അദ്ദേഹം സ്യൂട്ട് ആവർത്തിച്ച് ഉപയോഗിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?’: പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി


പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി ദിവസവും ധരിക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ സ്യൂട്ടുകളാണെന്ന് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. മധ്യപ്രദേശിലെ സത്‌നയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “ഒരു ദിവസം ലക്ഷക്കണക്കിന് രൂപ വിലയുള്ള 1-2 സ്യൂട്ടെങ്കിലും അദ്ദേഹം ധരിക്കും. മോദിജി തന്റെ വസ്ത്രം ആവർത്തിച്ച് ഉപയോഗിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ഞാൻ ഈ ഒരൊറ്റ വെള്ള ഷർട്ട് മാത്രമേ ധരിക്കാറുള്ളു.”- രാഹുൽ ഗാന്ധി പറഞ്ഞു.

ഞാൻ പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ടു, എല്ലാ പ്രസംഗത്തിലും ഞാൻ ഒബിസി സമുദായത്തിൽ പെട്ടവനാണെന്ന് അദ്ദേഹം ആവർത്തിച്ച് പറയാറുണ്ടായിരുന്നു, ഇത് ആവർത്തിച്ച് പറഞ്ഞാണ് അദ്ദേഹം പ്രധാനമന്ത്രിയായത്. എന്നാൽ ജാതി അടിസ്ഥാന മാക്കിയുള്ള സെൻസസിനെക്കുറിച്ച് ഞാൻ പറയാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ നിന്ന് ജാതി അപ്രത്യക്ഷമായി. ഞാൻ അതിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഇന്ത്യയിൽ ജാതിയില്ല എന്ന് മോദി പറഞ്ഞു തുടങ്ങി.

ജാതി സെൻസസ് ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു വിപ്ലവകരമായ ചുവടുവെപ്പാണ്, അധികാരത്തിലെത്തിയാൽ മധ്യപ്രദേശിലും ദേശീയ തലത്തിലും സർവേ നടത്തുമെന്നും രാഹുൽ വ്യക്തമാക്കി. മധ്യപ്രദേശിലെ വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയ്‌ക്കെതിരെയും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രത്തിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. “സംസ്ഥാനത്ത് അധികാരത്തിലെത്തിയ ശേഷം ആദ്യം ചെയ്യേണ്ടത് മധ്യപ്രദേശിലെ ഒബിസികളുടെ കൃത്യമായ എണ്ണം അറിയാൻ ജാതി സെൻസസ് നടത്തുകയാണ്. ഇത് എല്ലാ പിന്നോക്ക വിഭാഗങ്ങളുടെയും എണ്ണം വെളി പ്പെടുത്തുന്ന ഒരു എക്സ്-റേ പോലെയാണ്, അതനുസരിച്ച് അവരുടെ ക്ഷേമത്തിനായി നയങ്ങൾ രൂപീകരിക്കും.”- രാഹുൽ പറഞ്ഞു.

കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ ദേശീയ തലത്തിൽ ജാതി സെൻസസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിരുദം നേടിയിട്ടും ജോലിയില്ലാത്ത നിരവധി യുവാക്കളെ ഭാരത് ജോഡോ യാത്രയ്ക്കിടെ താൻ കണ്ടതായി ബിജെപിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ വ്യക്തമാക്കി. “ഇതാണ് ഈ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അവസ്ഥ. യുവാക്കൾ കഴിവുള്ളവരും ഊർജമുള്ളവരും രാജ്യത്തെ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നവരുമാണ്, എന്നാൽ അവർക്ക് തൊഴിൽ ലഭിക്കുന്നി ല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവംബർ 17 നാണ് മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.


Read Previous

ആർ എസ് സി ഗ്ലോബൽ ബുക്ടെസ്റ്റ്; വിജയികളെ പ്രഖ്യാപിച്ചു

Read Next

നവകേരള സദസിന് ശേഷം മന്ത്രിസഭ പുന:സംഘടന; ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരാകും

Leave a Reply

Your email address will not be published. Required fields are marked *

Most Popular