മാസപ്പടി; സിഎംആർഎൽ എംഡി ശശിധരൻ കർത്തക്ക് ഇഡി നോട്ടീസ്


കൊച്ചി: സ്വകാര്യ കരിമണൽ ഖനന കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എം‍ഡി ശശിധരൻ കർത്തക്ക് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). എക്സാ ലോജിക് സൊലൂഷനുമായുള്ള മാസപ്പടി കേസിൽ തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ്.

അതിനിടെ സിഎംആർഎൽ പ്രതിനിധികൾക്ക് ഇന്ന് ​ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിരുന്നു. സിഎംആർഎൽ ഫിനാൻസ് വിഭാ​ഗം ഉദ്യോ​ഗസ്ഥരോട് രേഖകൾ സഹിതം ഹാജരാകാനായിരുന്നു നിർദേശം. എന്നാൽ ആരും ഹാജരായില്ല. ഹാജരാകാത്തതിന്റെ കാരണവും പ്രതിനിധികൾ വ്യക്തമാക്കിയിട്ടില്ല. അതിനി ടെയാണ് കർത്തയ്ക്ക് ഇ‍ഡി നോട്ടീസ് അയച്ചിരിക്കുന്നത്. മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തെളിവെടുപ്പ് തുടരുന്നതിനിടെയാണ് നോട്ടീസ് നൽകിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാ ലോജിക് സൊലൂഷൻസും സ്വകാര്യ കരിമണൽഖനന കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. നൽകാത്ത സേവനത്തിനാണ് സിഎംആർഎൽ മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയതെന്നാണ് ആരോപണം.


Read Previous

അമേരിക്കയുടെയും റഷ്യയുടെയും ഉപഗ്രഹങ്ങള്‍ 10 മീറ്റര്‍ മാത്രം അകലത്തില്‍ നേര്‍ക്കുനേര്‍; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക് #The US and Russian satellites are only 10 meters apart

Read Next

റിയാസ് മൗലവി വധം: പ്രതികള്‍ പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം, വിചാരണക്കോടതിയുടെ പരിധിവിട്ട് പോകരുതെന്ന് ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular