ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
ന്യൂഡല്‍ഹി: വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ അമിത് ഷായെ കണ്ടു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് എംപിമാര്‍ ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. വയനാടിന് 2221 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടതായി പ്രിയങ്കാ ഗാന്ധി പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇക്കാര്യത്തില്‍ എടുത്ത നടപടികള്‍ അറിയിക്കാമെന്ന് അമിത് ഷാ
ഷൊര്‍ണൂര്‍: സാങ്കേതിക തകരാറിനെ തുടര്‍ന്ന് വഴിയില്‍ പിടിച്ചിട്ട വന്ദേഭാരത് ഒടുവില്‍ യാത്ര പുനരാരംഭിച്ചു. എഞ്ചിനിലെ ബാറ്ററി തകരാറിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം മൂന്നര മണിക്കൂര്‍ വഴിയിലായതിന് ശേഷമാണ് ട്രെയിന്‍ യാത്ര തുടരുന്നത്. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനിന് അങ്കമാ ലിയില്‍ ഇന്നത്തേക്ക് പ്രത്യേക സ്റ്റോപ്പും അനുവദിച്ചു.
റിയാദ് : ഹൃസ്വ സന്ദർശനാർത്ഥം റിയാദിൽ എത്തിയ മുൻ യുണൈറ്റഡ് എഫ് സി പ്രസിഡണ്ടും സ്ഥാപക നേതാവുമായ ശിഹാബ് പാഴൂരിനു നിലവിലെ യുണൈറ്റഡ് എഫ് സി & ഹാഫ് ലൈറ്റ് എഫ് സി ടീമുകൾ സംയുക്തമായി സ്വീകരണം നൽകി. 24 വർഷകാലം റിയാദിലെ പ്രവാസി ആയിരുന്നശേഷം തത്കാലം പ്രവാസ
ന്യൂയോര്‍ക്ക്: മലയാള സിനിമാ രംഗത്ത് തന്റേതായ ഒരിടം സൃഷ്ടിച്ച മഹനടനും തിരക്കഥാകൃത്തും, സംവിധായകനുമായ ശ്രീനിവാസനെ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക, ഫെബ്രുവരി 1-ന് കേരളത്തിൽ വെച്ചു നടക്കുന്ന കെ.എച്ച്. എൻ.എ.യുടെ കേരള സംഗമ വേദിയിൽ ചലച്ചിത്ര പ്രതിഭാ പുരസ്കാരം നല്‍കി ആദരിക്കുന്നു. അന്നേ ദിവസം തന്നെ സുപ്രസിദ്ധ
തിരുവനന്തപുരം: എന്‍എസ്എസ് അടക്കമുള്ള സംഘടനകളുടെ പ്രാമാണിത്വം ചെറുക്കാന്‍ നായാടി മുതല്‍ നസ്രാണി വരെ എന്ന പുതിയ സാമൂഹിക കൂട്ടായ്മയ്ക്ക് എസ്എന്‍ഡിപി യോഗം. തിങ്കളാഴ്ച മൈസൂരില്‍ നടന്ന സംഘടനയുടെ നേതൃക്യാ മ്പിന്റെ സമാപനത്തിലായിരുന്നു ആഹ്വാനം. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുന്നോട്ടുവച്ച ആശയം ക്യാമ്പ് ഐകകണ്‌ഠ്യേന പാസാക്കിയതായി
കൊച്ചി; അസംഘടിതരായ പ്രാദേശിക ലേഖകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഐ എഫ് ഡബ്ലിയു ജെ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ക്ഷേമനിധി പോലും നിലവിൽ നിഷേധിക്കുന്ന സാഹചര്യമാണ്. വർഷങ്ങളോളം കുറഞ്ഞ വേതനത്തിൽ കരാറടിസ്ഥാനത്തിൽ തൊഴിലെടുക്കുന്ന പ്രാദേശിക ലേഖകർക്ക് മറ്റ് സർക്കാർ സുരക്ഷ യാതൊന്നുമില്ല. ഇതിനൊരു വ്യക്തത വരുത്തണമെന്ന് സംഘടന സർക്കാരിനോട്
കൊച്ചി: ശബരിമലയില്‍ സമരം വിലക്കി ഹൈക്കോടതി. പമ്പ, സന്നിധാനം എന്നിവി ടങ്ങളില്‍ സമരങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്നും ഡോളി സമരങ്ങള്‍ പോലുള്ളവ ആവര്‍ത്തിക്കരുതെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ശബരിമല തീര്‍ഥാനടന കേന്ദ്രമാണെന്നും സമരങ്ങള്‍ ആരാധനാവകാശത്തെ ബാധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഡോളി സമരത്തില്‍ ഹൈക്കോടതി ദേവസ്വം ബഞ്ച് വിശദീകരണം തേടിയിരുന്നു. ഡോളി
തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എഡിജിപി എം ആര്‍ അജിത്കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. അനധികൃത സ്വത്തില്ലെന്നാണ് അജിത് കുമാര്‍ മൊഴി നല്‍കിയത്. തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ മതമൗലിക വാദികളാണെന്നും എഡിജിപി അജിത് കുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളിൽ ഡിജിപി നടത്തിയ
തൃശൂര്‍: സാഹിത്യ നിരൂപകനും അധ്യാപകനുമായിരുന്ന എംആര്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. എറണാകുളത്തെ സാന്ത്വന പരിചരണ കേന്ദ്രത്തില്‍ ഇന്നുപുലര്‍ച്ചെ 1.15ന് ഹൃദയാഘാതം മൂലമാണ് മരണം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിവിധ ആശുപത്രികളിലെ ചികിത്സയ്ക്ക് ശേഷം രണ്ടുദിവസം മുന്‍പാണ് ഇവിടെ പ്രവേശിപ്പിച്ചത്. തൃശൂര്‍ പോട്ടോരിലായിരുന്നു ജനനം. തൃശൂര്‍ വിവേകോദയം ബോയ്‌സ്
കൊല്ലം: കൊല്ലം ചെമ്മാന്‍മുക്കില്‍ ഭാര്യ അനിലയെ പെട്രോള്‍ ഒഴിച്ച് ഭര്‍ത്താവ് തീ കൊളുത്തി കൊലപ്പെടുത്താന്‍ കാരണം സംശയരോഗമെന്ന് പൊലീസ് എഫ്‌ഐആര്‍. അനിലയും ബേക്കറി നടത്തിപ്പില്‍ പങ്കാളിയായ ഹനീഷും തമ്മിലുള്ള സൗഹൃദം ഭര്‍ത്താവ് പത്മരാജന്‍ എതിര്‍ത്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് എഫ്‌ഐആര്‍ പറയുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദത്തിലുള്ള വൈരാഗ്യമാണ് കൊല