റിയാസ് മൗലവി വധം: പ്രതികള്‍ പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം, വിചാരണക്കോടതിയുടെ പരിധിവിട്ട് പോകരുതെന്ന് ഹൈക്കോടതി


കൊച്ചി: റിയാസ് മൗലവി വധക്കേസില്‍ പ്രതികള്‍ക്കെതിരെ ശക്തമായ തെളിവു ണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിചാരണ കോടതി തെളിവ് പരിശോധി ക്കുന്നതില്‍ പരാജയപ്പെട്ടു. ഏഴുവര്‍ഷം ജാമ്യം ലഭിക്കാതെ പ്രതികള്‍ ജയിലില്‍ കിടന്നത് തെളിവ് ശക്തമായതിനാലാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി നടപടിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മൂന്ന് പ്രതികള്‍ക്കും ഹൈക്കോടതി നോട്ടിസ് അയച്ചു. പ്രതികള്‍ പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണമെന്നും വിചാരണക്കോടതിയുടെ പരിധി വിട്ടു പോകരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കേസില്‍ ഒന്നു മുതല്‍ മൂന്ന് വരെ പ്രതികളായ അജേഷ്, നിഥിന്‍കുമാര്‍, അഖിലേഷ് എന്നിവരെ ഇക്കഴിഞ്ഞ മാര്‍ച്ച് 30നാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ.ബാലകൃഷ്ണന്‍ വെറുതെ വിട്ടത്. മതവിദ്വേഷത്തെ തുടര്‍ന്ന് 2017 മാര്‍ച്ച് 20ന് മഥൂര്‍ മുഹ്യദ്ദീന്‍ പള്ളിയില്‍ കയറി രാത്രി റിയാസ് മൗലവിയെ കൊലപ്പെടുത്തിയെ ന്നാണ് കേസ്.


Read Previous

മാസപ്പടി; സിഎംആർഎൽ എംഡി ശശിധരൻ കർത്തക്ക് ഇഡി നോട്ടീസ്

Read Next

പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാന ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്; നരേന്ദ്ര മോഡിയും രാഹുല്‍ ഗാന്ധിയും 15 ന് എത്തും #Narendra Modi and Rahul Gandhi will arrive on the 15th

Leave a Reply

Your email address will not be published. Required fields are marked *

Most Popular