. റിയാദിലെ OICC സബർമതി ഓഫീസിൽ വെച്ച് നടന്ന യോഗം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീർ
റിയാദ് : ഉപരിപഠനാർത്ഥം നാട്ടിലേക്ക് മടങ്ങുന്ന റിയാദിലെ സാമൂഹിക, പ്രവര്‍ത്തകന്‍ കബീർ പട്ടാമ്പിയുടെ മക്കളായ ഹൈഫ മെഹറിൻ , ഹിബ നൗറിൻ , മുഹമ്മദ് മുസ്തഫ ഹിലാൽ, ഭാര്യ സാജിത കബീർ എന്നിവർക്ക് റിയാദ് ടാക്കിസ് യാത്രയയപ്പ് നൽകി , മലാസിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഷിനു സനു