ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വയനാട് മാനന്തവാടി പടമലയില്‍ വീട്ടുമുറ്റത്ത് കയറി ഒരാളെ ചവിട്ടിക്കൊന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാന്‍ ഉത്തരവിറക്കി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റേതാണ് ഉത്തരവ്. ആനയെ പിടികൂടി കാട്ടിലേക്ക് വിടാനാണ് നിര്‍ദ്ദേശം. ഇതിനായി മുത്തങ്ങയില്‍ നിന്ന് കുങ്കിയാനകളെ അടക്കം എത്തിക്കും. കര്‍ണാടക വനംവകുപ്പ് റേഡിയോ കോളര്‍ ഘടിപ്പിച്ച് വിട്ട ആനയാണ് ആക്രമണം
തൃശൂര്‍: ഇരുചക്ര വാഹനമിടിച്ച് കന്യാസ്ത്രീ മരിച്ചു. പാലക്കയം മൂന്നാം തോട് മേലേമുറി ജോണി-സെലീന ദമ്പതികളുടെ മകളും തൃശൂര്‍ മുല്ലശേരി ഗുഡ് ഷെപ്പേര്‍ഡ് സെന്‍ട്രല്‍ സ്‌കൂളിലെ അധ്യാപികയുമായ സിസ്റ്റര്‍ സോണിയ (31) ആണ് മരണമടഞ്ഞത്. തൃശൂരിലെ മഠത്തില്‍ നിന്നും റോഡിന്റെ എതിര്‍വശത്തുള്ള സ്‌കൂളിലേക്ക് നടന്നു പോകുന്നതിനിടയില്‍ പിന്നിലൂടെ വന്ന ബൈക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലാ വിജയന്റെ ചികിത്സ ചെലവുകള്‍ക്കായി 2,69,434 രൂപ അനുവദിച്ചു. പൊതുഭരണ വകുപ്പിന്റെതാണ് ഉത്തരവ്. 24.7.2023 മുതല്‍ 2.8.2023വരെയുള്ള കാലയളവില്‍ ചികിത്സയ്ക്ക് ചെലവായ തുകയില്‍ അനുവദനീയമാകമലാ വിജയന്റെ ചികിത്സയ്ക്ക് 2,69 ലക്ഷം പണമാണ് അനുവദിച്ചത്.
കുന്നിക്കോട് (കൊല്ലം): നൃത്തസംഘം സഞ്ചരിച്ച മിനി ബസിനു മുന്നിലേക്ക് ചാടിയ യുവതി മരിച്ചു. കാണാതായ കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറായ ഭര്‍ത്താവിനെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ക്വാറിക്കു സമീപത്തെ വിജനമായ സ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കുന്നിക്കോട് ആവണീശ്വരം മീനംകോട് കോളനി, മീനംകോടുവീട്ടില്‍ ആര്‍.രാജി(36)യാണ് മരിച്ചത്. ഭര്‍ത്താവ് കെ.എസ്.ആര്‍.ടി.സി. പുനലൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍
കൊച്ചി: പി.വി അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ പാര്‍ക്കിന് പ്രവര്‍ത്തി ക്കാന്‍ തിടുക്കത്തില്‍ ലൈസന്‍സ് നല്‍കിയ പഞ്ചായത്തിന്റെ നടപടിയില്‍ വ്യക്തത തേടി ഹൈക്കോടതി. പഞ്ചായത്ത് നല്‍കിയ ലൈസന്‍സിന്റെ സ്വഭാവമെന്താണെന്നും പാര്‍ക്കിലെ പ്രവര്‍ത്തനം എന്തെന്ന് വ്യക്തമാക്കണമെന്നും ജസ്റ്റിസ് വിജു എബ്രാഹം നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ കൂടരഞ്ഞി പഞ്ചായത്തും പി.വി അന്‍വറും സത്യവാങ്മൂലം നല്‍കണം.
തൃശൂര്‍: കൊടകരയില്‍ കെ.എസ്.ആര്‍.ടി.സി ബസിന് പിന്നില്‍ ലോറിയിടിച്ച് നിരവധിപ്പേര്‍ക്ക് പരിക്ക്. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.ഇന്ന് പുലര്‍ച്ചെ നാലിനാണ് സംഭവം. വേളാങ്കണ്ണിയില്‍ നിന്ന് തൃശൂര്‍ എത്തി, അവിടെ നിന്ന് കോട്ടയം-ചങ്ങനാശേരിയിലേക്ക് സര്‍വീസ് നടത്തിയ സൂപ്പര്‍ എക്സ്പ്രസ് ബസാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയില്‍ കൊടകര ജംഗ്ഷനിലേക്ക് പെട്ടെന്ന് തിരിയുന്നതിനിടെ
കോട്ടയം: നൃത്ത അധ്യാപികയും പ്രശസ്ത നര്‍ത്തകിയുമായ ഭവാനി ചെല്ലപ്പന്‍ (98) അന്തരിച്ചു. കുമാരനല്ലൂരിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. ഭര്‍ത്താവ് പരേതനായ പ്രശസ്ത നര്‍ത്തകന്‍ ഡാന്‍സര്‍ ചെല്ലപ്പന്‍. ഗുരു ഗോപിനാഥിന്റെ ശിഷ്യയും കോട്ടയത്തെ ഭാരതീയ നൃത്തകലാലയം എന്ന നൃത്ത വിദ്യാലയത്തിന്റെ ഡയറക്ടറുമായിരുന്ന അവര്‍ നൃത്ത ലോകത്തെ വിസ്മയങ്ങള്‍ ലോകത്തിന് മുന്നില്‍
കൊച്ചി: ഗുരുവായൂരില്‍ ആനകളെ പാപ്പാന്മാര്‍ മര്‍ദിച്ചതില്‍ ഇടപെട്ട് ഹൈക്കോടതി. ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാന്‍ ദേവസ്വത്തിന് കോടതി നിര്‍ദേശം നല്‍കി. ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളുടെ പരിപാലനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ്, ഹൈക്കോടതി നടപടി. ആനകളെ പാപ്പാന്മാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. ഇതിനെത്തുടര്‍ന്ന് രണ്ട് പാപ്പാ ന്മാരെ
ലോകത്തെമ്പാടുമുള്ള പ്രവാസി മലയാളികള്‍ക്കായി സമഗ്ര ഇന്‍ഷുറന്‍സ്(Insurance) പദ്ധതി പരിഗണനയിലെന്ന് നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ . പ്രവാസികള്‍ക്കും അവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്കുമായി ആവിഷ്‌കരിച്ചിരിക്കുന്ന അഞ്ചു ലക്ഷം രൂപയുടെ ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിന് ചുരുങ്ങിയ പ്രീമിയം തുക മതിയാകും. നോര്‍ക്ക സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാനുള്ള
തിരുവനന്തപുരം: വിദേശ സര്‍വകലാശാല വിഷയത്തില്‍ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വിദേശ സര്‍വകലാശാലകള്‍ കേരളത്തില്‍ എത്തുന്നതിന്റെ സാധ്യതകള്‍ ആരായും എന്നാണ് ധനമന്ത്രി പറഞ്ഞത്. ഇന്നത്തെ ആഗോള സാഹചര്യത്തില്‍ ഇത്തരം ആലോചനകള്‍ നടത്തേണ്ടത് അനിവാര്യമാണ്. കേന്ദ്രസര്‍ക്കാര്‍ വിദേശ സര്‍വകലാശാലകളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ തീരുമാനം എടുത്തുകഴിഞ്ഞു.