ബുര്‍ജ് ഖലീഫ 15ാം വയസ്സിലേക്ക്; കഴിഞ്ഞ വര്‍ഷം ബുര്‍ജ് ഖലീഫയിലെ അപ്പാര്‍ട്ട്മെന്റുകള്‍ വിറ്റത് 3,629 കോടി രൂപയ്ക്ക്


ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയിലെ അപ്പാര്‍ട്ട്മെന്റുകള്‍ 2023ല്‍ വിറ്റത് 3,629 കോടി രൂപയ്ക്ക്. കഴിഞ്ഞ വര്‍ഷം 1.6 ബില്യണ്‍ ദിര്‍ഹത്തിന്റെ (36,29,33,21,504 രൂപ) അപ്പാര്‍ട്ട്മെന്റ് ഡീല്‍ ആണ് നടന്നത്. ബുര്‍ജ് ഖലീഫയുടെ 14ാം വാര്‍ഷികത്തോടനുബന്ധിച്ച് ആഗോള പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റുകള്‍ നടത്തിയ വിശകലനത്തിലാണ് കണക്കുകള്‍ വ്യക്തമായത്.

2023ല്‍ ബുര്‍ജ് ഖലീഫയിലെ അപ്പാര്‍ട്ട്മെന്റ് ഡീലുകളില്‍ 22 ശതമാനം വര്‍ധനവു ണ്ടായി. ആകെ 117 വില്‍പ്പനകളാണ് നടന്നത്. ദുബായ് ഡൗണ്‍ടൗണില്‍ കഴിഞ്ഞ വര്‍ഷം നടന്ന വില്‍പ്പനയായ 14.6 ബില്യണ്‍ ദിര്‍ഹത്തിന്റെ (3,31,18,09,34,490 രൂപ) ഏഴ് ശതമാനമാണ് ബുര്‍ജ് ഖലീഫയില്‍ നടന്നത്.

2023ല്‍ വിറ്റ ഏറ്റവും ചെലവേറിയ വീട് 2022ലെ നിരക്കിനേക്കാള്‍ 140 ശതമാനം കൂടുതലാണ് എന്നത് ലോകത്തിന്റെ ശ്രദ്ധാകേന്ദമായ കെട്ടിടത്തിലെ ആഡംബര ജീവിതത്തിനുള്ള തുടര്‍ച്ചയായ ഡിമാന്‍ഡ് സൂചിപ്പിക്കുന്നു. ബുര്‍ജ് ഖലീഫയിലെ 105ാം നിലയിലുള്ള യൂണിറ്റാണ് ഏറ്റവും ഏറ്റവും വലിയ തുകയ്ക്ക് വിറ്റത്. 10 ദശലക്ഷം ദിര്‍ഹത്തിന് (22,68,29,994 രൂപ) ആയിരുന്നു വില്‍പ്പന. ഏറ്റവും ആഢംബര യൂണിറ്റായ നാല് കിടപ്പുമുറികളുള്ള അപ്പാര്‍ട്ട്മെന്റിന് 15 ദശലക്ഷം ദിര്‍ഹം (34,02,40,702 രൂപ) വിലയും ചതുരശ്ര അടിക്ക് 3,339 ദിര്‍ഹം (75,737 രൂപ) വിലയും വന്നു.

2023ല്‍ 45 ബ്രാന്‍ഡഡ് റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ വില്‍പ്പന നടത്തി. ഏറ്റവും ചെലവേറിയ യൂണിറ്റ് 33 ദശലക്ഷം ദിര്‍ഹം (74,85,38,980 രൂപ) വില വന്നു. ആകെ 8,822 ചതുരശ്ര അടിയാണ് ഇത്രയും റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ക്ക് ഉള്ളത്. 14 വര്‍ഷം മുമ്പ് തുറന്ന ബുര്‍ജ് ഖലീഫ ഭവന വില്‍പ്പനയിലൂടെ 9.8 ബില്യണ്‍ ദിര്‍ഹം (2,22,30,35,33,788 രൂപ) നേടിയിട്ടുണ്ട്. 2010 മുതലുള്ള ഡൗണ്‍ടൗണ്‍ വില്‍പ്പനയുടെ എട്ട് ശതമാനമാണിത്. കഴിഞ്ഞ 14 വര്‍ഷത്തിനിടെ 1,756 വില്‍പ്പന ഇടപാടുകളാണ് നടന്നത്.

2021 മാര്‍ച്ച് മുതല്‍ നഗരത്തിലുടനീളമുള്ള അപാര്‍ട്ട്‌മെന്റുകളുടെ ശരാശരി വില 38 ശതമാനം ഉയരാന്‍ കാരണം ബുര്‍ജ് ഖലീഫയിലെ അപാര്‍ട്ട്‌മെന്റുകള്‍ക്കുണ്ടായ അസാധാരണമായ ഡിമാന്‍ഡ് ആണെന്ന് റിയല്‍ എസ്റ്റേറ്റ് കമ്പനിയായ നൈറ്റ് ഫ്രാങ്കിന്റെ പാര്‍ട്ണറും മിഡില്‍ ഈസ്റ്റ് റിസര്‍ച്ച് മേധാവിയുമായ ഫൈസല്‍ ദുറാനി ചൂണ്ടിക്കാട്ടി. സമ്പന്നരും സെലിബ്രിറ്റികളും ദുബായ് നഗരത്തെ രണ്ടാം വീടായി കണക്കാക്കുകയും ലോകത്തെ മികച്ച ഹോം മാര്‍ക്കറ്റുകളിലൊന്നായി ദുബായ് മാറുകയും ചെയ്തതോടെ ലോകത്തിന്റെ എല്ലാം ഭാഗത്തുനിന്നുമുള്ള ഉപഭോക്താക്ക ളെയും ഡീലര്‍മാരെയും നഗരം ആകര്‍ഷിക്കുന്നു.

2021 മാര്‍ച്ച് മുതല്‍ നഗരത്തിലെ മറ്റ് കെട്ടിടങ്ങളെക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞ ബുര്‍ജ് ഖലീഫയക്ക് ഇക്കാലയളവില്‍ 55.4 ശതമാനം വില വര്‍ധിച്ചതായി ഫൈസല്‍ ദുറാനി പറഞ്ഞു. ബുര്‍ജ് ഖലീഫയില്‍ വില്‍പ്പനയ്ക്ക് ലഭ്യമായ അപാര്‍ട്ട്‌മെന്റു കളില്‍ 52 ശതമാനം കുറവുണ്ടായത് ഉടമസ്ഥര്‍ കൂടുതല്‍ കാലം ഇവിടെ താമസിക്കാന്‍ ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Read Previous

ഹജ്ജ് കരാര്‍ ഒപ്പിടാന്‍ കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയും വി മുരളീധരനും മറ്റന്നാള്‍ ജിദ്ദയില്‍, ഹജ്ജ് ക്വാട്ടയില്‍ മാറ്റമില്ല; ഇന്ത്യയില്‍ നിന്ന് 1,75,000 പേരാണ് ഇത്തവണ ഹജ്ജിനെത്തുക

Read Next

ഇനി മുതല്‍ ബഹിരാകാശത്ത് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം; പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആര്‍ഒ

Leave a Reply

Your email address will not be published. Required fields are marked *

Most Popular