Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Latest News

Latest News
അതുല്യ സംഘാടക മികവ്; തിരുത്തലിന്റെ തലയെടുപ്പ്; 19ാം വയസില്‍ നേതൃസ്ഥാനത്ത്; എതിരാളികളെ നിഷ്പ്രഭരാക്കിയ നേതൃകണിശത’

അതുല്യ സംഘാടക മികവ്; തിരുത്തലിന്റെ തലയെടുപ്പ്; 19ാം വയസില്‍ നേതൃസ്ഥാനത്ത്; എതിരാളികളെ നിഷ്പ്രഭരാക്കിയ നേതൃകണിശത’

അതുല്യ സംഘാടക മികവായിരുന്നു കാനം രാജേന്ദ്രന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ തലയെടുപ്പ്. ഈ ഒരറ്റ കാരണത്താലാവും മൂന്നാം തവണയും സിപിഐയുടെ തലപ്പത്ത് കാനം സെക്രട്ടറിയായി അവരോധിതനായത്. എതിരാളികളെ നിഷ്പ്രഭരാക്കാന്‍ ആ നേതൃകണിശതയ്ക്ക് കഴിഞ്ഞു. എംഎല്‍എ എന്നതിലപ്പുറം പാര്‍ലമെന്ററി രാഷ്ട്രീയരംഗത്തു മറ്റുനേട്ടങ്ങള്‍ ഒന്നുമില്ലാതെ തന്നെ സിപിഐയുടെ ജനകീയ മുഖമാകാന്‍ കാനത്തിന്

Latest News
പാര്‍ട്ടിയുടെ ഒടുവിലത്തെ സമ്പത്ത്;അവസാനമായി നല്ലവാക്കുകള്‍ പറഞ്ഞാണ് പിരിഞ്ഞത്; സി ദിവാകരന്‍

പാര്‍ട്ടിയുടെ ഒടുവിലത്തെ സമ്പത്ത്;അവസാനമായി നല്ലവാക്കുകള്‍ പറഞ്ഞാണ് പിരിഞ്ഞത്; സി ദിവാകരന്‍

തിരുവനന്തപുരം: പാര്‍ട്ടിയുടെ ഒടുവിലത്തെ സമ്പത്തായിരുന്നു കാനം രാജേന്ദ്രനെന്ന് സിപിഐ നേതാവ് സി ദിവാകരന്‍. കാനം രാജേന്ദ്രന്റെ വേര്‍പാടുമായി പൊരുത്ത പ്പെടാന്‍ കഴിയുന്നില്ല. പാര്‍ട്ടിപ്രവര്‍ത്തകരെല്ലാം ഇരുട്ടിലാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി യായതുകൊണ്ട് ഇതിനെ നേരിടാനുള്ള കരുത്ത് സിപിഐക്ക് ഉണ്ടാകുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. കാനം രാജേന്ദ്രനുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ജീവിതത്തില്‍ ഒരുകാലത്തും

Kerala
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു.

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 73 വയസായിരുന്നു. കാനത്തിന്റെ ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം അത് കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിഞ്ഞില്ല. അണുബാധയെ തുടർന്ന് പാദം മുറിച്ചു മാറ്റേണ്ടി വന്നു. മൂന്നു മാസത്തെ

Latest News
ചോദ്യത്തിന് കൈക്കൂലി ആരോപണം: മഹുവ മൊയ്ത്രയെ എംപി സ്ഥാനത്ത് നിന്ന് പുറത്താക്കി; ഈ കംഗാരു കോടതി കാണിച്ച ധൃതിയും നടപടിക്രമങ്ങളുടെ ദുരുപയോഗവും ഇന്ത്യ മുഴുവൻ കാണുന്നുണ്ട്: മഹുവ മൊയ്ത്ര

ചോദ്യത്തിന് കൈക്കൂലി ആരോപണം: മഹുവ മൊയ്ത്രയെ എംപി സ്ഥാനത്ത് നിന്ന് പുറത്താക്കി; ഈ കംഗാരു കോടതി കാണിച്ച ധൃതിയും നടപടിക്രമങ്ങളുടെ ദുരുപയോഗവും ഇന്ത്യ മുഴുവൻ കാണുന്നുണ്ട്: മഹുവ മൊയ്ത്ര

കൈക്കൂലി ആരോപണ കേസിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്രയെ ലോകസഭ അംഗത്വത്തിൽ നിന്ന് പുറത്താക്കി. പുറത്താക്കലിനുള്ള പ്രമേയം സഭ പാസാക്കി. പാർലമെന്ററികാര്യ മന്ത്രി ലോക്‌സഭയിൽ അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെയാണ് പാസാക്കിയത്. വിഷയത്തെക്കുറിച്ചുള്ള എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിന്റെ ശുപാർശയെക്കുറിച്ച് നേരത്തെ ലോക്‌സഭ ഹ്രസ്വ ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ,

Latest News
നവകേരള സദസ്സില്‍ പങ്കെടുക്കണം, മൃതദേഹം സംസ്‌കരിക്കാന്‍ പറ്റില്ല; മടക്കി അയച്ചെന്ന്’ പഞ്ചായത്ത് ശ്മശാനത്തിനെതിരെ പരാതി

നവകേരള സദസ്സില്‍ പങ്കെടുക്കണം, മൃതദേഹം സംസ്‌കരിക്കാന്‍ പറ്റില്ല; മടക്കി അയച്ചെന്ന്’ പഞ്ചായത്ത് ശ്മശാനത്തിനെതിരെ പരാതി

കൊച്ചി: മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ പങ്കെടുക്കേണ്ടതിനാല്‍ മൃതദേഹം സംസ്‌കരിക്കാന്‍ ശ്മശാനം അനുവദിച്ചില്ലെന്ന് ആരോപണം. ആലുവ കീഴ്മാട് പഞ്ചായത്തിന്റെ സ്മൃതിതീരം പൊതു ശ്മശാനത്തിനെതിരെയാണ് പരാതി. ശശി പി എ എന്ന 60 കാരന്റെ മൃതദേഹമാണ് നവകേരള സദസ് മൂലം സംസ്‌കരിക്കാന്‍ തയ്യാറല്ലെന്ന് ശ്മശാനം സൂക്ഷിപ്പുകാരൻ വീട്ടുകാരെ അറിയിച്ചത് എന്ന് ദി

Latest News
മഹുവയെ പുറത്താക്കാന്‍ ശുപാര്‍ശ; എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് സഭയില്‍

മഹുവയെ പുറത്താക്കാന്‍ ശുപാര്‍ശ; എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് സഭയില്‍

ന്യൂഡല്‍ഹി: സഭയില്‍ ചോദ്യം ഉന്നയിക്കാന്‍ പണം വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മഹുവ മൊയ്ത്രയെ പുറത്താക്കണമെന്നു ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് എത്തിക്‌സ് കമ്മിറ്റി ലോക്‌സഭയില്‍ വച്ചു. രാവിലത്തെ പ്രതിപക്ഷ ബഹളത്തിനു ശേഷം സഭ ചേര്‍ന്നപ്പോഴാണ് കമ്മിറ്റി ചെയര്‍മാന്‍ വിനോദ് കുമാര്‍ സോങ്കര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ കോപ്പി

Latest News
ദുബായ് ബാങ്കില്‍ നിന്ന് 300 കോടി തട്ടിയ മലയാളി വ്യവസായി ഇഡിയുടെ പിടിയില്‍: `മഹേഷിൻ്റെ പ്രതികാരം´ നിർമ്മിച്ച പണത്തിൻ്റെ 60 ശതമാനവും ഇയാളുടേതെന്ന് വിവരം

ദുബായ് ബാങ്കില്‍ നിന്ന് 300 കോടി തട്ടിയ മലയാളി വ്യവസായി ഇഡിയുടെ പിടിയില്‍: `മഹേഷിൻ്റെ പ്രതികാരം´ നിർമ്മിച്ച പണത്തിൻ്റെ 60 ശതമാനവും ഇയാളുടേതെന്ന് വിവരം

ദുബായിലെ ബാങ്കില്‍ നിന്ന് 300 കോടി തട്ടിയെടുത്തു കേരളത്തില്‍ വിവിധ മേഖലകളില്‍ നിക്ഷേപിച്ചെന്ന കേസില്‍ മലയാളി വ്യവസായി അറസ്റ്റിൽ. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ റഹ്മാനാണ് പിടിയിലായത്. കൊച്ചിയിലെ ഹോട്ടലില്‍ നിന്നാണ് ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചനകൾ. കസ്റ്റഡിയിലെടുത്ത ഇയാളെ എൻഫോറക്ടറേറ്റ് ഓഫീസിലേക്ക്

Latest News
തമിഴ്‌നാട്ടില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞു; മലയാളി ദമ്പതികള്‍ മരിച്ചു

തമിഴ്‌നാട്ടില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞു; മലയാളി ദമ്പതികള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി സ്വദേശി ശ്രീനാഥും ഭാര്യയുമാണ് അപകടത്തില്‍ മരിച്ചത്.ചെന്നൈ- തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ വച്ചാണ് അപകടം ഉണ്ടായത്. തിരുച്ചിറപ്പള്ളിയില്‍ നിന്ന് ചെന്നൈയിലേക്ക് പോകുമ്പോള്‍ കൊളറൂണ്‍ നദിയിലേക്കാണ് കാര്‍ മറിഞ്ഞത്. പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് കാറില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്.

Latest News
മാസപ്പടി വിവാദം: മുഖ്യമന്ത്രിയും മകളും ഉള്‍പ്പെടെ 12 പേര്‍ക്കു നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്

മാസപ്പടി വിവാദം: മുഖ്യമന്ത്രിയും മകളും ഉള്‍പ്പെടെ 12 പേര്‍ക്കു നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: കരിമണല്‍ കമ്പനിയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും രാഷ്ട്രീയ നേതാക്കളും മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. എതിര്‍കക്ഷികള്‍ക്കു പറയാനുള്ളതു കേള്‍ക്കാതെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെ ബാബുവിന്റെ നടപടി. മുഖ്യമന്ത്രിയും

Latest News
സുരേഷ് ഗോപി വ്യക്തിപരമായി കൊള്ളാം, നാവാണ് പ്രശ്നം; ഒരു കാരണവശാലും ജയിക്കില്ല: എഎം ആരിഫ്

സുരേഷ് ഗോപി വ്യക്തിപരമായി കൊള്ളാം, നാവാണ് പ്രശ്നം; ഒരു കാരണവശാലും ജയിക്കില്ല: എഎം ആരിഫ്

ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി മത്സരിച്ചാൽ ജയിക്കില്ലെന്ന് ആലപ്പുഴ എംപി എഎം ആരിഫ്. അദ്ദേഹത്തിന്‍റെ നാവാണ് പ്രശ്നം. സുരേഷ് ഗോപി എന്ന നല്ല മനുഷ്യന്‍ ഉണ്ടായിരുന്നു എന്ന് മാത്രമേ ഇപ്പോൾ പറയാനാകൂവെന്ന് ആരിഫ് പറഞ്ഞു. ലോക്സഭ എംപിയായി പാർലമെന്‍റിലേക്ക് വരാൻ ഒരു സാധ്യതയുമില്ല. അതിനുള്ള അവസരം അദ്ദേഹം

Translate »