നവകേരള സദസിന് ശേഷം മന്ത്രിസഭ പുന:സംഘടന; ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരാകും


അഹമ്മദ് ദേവര്‍കോവിലിനു പകരം രാമചന്ദ്രന്‍ കടന്നപ്പള്ളിയും ആന്റണിരാജുവിനു പകരം കെ ബി ഗണേഷ് കുമാറും മന്ത്രിമാരാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. നാല് ഘടകകക്ഷികള്‍ക്ക് രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം നല്‍കാനാ യിരുന്നു ഇടതു മുന്നണി തീരുമാനം. നവംബര്‍ 20ന് സര്‍ക്കാരിന് രണ്ടര വര്‍ഷം പൂര്‍ത്തിയാകും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടനം ഡിസംബര്‍ 24ന് അവസാനിക്കും. നവകേരള സദസിന് ശേഷം മന്ത്രിസഭ പുന:സംഘടിപ്പിക്കും. മറ്റു മന്ത്രിമാരുടെ മാറ്റം ഉണ്ടാകില്ലെന്ന സൂചനയും അദ്ദേഹം നല്‍കി.

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് കടുത്ത അവഗണനയാണ് കാണിക്കുന്നതെന്നും കേരളത്തിന് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍പോലും നല്‍കുന്നില്ലെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. 71000 കോടി രൂപ കേരളം കുടിശിക പിരിച്ചെടുത്ത് വളര്‍ച്ച ശക്തിപ്പെട്ട പ്പോള്‍ ഓഡിറ്റ് ഡിപാര്‍ട്ട്‌മെന്‌റ് ചൂണ്ടിക്കാണിച്ചത് കുടിശിക പിരിക്കുന്നില്ലെന്നുള്ള തെറ്റായ നിരീക്ഷണമാണെന്നും ജയരാജന്‍ മാധ്യമങ്ങളോടു പറഞ്ഞു. ഈ വര്‍ഷം ഏതാണ്ട് 71000 കോടിയോളം രൂപ പഴയ കുടിശികകള്‍ പിരിച്ചെടുക്കാന്‍ സര്‍ക്കാരിനു സാധിച്ചു. കഴിഞ്ഞ വര്‍ഷം പിരിച്ചെടുത്തത് 481000 കോടിയാണ്.

ഒന്നാം കമ്മ്യൂണിസ്റ്റ മന്ത്രിസഭയുടെ കാലംതൊട്ട് ഇന്നുവരെയുള്ള കുടിശികകളെല്ലാം കൂട്ടിച്ചേര്‍ത്ത് അതെല്ലാമാണ് കുടിശികയെന്ന് വ്യാഖ്യാനിക്കാന്‍ കേരള വിരോധികള്‍ ക്കു മാത്രമേ സാധിക്കുവെന്നും ജയരാജന്‍ പറഞ്ഞു. 1957 നുശേഷം കുടിശിക വരുത്തിയവരിൽ പലരും ഇന്ന് ജീവിച്ചിരിക്കുന്നില്ല. പല സ്ഥാപനങ്ങളുമില്ല. പലതും പിരിച്ചെടുക്കാന്‍ സാധിക്കില്ല. ഇതെല്ലാം ചൂണ്ടിക്കാണിച്ച് കേരളത്തെ കുറ്റപ്പെടുത്താ നുള്ള ശ്രമമാണ് നടത്തിയത്. കേരളം പരമാവധി കുടിശിക പിരിച്ചെടുത്ത് വികസന പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ കേന്ദ്രഗവണ്‍മെന്‌റ് കേരളത്തോട് അങ്ങേയറ്റത്തെ അവഗണനയാണ് കാണിക്കുന്നത്. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പോലും കേന്ദ്രം കേരളത്തിനു നല്‍കുന്നില്ല.

58000 കോടിരൂപ കേരളത്തിനു കേന്ദ്രം തരേണ്ടിയിരുന്ന സഹായങ്ങള്‍ റദ്ദ് ചെയ്തിരി ക്കുകയാണ്. ഇതിനെതിരെ ഒരു ശബ്ദവും യുഡിഎഫിന്‌റെ ഭാഗത്തുനിന്നില്ല. ഇവിടെ നിന്ന് 18 എംപിമാര്‍ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അവരാരും കേരള ത്തിന്‌റെ താല്‍പര്യങ്ങള്‍ക്കുവേണ്ടി അവിടെ ഒരു നടപടികളും സ്വീകരിക്കുന്നില്ല.

പാര്‍ലമെന്‌റ് സമ്മേളനത്തിനു തൊട്ടുമുന്‍പ്, മുഖ്യമന്തി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കേരളത്തിന്‌റെ ആവശ്യങ്ങള്‍ക്കുവേണ്ടി പാര്‍ലമെന്‌റില്‍ എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണം എന്നൊക്കെ അഭ്യര്‍ഥിച്ചെങ്കിലും അതിനോട് മുഖം തിരിഞ്ഞു നടക്കുന്ന നിലപാടാണ് യുഡിഎഫ് എംപിമാര്‍ സ്വീകരിച്ചത്. കേന്ദ്ര സര്‍ക്കാരിന് കേരളത്തിന്‌റെ ആവശ്യങ്ങളടങ്ങുന്ന നിവേദനം കൊടുക്കുന്നതില്‍ ഒപ്പുവയ്ക്കാന്‍ പോലും കേരളത്തിലെ 18 എംപിമാരും തയാറായില്ല. അതാണ് യുഡിഎഫിന്‌റെ മനോഭാവമെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

അവഗണന, അര്‍ഹതപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കല്‍, കേരളത്തിന്‌റെ വികസനങ്ങളെ മുരടിപ്പിക്കല്‍ എന്നീ തരത്തിലുള്ള സമീപനങ്ങളാണ് കേന്ദ്ര ഗവണ്‍മെന്‌റ് കേരളത്തോട് സ്വീകരിച്ചുവരുന്നത്. കേന്ദ്രഗവണ്‍മെന്‌റിന്‌റെ കേരള വിരോധപരമായ സമീപനത്തിന്‌റെ ഭാഗമായി എല്‍ഡിഎഫ് സംസ്ഥാനാടി സ്ഥാനത്തില്‍ വിപുലമായ കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നു. സംസ്ഥാ നാടിസ്ഥാനത്തിലും ജില്ല അടിസ്ഥാനത്തിലും പ്രത്യേകമായി യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് ഈ പ്രശ്‌നങ്ങള്‍ അവരുടെ മുമ്പാകെ അവതരിപ്പിക്കുകയും എല്ലാവരുടെയും സഹകരണത്തോടെ കേന്ദ്രഗവണ്‍മെന്‌റിന്‌റെ നയത്തിനെതിരായി പ്രതിഷേധം വളര്‍ത്തിയെടുക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് ജയരാജന്‍ പറഞ്ഞു.

കേരളത്തില്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ മുഖ്യമന്ത്രിയും മറ്റെല്ലാ സഹമന്ത്രിമാരും കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ജനങ്ങളുമായി ഇടപഴകുന്നതിനു വേണ്ടിയുള്ള കൂട്ടായ്മ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തിരിക്കുന്നു. ആ പരിപാടികള്‍ക്കിടയില്‍ ത്തന്നെ സെമിനാറുകളും സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. റെയില്‍വേയുടെ കാര്യത്തില്‍ കേരളത്തോട് തികഞ്ഞ അവഗണയാണ കാണിക്കുന്നത്. ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 1050 കോടി രൂപ കേരളത്തിന്‌റെ റെയില്‍വേയില്‍ നല്‍കുന്ന പദ്ധതി വിഹിതം കുറച്ചിരിക്കുകയാണ്. നേരത്തേ വാഗ്ദാനം ചെയ്തിട്ടുള്ള പദ്ധതികളൊന്നും കേരളത്തില്‍ നടപ്പാക്കുന്നില്ല,

കേരളത്തിലെ ജനങ്ങള്‍ക്ക് റെയില്‍ മാര്‍ഗം സഞ്ചരിക്കാനുള്ള സൗകര്യങ്ങള്‍ വിപുലീ കരിക്കണം. കേന്ദ്രഗവണ്‍മെന്‌റ് വന്ദേഭാരത് രണ്ട് ട്രെയിന്‍ കേരളത്തിന് അനുവിച്ചു. ഇത് കൂടുതല്‍ സൗകര്യപ്രദമാണെന്നത് ശരിയാണ് പക്ഷേ മറ്റ് യാത്രക്കാരെല്ലാം വലിയ പ്രയാസങ്ങള്‍ അനുഭവിക്കകുയാണ്. ട്രെയിന്‍ കോച്ചില്ല. കേരളത്തിലെ ട്രെയിനുകള്‍ പഴകി ദ്രവിച്ച കോച്ചുകളാണ്. പുതിയ കോച്ചുകള്‍ വേണം. കേരളം റെയില്‍വേക്ക് ഏറ്റവും അ ധികം ലാഭം ഉണ്ടാക്കിക്കൊടുക്കുന്ന സംസ്ഥാനമാണ്. ആ നിലയില്‍ കേരളത്തോടുള്ള അവഗണന അവസാനിപ്പിച്ച് സൗകര്യപ്രദമായ യാത്രകള്‍ക്കുള്ള സൗകര്യങ്ങളും കൂടുതല്‍ ട്രെയിനുകളും അനുവിക്കണമെന്നാണ് എല്‍ഡിഎഫ് റെയില്‍വേുടെ കാര്യത്തില്‍ കേന്ദ്രഗവണ്‍മെന്‌റിനോട് ആവശ്യപ്പെടുന്നത്.

കേരളത്തിന്‌റെ ഈ ആവശ്യങ്ങള്‍ എല്ലാം ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രി ഉള്‍പ്പടെ മുഴുവന്‍ മന്ത്രിമാരും മുഴുവന്‍ എംഎല്‍എ മാരും ഇടതുപക്ഷ മുന്നണിയുടെ എല്ലാ എംപിമാരും സംസ്ഥാന നേതാക്കളും ഉള്‍പ്പടെയുള്ളവര്‍ ഡല്‍ഹിയില്‍ ജനുവരിയില്‍ സമരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും ജയരാജന്‍ പറഞ്ഞു


Read Previous

അദ്ദേഹം സ്യൂട്ട് ആവർത്തിച്ച് ഉപയോഗിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?’: പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

Read Next

വരുന്നു വിലക്കയറ്റം; അവശ്യ സാധനങ്ങളുടെ വില കൂടും, സബ്‌സിഡിയുള്ള 13 സാധനങ്ങളുടെ വില കൂട്ടാന്‍ എല്‍ഡിഎഫ് അനുമതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular