ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തൃശൂര്‍: കെഎസ്ആര്‍ടിസി ബസിലെ പ്രസവമെടുത്ത ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മന്ത്രി കെബി ഗണേഷ് കുമാറിന്റെ അനുമോദനം. തൃശൂര്‍ ഡിടിഒ ഉബൈദിന്റെ നേതൃത്വത്തില്‍ അമല ആശുപത്രിയിലെത്തി ഇവരെ അനുമോദിക്കുകയും കുഞ്ഞിനുള്ള സമ്മാനം കൈമാറുകയും ചെയ്തു. ഇന്നലെ തൃശ്ശൂര്‍ പേരാമംഗലത്ത് വെച്ചായിരുന്നു ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്
കൊച്ചി: പൊലീസുകാർ മേലധികാരികളെ എടാ, പോടാ എന്നു വിളിക്കുമോ എന്ന് ഹൈക്കോടതി. കാലം മാറിയിട്ടും പൊലീസ് മാറിയോ എന്നത് സംശയമാണെന്നും കോടതി പറഞ്ഞു. പാലക്കാട് ആലത്തൂർ പൊലീസ് സ്റ്റേഷനിൽ കോടതി ഉത്തരവു മായി എത്തിയ അഭിഭാഷകനോട് എസ്ഐ മോശമായി പെരുമാറിയ സംഭവത്തിലെ പൊലീസ് നിലപാടിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു പരാമർശം.
കൊച്ചി: നനഞ്ഞു കുതിർന്ന കിടക്കകളും സോഫകളും...ചെളിയിൽ പുതഞ്ഞ കംപ്യൂട്ടറുകൾ...ആകെ മുങ്ങിയ കാറുകൾ ടോവിങ് വാഹനങ്ങളിൽ കെട്ടിവലിച്ച് നന്നാക്കാൻ കൊണ്ടുപോകുന്നു... വെള്ളം കയറിയ ബൈക്കുകളും സ്‌കൂട്ടറുകളും അനക്കമറ്റിരിക്കുന്നു. കരച്ചിലിന്റെ വക്കിലിരുന്ന് മൂലേപ്പാടത്തുകാർ വീടുകൾ തുടച്ച് വൃത്തിയാക്കുകയായിരുന്നു. നോക്കിയിരിക്കെ വീണ്ടും മഴ വന്നു...വീണ്ടും വെള്ളമിരച്ചെത്തി...കളമശ്ശേരി മൂലേപ്പാടം കൊച്ചിയുടെ പ്രളയ ഹോട്ട്‌സ്‌പോട്ട് ആയി
കണ്ണൂര്‍: ബജറ്റ് ടൂറിസം സെല്ലിലെ സ്ഥിരം യാത്രക്കാരുടെ ഏറെ നാളത്തെ ആഗ്രഹം പൂര്‍ത്തീകരിച്ചുകൊണ്ട് കെ.എസ്.ആര്‍.ടി.സി. കൊല്ലൂര്‍-മൂകാംബിക തീര്‍ഥാടന യാത്ര ആരംഭിക്കുന്നു. ജൂണ്‍ 14, 21, 28 തീയതികളിലാണ് യാത്ര ഒരുക്കുന്നത്. രാത്രി എട്ടിന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ നാലിന് കൊല്ലൂരില്‍ എത്തുന്ന തരത്തിലാണ് യാത്ര. ക്ഷേത്രദര്‍ശനം, തുടര്‍ന്ന് കുടജാദ്രിയിലേക്ക്
കല്പറ്റ: ഒരുകോടിയിലധികം രൂപ ചെലവഴിച്ചിട്ടും വയനാട് വന്യജീവിസങ്കേതത്തിലെ മഞ്ഞക്കൊന്ന നിര്‍മാര്‍ജനം പാളി. മഴപെയ്തതോടെ, അടിയോടെ വെട്ടിയ ഭാഗത്തെല്ലാം കൊന്ന തളിര്‍ത്തുവളരുകയാണ്. ഒരുമീറ്ററോളം മരത്തിന്റെ തൊലി ചെത്തിക്കളയുന്നതോടെ ഉണങ്ങിപ്പോവുമെന്നാണ് വനംവകുപ്പ് അവകാശപ്പെട്ടിരുന്നത്. മഴക്കാലം കഴിഞ്ഞ് അടുത്ത ദൗത്യം തുടങ്ങുമ്പോഴേക്കും കാട്ടില്‍ കൊന്ന നിറയും. ചെയ്തതെല്ലാം ആവര്‍ത്തിക്കേണ്ടിവരും. വേരോടെ പിഴുതെടുക്കണമെന്നും വനംവകുപ്പിന്റെ
അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പെരിന്തല്‍മണ്ണ: കെട്ടിട ഉടമസ്ഥാവകാശം മാറ്റിനല്‍കുന്നതിന് പണം ആവശ്യപ്പെട്ട നഗരസഭാ റവന്യൂ ഇന്‍സ്പെക്ടറെ വിജിലന്‍സ് സംഘം അറസ്റ്റുചെയ്തു. പെരിന്തല്‍മണ്ണ നഗരസഭയിലെ റവന്യൂ ഇന്‍സ്പെക്ടര്‍ വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി മൈലാഞ്ചിപ്പറമ്പില്‍ ഉണ്ണിക്കൃഷ്ണനെ(50)യാണ് മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പി. ഫിറോസ് എം. ഷഫീഖിന്റെ നേതൃത്വത്തില്‍ അസ്റ്റുചെയ്തത്. പരാതിക്കാരനായ പെരിന്തല്‍മണ്ണയിലെ വെറ്ററിനറി ഡോക്ടര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കീം എഞ്ചിനീയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷകള്‍ ഈ വര്‍ഷം മുതല്‍ ഓണ്‍ലൈനായി നടത്തും. ജൂണ്‍ അഞ്ചു മുതല്‍ ഒന്‍പതു വരെ വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 130 സര്‍ക്കാര്‍, സ്വാശ്രയ, സ്ഥാപനങ്ങളിലെ 198 പരീക്ഷാ കേന്ദ്രങ്ങളിലും ഡല്‍ഹിയിലെ രണ്ട് പരീക്ഷാ കേന്ദ്രങ്ങളിലും മുംബൈ,
തിരുവനന്തപുരം: കോവളത്ത് സ്കൂട്ടറിന്‍റെ പിന്നില്‍ നിന്ന് തെറിച്ചു വീണ് വീട്ടമ്മ മരിച്ചു. മുക്കോല സ്വദേശി സുശീലയാണ് മരിച്ചത്. അതിശക്തമായ മഴയെ തുടര്‍ന്ന് സ്കൂട്ടറിന് പിന്നിലിരുന്ന് കുട നിവര്‍ത്തുന്നതിനിടെ സുശീല റോഡിലേക്ക് വീഴുകയായിരുന്നു. റോഡില്‍ തലയിടിച്ചു വീണ് രക്തം വാര്‍ന്നാണ് മരണം. കോവളം ഹോട്ടലിലെ ജീവനക്കാരിയാണ് സുശീല. മൃതദേഹം വിഴിഞ്ഞം
മലപ്പുറം: തൊഴില്‍തേടി അബുദാബിയില്‍ നിന്ന് തായ്‌ലന്റിലെത്തിയ മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശികളായ യുവാക്കളെ സായുധ സംഘം തട്ടിക്കൊണ്ടു പോയതായി പരാതി. യുവാക്കള്‍ ഇപ്പോള്‍ മ്യാന്‍മാറിലെ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളുടെ കസ്റ്റഡിയിലാണെന്ന് വിവരം. സംഭവത്തില്‍ ബന്ധുക്കള്‍ വിദേശകാര്യ മന്ത്രാലയത്തിലുള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 27നാണ് മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശികളായ ശുഹൈബ്, സഫീര്‍
തൃശൂര്‍: ശക്തന്‍ ബസ് സ്റ്റാന്‍ഡിലെ മൊബൈല്‍ ഷോപ്പില്‍ യുവാക്കളുടെ അതിക്രമം. ജീവനക്കാരനെ കത്തിയുപയോഗിച്ചു കുത്താന്‍ ശ്രമിച്ച യുവാക്കള്‍ കൗണ്ടറിന്റെ ഗ്ലാസും തല്ലിപ്പൊട്ടിച്ചു. ഇന്നലെ രാത്രി ഏഴരയോടെ ന്യൂ മൊബൈല്‍ വേള്‍ഡ് എന്ന കടയിലാണു സംഭവം. ജീവനക്കാരില്‍ ഒരാള്‍ മാത്രമാണ് ഷോപ്പിലുണ്ടായിരുന്നത്. മൊബൈല്‍ ഫോണില്‍ ചാര്‍ജ് ചെയ്യണമെന്ന ആവശ്യവുമായി എത്തിയ