Author: ന്യൂസ്‌ ബ്യൂറോ ആലപ്പുഴ

ന്യൂസ്‌ ബ്യൂറോ ആലപ്പുഴ

Alappuzha
ആലപ്പുഴയില്‍ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തിയ ഭര്‍ത്താവ് മരിച്ചു

ആലപ്പുഴയില്‍ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തിയ ഭര്‍ത്താവ് മരിച്ചു

ആലപ്പുഴ: ചേര്‍ത്തലയില്‍ യുവതിയെ പെട്രോളൊഴിച്ച്‌ തീ കൊളുത്തിയ ഭര്‍ത്താവ് മരിച്ചു. കടക്കരപ്പള്ളി സ്വദേശി ശ്യാം ജിചന്ദ്രനാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ശ്യാം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ശ്യാം തീ കൊളുത്തി പൊള്ളലേറ്റ ഭാര്യ ആരതി ഇന്നലെ മരിച്ചിരുന്നു. ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് സമീപം ഇന്നലെ രാവിലെയാണ് സംഭവം.

Kerala
നിയമ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അറസ്റ്റിൽ

നിയമ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അറസ്റ്റിൽ

ആലപ്പുഴ: കാവാലത്ത് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗമായ നിയമ വിദ്യാർഥിനി ആതിര തിലകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ കാവാലം മേഖലാ സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ പിഎൻ അനന്തുവിനെയാണ് കൈനടി പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണ, സ്ത്രീത്വത്തെ അപമാനിക്കൽ, ശാരീരിക പീഡനം

Latest News
കുപ്രസിദ്ധ ഗുണ്ട നേതാവിന്റെ ജന്മദിനാഘോഷം; ഷാന്‍ വധക്കേസ് പ്രതി ഉള്‍പ്പെടെ 10 പേര്‍ കായംകുളത്ത് പിടിയില്‍

കുപ്രസിദ്ധ ഗുണ്ട നേതാവിന്റെ ജന്മദിനാഘോഷം; ഷാന്‍ വധക്കേസ് പ്രതി ഉള്‍പ്പെടെ 10 പേര്‍ കായംകുളത്ത് പിടിയില്‍

ആലപ്പുഴ: ഷാന്‍ വധക്കേസ് പ്രതി ഉള്‍പ്പെടെ പത്തോളം പേരടങ്ങുന്ന ഗുണ്ടാ സംഘം കായംകുളത്ത് പിടിയില്‍. ഗുണ്ടാനേതാവിന്റെ ജന്മദിനാഘോഷത്തിന് എത്തിയ സംഘമാണ് പിടിയിലായത്. എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസില്‍ ജാമ്യത്തിലുള്ള പ്രതി മണ്ണഞ്ചേരി അതുലാണ് അറസ്റ്റിലായവരില്‍ ഒരാള്‍. ഗുണ്ടാ നേതാവ് നെടുവക്കാട്ട് നിതീഷ് കുമാര്‍ (36), മണ്ണഞ്ചേരി ഒറ്റക്കണ്ടത്തില്‍ അതുല്‍

Kerala
രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്: വിധി പറഞ്ഞ ജഡ്ജിക്ക് വധഭീഷണി, രണ്ടുപേര്‍ കസ്റ്റഡിയില്‍

രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്: വിധി പറഞ്ഞ ജഡ്ജിക്ക് വധഭീഷണി, രണ്ടുപേര്‍ കസ്റ്റഡിയില്‍

ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ ശിക്ഷ വിധിച്ച ജഡ്ജിക്ക് വധഭീഷണി ലഭിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ആലപ്പുഴ, തിരുവന ന്തപുരം സ്വദേശികളാണ് പിടിയിലായത്. സമൂഹമാധ്യമത്തിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വി ജി ശ്രീദേവിക്കാണ് ഭീഷണി. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍

Alappuzha
സുകുമാരക്കുറുപ്പിന്റെ ബംഗ്ലാവ് വില്ലേജ് ഓഫീസാക്കണം; ആവശ്യം ഉന്നയിച്ച് പഞ്ചായത്ത്

സുകുമാരക്കുറുപ്പിന്റെ ബംഗ്ലാവ് വില്ലേജ് ഓഫീസാക്കണം; ആവശ്യം ഉന്നയിച്ച് പഞ്ചായത്ത്

ആലപ്പുഴ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ആലപ്പുഴയിലെ ബംഗ്ലാവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത്. ബംഗ്ലാവ് വില്ലേജ് ഓഫീസിനായി ഏറ്റെടുത്ത് കൈമാറണമെന്ന് ആവശ്യപ്പെട്ട് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് സര്‍ക്കാരിന് കത്ത് നല്‍കി. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്ന് 150 മീറ്റര്‍ ദൂരത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 40 വര്‍ഷമായി ഉപയോഗ

Latest News
വായ്ക്കരി ഇടാന്‍ പോലും പറ്റാത്ത തരത്തിലാണ് അവര്‍ കാണിച്ചുവെച്ചത്’; കോടതി വിധിയില്‍ സംതൃപ്തി: രഞ്ജിത്തിന്റെ കുടുംബം

വായ്ക്കരി ഇടാന്‍ പോലും പറ്റാത്ത തരത്തിലാണ് അവര്‍ കാണിച്ചുവെച്ചത്’; കോടതി വിധിയില്‍ സംതൃപ്തി: രഞ്ജിത്തിന്റെ കുടുംബം

ആലപ്പുഴ: പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിച്ചതില്‍ സംതൃപ്തരാണെന്ന് കൊല്ലപ്പെട്ട അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ ഭാര്യ പറഞ്ഞു. വിധി കേട്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഞങ്ങളുടെ നഷ്ടം വളരെ വലുതാണ്. എങ്കിലും കോടതി വിധിയില്‍ ആശ്വാസമുണ്ടെന്ന് രഞ്ജിത്തിന്റെ ഭാര്യ പറഞ്ഞു. 'ഭഗവാന്റെ വേറെ വിധിയുണ്ടല്ലോ. പ്രകൃതിയുടെ നീതിയുണ്ട്. അതു പിറകെ

Kerala
ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധം: 15 പ്രതികൾക്കും വധശിക്ഷ

ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധം: 15 പ്രതികൾക്കും വധശിക്ഷ

ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി ജി ശ്രീദേവിയാണ് വിധി പ്രസ്താവിച്ചത്. എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പ്രതികള്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. നൈസാം,

Kerala
‘ഞാന്‍ തമ്പുരാന്‍’ എന്നാണ് പലരുടേയും ചിന്ത; കൈമടക്ക് കൊടുത്തില്ലെങ്കില്‍ ഒന്നും നടക്കില്ലെന്ന് ജി സുധാകരന്‍

‘ഞാന്‍ തമ്പുരാന്‍’ എന്നാണ് പലരുടേയും ചിന്ത; കൈമടക്ക് കൊടുത്തില്ലെങ്കില്‍ ഒന്നും നടക്കില്ലെന്ന് ജി സുധാകരന്‍

ആലപ്പുഴ: കൈമടക്ക് കൊടുത്തില്ലെങ്കില്‍ സംസ്ഥാനത്ത് ഒന്നും നടക്കില്ലെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. 'ഞാന്‍ തമ്പുരാന്‍ ബാക്കിയുള്ളവര്‍ മലയപുലയര്‍' എന്നാണ് പലരുടേയും ചിന്തയെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു. നമ്മള്‍ നമ്മളെത്തന്നെ അങ്ങ് പുകഴ്ത്തിക്കൊണ്ടിരിക്കുകയാണ്. അതു പഴയ തമ്പുരാക്കന്മാരുടെ മനോഭാവമാണ്. ഞങ്ങള് തമ്പുരാക്കന്മാരാണ്. മറ്റുള്ളവര്‍ മോശം. ഇടതുപക്ഷ

Kerala
രാഷ്ട്രീയത്തെ വഴിതെറ്റിക്കുന്നത് പൊളിറ്റിക്കല്‍ ക്രിമിനല്‍സ്’; അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കു സ്വഭാവ ശുദ്ധി വേണം: ജി സുധാകരന്‍

രാഷ്ട്രീയത്തെ വഴിതെറ്റിക്കുന്നത് പൊളിറ്റിക്കല്‍ ക്രിമിനല്‍സ്’; അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കു സ്വഭാവ ശുദ്ധി വേണം: ജി സുധാകരന്‍

ആലപ്പുഴ: രാഷ്ട്രീയത്തിലുള്ളവര്‍ക്കും അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കും സ്വഭാവ ശുദ്ധി വേണമെന്ന് സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍. രാഷ്ട്രീയത്തെ വഴിതെറ്റിക്കുന്നത് പൊളിറ്റിക്കല്‍ ക്രിമിനല്‍സ് ആണെന്നും സുധാകരന്‍ പറഞ്ഞു. മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വഭാവ ശുദ്ധിക്ക് വിലയില്ലാത്ത

Kerala
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; യൂത്ത് കോൺഗ്രസ് മാർച്ചിനിടെ ആലപ്പുഴയിൽ സംഘ‍ർഷം

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; യൂത്ത് കോൺഗ്രസ് മാർച്ചിനിടെ ആലപ്പുഴയിൽ സംഘ‍ർഷം

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ (arrest) പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആലപ്പുഴയിൽ നടത്തിയ മാർച്ചിനിടെ സംഘ‍ർഷം. മാർച്ചിനിടെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ പി പ്രവീണിനെ പൊലീസ് വളഞ്ഞിട്ട് തല്ലി. തലക്ക് ഗുരുതര പരിക്കേറ്റ പ്രവീണിനെ ആശുപത്രിയിലേക്ക് മാറ്റി. കളക്ട്രേറ്റിലേക്ക് നടത്തിയ മാ‍ർച്ചാണ് സംഘ‍ഷത്തിൽ കലാശിച്ചത്. കല്ലേറുണ്ടായ തോടെ