ആർ എസ് സി ഗ്ലോബൽ ബുക്ടെസ്റ്റ്; വിജയികളെ പ്രഖ്യാപിച്ചു


റിയാദ് : രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ തലത്തിൽ സംഘടിപ്പിച്ച പതിനഞ്ചാം എഡിഷൻ ബുക്‌ടെസ്റ്റ് വിജയികളെ കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി പ്രഖ്യാപിച്ചു. ജനറൽ വിഭാഗത്തിൽ ശമീല ബക്കർ സിദ്ധീഖ് (സൗദി അറേബ്യ) ഒന്നാം സ്ഥാനത്തിനും, അബ്ദുൽ സത്താർ (സൗദി അറേബ്യ) രണ്ടാം സ്ഥാനത്തിനും അർഹരായി. ഇംഗ്ലീഷ് ഭാഷയിൽ വിദ്യാർഥികൾക്ക് പ്രത്യേകമായി നടത്തിയ ബുക്‌ടെസ്റ്റിൽ ജൂനിയർ വിഭാഗത്തിൽ നഫീസ ദിന (സൗദി അറേബ്യ) ഒന്നാം സ്ഥാനവും, റാഷിദ് അബ്ദുൽ സത്താർ (സൗദി അറേബ്യ) രണ്ടാം സ്ഥാനവും നേടി.

സീനിയർ വിഭാഗത്തിൽ ആയിഷ മൻസൂർ (സൗദി അറേബ്യ) ഒന്നാം സ്ഥാനവും, നൂറുൽ ഹുദാ സലീം (സൗദി അറേബ്യ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജനറൽ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം അൻപതിനായിരം രൂപ, ഇരുപത്തയ്യായിരം രൂപ അവാർഡ് തുകയും, സീനിയർ – ജൂനിയർ വിഭാഗത്തിലെ ഒന്നും രണ്ടും സ്ഥാന ക്കാർക്ക് യഥാക്രമം പതിനായിരം രൂപ, അയ്യായിരം രൂപ സമ്മാനമായി നൽകും. വിജയി കൾക്കുള്ള അവാർഡ് തുകയും അംഗീകാര പത്രവും മദീനയിൽ നടക്കുന്ന സൗദി വെസ്റ്റ് പ്രവാസി സാഹിത്യോത്സവ് വേദിയിൽ വെച്ച് കൈമാറും.

തിരുനബി (സ്വ) തങ്ങളുടെ ചരിത്രം പഠിക്കുന്നതിനും, വായന സംസ്കാരം വളർത്തു ന്നതിനും ഗ്ലോബൽ അടിസ്ഥാനത്തിൽ നടന്നു വരുന്ന ആർ എസ് സി ബുക്‌ടെസ്റ്റിന്റെ പതിനഞ്ചാം എഡിഷനിൽ ഐ പി ബി പ്രസിദ്ധീകരിച്ച ഡോ. മുഹമ്മദ് ഫാറൂഖ് നഈമിയുടെ “മുഹമ്മദ് നബി (സ്വ)’ എന്ന പുസ്തകം അടിസ്ഥാത്തിൽ ജനറൽ വിഭാഗത്തിനും “ദി ഗൈഡ് ഈസ് ബോൺ’ എന്ന ഇംഗ്ലീഷ് പുസ്തകം അടിസ്ഥാനത്തിൽ ജൂനിയർ, സീനിയർ വിഭാഗത്തിനുമാണ് ബുക്‌ടെസ്റ്റ് നടന്നത്.

പതിനഞ്ചാം എഡിഷനിൽ ഗൾഫ് രാജ്യങ്ങൾ, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഇന്ത്യ ഒഴികെയുള്ള മറ്റു ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മത്സരാർത്ഥി കൾ പങ്കെടുത്തു. ഓൺലൈൻ രജിസ്ട്രേഷൻ വഴി ബുക്ക് വിതരണം ചെയ്താണ് പരീക്ഷാർത്ഥികളെ തയ്യാറാക്കിയത്. പ്രിലിമിനറി പരീക്ഷ എഴുതി യോഗ്യത നേടിയ വർക്കായിരുന്നു ഫൈനൽ പരീക്ഷ നടന്നത്. ഗ്ലോബൽ തലത്തിൽ 10282 പേർ ബുക്ടെ സ്റ്റിൽ പങ്കെടുത്തു. പരീക്ഷ റിസൾട്ട് http://www.booktest.rsconline.org/ സൈറ്റിൽ ലഭ്യമാണ്


Read Previous

യുഎഇ എല്ലാം സാധ്യമെന്ന് തെളിയിച്ച രാജ്യമെന്ന് സുനിത വില്യംസ്; ബഹിരാകാശ വാസം ദുഷ്‌കരമെന്ന് ഹസ്സ അൽ മൻസൂരി

Read Next

അദ്ദേഹം സ്യൂട്ട് ആവർത്തിച്ച് ഉപയോഗിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?’: പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular